- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ന്യൂയോർക്ക് സിറ്റി ഹാളിലെ ദീപാവലി ആഘോഷം വർണ്ണാഭമായി
ന്യൂയോർക്ക്: ന്യൂയോർക്കിലെ സിറ്റി ഹാളിൽ ദീപാവലി വർണ്ണാഭമായി ആഘോഷിച്ചു. ചേംബർ ഹാളിൽ ചേർന്ന ആഘോഷങ്ങളിൽ സിറ്റി കൗൺസിൽ സ്പീക്കർ മലീസ്സാ വിവെറിറ്റോ, പബ്ലിക് അഡ്വക്കേറ്റ് ലറ്റീഷ്യാ ജയിംസ്, കൗൺസിൽ മെമ്പർമാരായ ഡനീക് മില്ലെർ, മാക് വെപ്രിൻ, പോൾ വലോൺ, റോറി ലാൻസ്മാൻ എന്നിവർ നേതൃത്വം നൽകി. ദേശീയ ഗാനാലാപനത്തോടെ തുടങ്ങിയ പരിപാടികൾ സിറ്റി കൗൺസി
ന്യൂയോർക്ക്: ന്യൂയോർക്കിലെ സിറ്റി ഹാളിൽ ദീപാവലി വർണ്ണാഭമായി ആഘോഷിച്ചു. ചേംബർ ഹാളിൽ ചേർന്ന ആഘോഷങ്ങളിൽ സിറ്റി കൗൺസിൽ സ്പീക്കർ മലീസ്സാ വിവെറിറ്റോ, പബ്ലിക് അഡ്വക്കേറ്റ് ലറ്റീഷ്യാ ജയിംസ്, കൗൺസിൽ മെമ്പർമാരായ ഡനീക് മില്ലെർ, മാക് വെപ്രിൻ, പോൾ വലോൺ, റോറി ലാൻസ്മാൻ എന്നിവർ നേതൃത്വം നൽകി.
ദേശീയ ഗാനാലാപനത്തോടെ തുടങ്ങിയ പരിപാടികൾ സിറ്റി കൗൺസിൽ ഭാരവാഹികളും അതിഥികളും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി സേവനത്തിനുള്ള അവാർഡുകൾ ഡോ. രാജ് ഭയാനി, ഡോ. ഉമാ മൈസൂർക്കർ, ദേവ് വിശ്വനാഥ്, ശാന്തി അമ്മ, അനിതാ ചാറ്റർജി ഭൗമിക് എന്നിവർക്ക് വിതരണം ചെയ്തു. ന്യൂയോർക്കിലെ ദീപാവലി ദിവസം ഒന്നിടവിട്ടുള്ള പാർക്കിങ് റദ്ദാക്കി. ന്യൂയോർക്ക് നഗരത്തിലെ വലിയൊരു ശതമാനമായ ഇന്ത്യൻ വംശജർ ദീപാവലി പുതുവർഷം ഏറ്റവും വലിയ ഉത്സവമായി ആഘോഷിക്കുന്നു. ദീപാലങ്കാരത്തോടുകൂടി തിന്മയുടെ മേൽ നന്മ പ്രതീക്ഷിച്ചുകൊണ്ടുള്ള മഹത്തായ ആഘോഷമാണ് ദീപാവലി.
ന്യൂയോർക്ക് നഗരത്തിലെ ഇന്ത്യൻ വംശജർ വിവിധ മേഖലകളിൽ നൽകുന്ന സേവനങ്ങളെ സിറ്റി കൗൺസിൽ അംഗങ്ങൾ പ്രകീർത്തