തിരുവനന്തപുരം:സിപിഎം ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ നിന്നും രഹസ്യ സ്വഭാവമുള്ള സംഘടനാ റിപ്പോർട്ട് തനിക്ക് ലഭിച്ചെന്ന മാധ്യമ പ്രവർത്തകനായ ദീപക് ധർമടത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ പിന്നാമ്പുറങ്ങൾ വെളിപ്പെടുത്തി സുഹൃത്തുക്കളായ പത്ര പ്രവർത്തകർ രംഗത്തെത്തി. ദീപക് ധർമ്മടത്തിന്റെ പോസ്റ്റാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. 'സിപിഎം ഹൈദരാബാദ് പാർട്ടി കോൺഗ്രസ് സമാപിച്ചു. റിപ്പോർട്ടിങ് എല്ലാം മാധ്യമങ്ങളും ഉഷാറാക്കി. പാർട്ടി കോൺഗ്രസ് റിപ്പോർട്ടിങ് ടെൻഷൻ പിടിച്ച പണിയാണ്, ഉത്തരവാദിത്തബോധം ഉള്ള ഓരോ മാധ്യമ പ്രവർത്തകനും. വലിയ അവകാശ വാദങ്ങളിലെങ്കിലും ചില കൊച്ചു കൊച്ചു സന്തോഷങ്ങൾ പങ്കുവെക്കുന്നു. സത്യം മാത്രം റിപ്പോർട്ട് ചെയ്തു അജണ്ടകൾ ഇല്ലാതെ, എല്ലാം പിന്നീട് ശരിയായിയെന്നായിരുന്നു ദീപക്കിന്റെ അവകാശവാദം.' ഇതിനെതിരെ ട്രോളുകളും സജീവം. പാർട്ടി കോൺഗ്രസിൽ എല്ലാം അതീവരഹസ്യമാണ്. എന്നാൽ സംഘടന റിപ്പോർട്ടു ഒറിജിനൽ കോപ്പി കൊണ്ട് പാർട്ടി ചരിത്രത്തിൽ, ഇന്ത്യയിൽ ആദ്യത്തെ ലൈവ് ചെയ്യനായി എന്നും ദീപക് പറയുന്നു.രണ്ടു ദിവസം മുൻപ് കോപ്പി കയ്യിലുണ്ടായിട്ടും ചർച്ചയുടെ അവസാന ദിവസം മാത്രം ലൈവ് ചെയ്യാനുള്ള മാധ്യമ മര്യാദയും കാണിച്ചുവെന്നും എഴുതുന്നു ദീപക്. ഇതെല്ലാം പാർട്ടി കോൺഗ്രസിലെ രഹസ്യമെല്ലാം താൻ ചോർത്തിയെന്ന അവകാശ വാദമാണ്.

ബാക്കി മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്തതെല്ലാം തെറ്റാണെന്നാണ് ദീപക് പറഞ്ഞുവച്ചത്. ഇതിനൊപ്പം തന്നെ ഇപി ജയരാജൻ പുകഴ്‌ത്തിയെന്നും എഴുതി. ഏറ്റവും സന്തോഷം തോന്നിയ ഒരു നിമിഷം പങ്കുവെച്ചു നിർത്താം. പാർട്ടി കോൺഗ്രസ് അവസാനസമയത്തു ഞങ്ങൾ മാധ്യമ പ്രവർത്തകർകിടയിലൂടെ നേതാക്കൾ നീങ്ങി പോകുമ്പോൾ പലരും ഞങ്ങൾ വർത്തകിട്ടാൻ ശ്രമിക്കുമ്പോൾ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ എല്ലാവരോടുമായി പറഞ്ഞു ' നിങ്ങൾ എല്ലാവരും കൊടുക്കുന്നത് ഞങ്ങൾ കാണുന്നുണ്ട്, ഉഷാറാകുന്നുണ്ട്. പക്ഷെ അകത്തെ കാര്യം കൃത്യമായി കൊടുത്തത് അമൃത മാത്രമാണ്. ഇയാൾ കൊടുത്തത് എല്ലാം ശരിയായി. എപ്പോൾ ബൽറാം നെടുങ്ങാടി ചോദിച്ചു ജയരാജേട്ടാ നമ്മളൊക്കെ കൊടുത്തോ എന്ന്? ' നിങ്ങളൊക്കെ കൊടുത്തതിനെക്കാൾ അകത്തു നടന്നതും നടക്കുന്നതും കൊടുത്തത് ദീപക്കാണ് , ഇയാൾ കൊടുത്ത് എല്ലാം ശരിയാവുകയാണ്. -ഇങ്ങനെ തന്നെ ജയരാജൻ അഭിനന്ദിച്ചുവെന്നാണ് ദീപക് എഴുതുന്നത്.

ഇതിനെതിരെ അതിരൂക്ഷ വിമർശനവുമായി മാതൃഭൂമിയിലെ രാധാകൃഷ്ണൻ പട്ടന്നൂർ രംഗത്ത് വന്നു. ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്ന വിവരങ്ങൾ ചോർത്തി നൽകിയത് പിബി അംഗം എസ്.രാമചന്ദ്രൻ പിള്ളയാണെന്നും രാധാകൃഷ്ണൻ സൂചന നൽകിയതോടെയാണ് ഇതിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമായത്. ഇതോടെ ദീപക് ധർമടത്തിന് കോയമ്പത്തൂർ പാർട്ടി കോൺഗ്രസിൽ രഹസ്യ വിവരങ്ങൾ ചോർത്തി കിട്ടിയതിന് പിന്നിലെ കഥയുമായി
മാധ്യമ പ്രവർത്തകനായ ലിജു സേവ്യർ രംഗത്തെത്തി. എസ്ആർപിയെ സംശയത്തിന്റെ നിഴലിലാക്കുന്ന എസ്എംഎസ് സന്ദേശം വെറും നേരംപോക്ക് മാത്രമായിരുന്നുവെന്നാണ് ലിജു വെളിപ്പെടുത്തുന്നത്. ഇതോടെ ദീപക്കിന്റെ അവകാശവാദങ്ങളുടെ മുന ഒടിയുകയാണ്.

 ലിജു സേവ്യറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ബേബി ഇൻ പിബി എന്ന സന്ദേശം അയച്ചത് എസ് ആർ പിയല്ല

ഹൈദരാബാദ് പാർട്ടി കോൺഗ്രസിലെ വാർത്താ ചോർച്ച സംബന്ധിച്ച് ശ്രീ. രാധാകൃഷ്ണൻ പട്ടാനൂരിന്റെ എഫ് ബി പോസ്റ്റ് വായിച്ചു. അതിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളിലെ വസ്തുതാപരമായ ചേർച്ചക്കുറവ് ചൂണ്ടിക്കാണിക്കാനാണ് ഈ കുറിപ്പ്.

അതു ചൂണ്ടിക്കാണിക്കാൻ രണ്ടു കാരണങ്ങളുണ്ട്. ഒന്ന്. കോയമ്പത്തൂർ പാർട്ടി കോൺഗ്രസ് റിപ്പോർട്ട് ചെയ്യാൻ ഞാനും അവിടെയുണ്ടായിരുന്നു. രണ്ട്. എസ് ആർ പിയെ ( എസ് രാമചന്ദ്രൻ പിള്ളയെ ) സംശയത്തിന്റെ നിഴലിലാക്കുന്ന എസ് എം എസ് സംഭവം ഒരു വെറും നേരംപൊക്കു മാത്രമാണെന്ന് എനിക്ക് കൃത്യമായി അറിയാവുന്നതുകൊണ്ടും.

കാര്യത്തിലേക്ക് വരാം. കോയമ്പത്തൂർ പാർട്ടി കോൺഗ്രസിലാണ് കോടിയേരി ബാലകൃഷ്ണൻ പിബിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. എം എ ബേബി പിബിയിലേക്ക് തെരഞ്ഞെടുക്കപ്പെടുമോ എന്നൊക്കെ സംശങ്ങളും ഊഹാപോഹങ്ങളുമൊക്കെ സമാപന ദിവസം പ്രചരിച്ചിരുന്നു. രാധാകൃഷ്ണൻ പട്ടാനൂർ തുറന്ന കത്തെഴുതിയ മാധ്യമ പ്രവർത്തകന്റെ (പഴയ ജന്മഭൂമിക്കാരൻ) തള്ള് സഹിക്കാൻ കഴിയാതെ കോയമ്പത്തൂർ പാർട്ടി കോൺഗ്രസ് റിപ്പോർട്ട് ചെയ്യാനെത്തിയ മറ്റു മാധ്യമ പ്രവർത്തകരാണ് യഥാർത്ഥത്തിൽ ആ എസ്എംഎസ് അയച്ചത്. അയച്ചെന്നു മാത്രമല്ല തള്ളുകാരന്റെ വീരവാദം കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ച് കിളിപോവുകയും ചെയ്തു.

സംഭവം കൂടുതൽ വിശദമായി പറയാം. പഴയ ജന്മഭൂമിക്കാരനാണെങ്കിലും കാരാട്ടിനെ പ്രകാശേട്ടനെന്നും പിണറായിയെ വിജയേട്ടനെന്നും യെച്ചൂരിയെ സീതേ എന്നൊക്കെയാണ് വിളി. അങ്ങനെ ബാലേട്ടൻ ( കോടിയേരി ബാലകൃഷ്ണൻ) പിബിയിൽ എത്തിയെന്ന് ചില മാധ്യമപ്രവർത്തകർക്കൊക്കെ സൂചന ലഭിച്ച സമയത്ത് ബേബിയേട്ടൻ ( എം എ ബേബി) പിബിയിലെത്തിയെന്ന എസ്എംഎസ് ഈ തള്ളുകാരന് അയച്ചു. അത് ഒരു തമാശ ഒപ്പിക്കാനായി മറ്റു മാധ്യമ പ്രവർത്തകർ ചെയ്ത വേലയായിരുന്നു.

തിരുവനന്തപുരത്തു നിന്നും വന്ന ജീവൻ ടിവി റിപ്പോർട്ടർ ബിജു നെയ്യാറിന്റെ ഫോണിൽ നിന്നാണ് മെസേജ് അയച്ചത്. ഉടനെ ഫോൺ സെലന്റ് മോദിലാക്കുകയും ചേയ്തു. ബേബി ഇൻ പിബി എന്നായിരുന്നു സന്ദേശം. മെസേജ് കിട്ടിയപാടെ തള്ളു മാധ്യമപ്രവർത്തകൻ മെസേജ് എല്ലാവരെയും കാണിച്ചു. ഏതോ സഖാവ് അയച്ചതു കണ്ടില്ലേ എന്നായി ചോദ്യം. അപ്പോളൊക്കെ ആ നമ്പറിലേക്ക് തള്ളുകാരൻ വിളിച്ചോണ്ടിരുന്നു. ഞങ്ങൾക്ക് ചിരി അടക്കാൻ പറ്റിയിരുന്നില്ല. അപ്പോഴേക്കും അമൃത ടിവിയുടെ റിപ്പോർട്ടിങ് ചുമതലക്കാരനായ സി എൻ പ്രകാശെത്തി തള്ളുകാരനെ തെറ്റിദ്ധരിപ്പരിക്കരുതെന്ന് ചിരിച്ചുകൊണ്ടു പറഞ്ഞു. അവൻ അത് എക്സ്‌ക്ലൂസീവായി റിപ്പോർട്ട് ചെയ്താൽ അത് തെറ്റായ വാർത്തയായി പോകുമെന്നും പറഞ്ഞു. ഇതാണ് സത്യത്തിൽ അന്ന് തള്ളുകാരന് വന്ന എസ് എം സ്സിന്റെ യഥാർത്ഥ ഉറവിടം.

2005 മലപ്പുറം സമ്മേളനം വരെപ്പോയി എന്തിനാണപ്പാ എസ് ആർ പിയെ ഇതിലേക്ക് വലിച്ചിഴക്കുന്നത്. ഇക്കാര്യത്തിൽ അദ്ദേഹത്തിന് യാതൊരു പങ്കുമില്ല. മറ്റ് സമയങ്ങളിൽ ആർക്കെങ്കിലുമൊക്കെ അദ്ദേഹം ചോർത്തിയിട്ടുണ്ടെന്നോ ഇല്ലെന്നോ എനിക്ക് അറിയുകയുമില്ല.


ദീപക് ധർമ്മടത്തിന്റെ പോസ്റ്റ് ഇങ്ങനെ

Hydrabad party congress reporting days
സിപിഎം ഹൈദരാബാദ് പാർട്ടി കോൺഗ്രസ് സമാപിച്ചു. റിപ്പോർട്ടിങ് എല്ലാം മാധ്യമങ്ങളും ഉഷാറാക്കി. പാർട്ടി കോൺഗ്രസ് റിപ്പോർട്ടിങ് ടെൻഷൻ പിടിച്ച പണിയാണ്, ഉത്തരവാദിത്തബോധം ഉള്ള ഓരോ മാധ്യമ പ്രവർത്തകനും. വലിയ അവകാശ വാദങ്ങളിലെങ്കിലും ചില കൊച്ചു കൊച്ചു സന്തോഷങ്ങൾ പങ്കുവെക്കുന്നു. സത്യം മാത്രം റിപ്പോർട്ട് ചെയ്തു അജണ്ടകൾ ഇല്ലാതെ, എല്ലാം പിന്നീട് ശരിയായി.

1 സംഘടന റിപ്പോർട്ടു ഒറിജിനൽ കോപ്പി കൊണ്ട് പാർട്ടി ചരിത്രത്തിൽ, ഇന്ത്യയിൽ ആദ്യത്തെ ലൈവ് ചെയ്യനായി. 2ദിവസം മുൻപ് കോപ്പി കയ്യിലുണ്ടായിട്ടും ചർച്ചയുടെ അവസാന ദിവസം മാത്രം ലൈവ് ചെയ്യാനുള്ള മാധ്യമ മര്യാദയും കാണിച്ചു. അതും ആലോചനകൾക്കു ശേഷം മാത്രം. റിപ്പോർട് കോപ്പി എന്റെ കൈയിൽ ഉണ്ടെന്നറിഞ്ഞ ഒരു മനോരമ ലേഖകൻ പറഞ്ഞു ' ചേട്ടൻൻ ഇതും കൈയിൽ വെച്ച് പൊട്ടൻ കളിക്കുകയായിരുന്നല്ലേ... റിപ്പോർട്ട് ഒന്ന് തൊട്ടോട്ടെ എന്ന് പറഞ്ഞു തൊട്ടുനോക്കിയവരുണ്ട്.എന്നും സെല്ഫി എടുക്കട്ടേ എന്നും പിന്നീട് ചോദിച്ചവരുമുണ്ട്. വിനയത്തോടെ NO.. പറഞ്ഞു.

2. കേരളത്തിന്റെ ഗ്രുപ്പു ചർച്ച ബ്രേക്ക് ചെയ്തു തുടങ്ങി.
പിന്നെ പ്രതിനിധി ചർച്ച എല്ലാം കൃത്യമായി കൊടുത്തു. നയരേഖയിൽ മധ്യപ്രദേശ് മുതൽ വിവിധ സംസ്ഥാനങ്ങൾ രഹസ്യ വോട്ടെടുപ്പ് ആവശ്യപ്പെട്ടതും അപ്പപ്പോൾ കൊടുത്തു. (ആവശ്യം നടക്കില്ലെന്നും )

3 നയരേഖ യിൽ വേട്ടെടുപ്പെന്നു ന്യൂസ് ചാനലുകൾ പറയുമ്പോൾ. വോട്ടെടുപ്പില്ലെന്നും പിബി യിൽ സമവായമെന്നും ബ്രേക്ക് ചെയ്തു.

4 CC പുതിയ അംഗങ്ങളുടെ പാനൽ പട്ടിക ആദ്യം കിട്ടി. എല്ലാവർക്കും അതുകൊടുക്കുകയും ചെയ്തു.
5 യെച്ചൂരിക്കെതിരെ വോട്ടെടുപ്പോട് വേണമെന്നു പറഞ്ഞു പുതിയ സിസി യിൽ ആവശ്യം ഉന്നയിച്ചത് ആരെന്നതാണ് അവസാനമായി ബ്രേക്ക് ചെയ്തത്. ഹേമലത ടീം മണിക്ക്സർക്കാർ ജനറൽ സെക്രട്ടറി ആകണമെന്ന് ആവശ്യപ്പെട്ടു വോട്ട് എടുപ്പിനു വന്നതായിരുന്നു സി സി രഹസ്യമാക്കി വച്ചതു ആദ്യം ബ്രേക്ക് ചെയ്യാനായി . ഇത് പിന്നീട് എല്ലാവരും ബ്രേക്ക് ചെയ്തു.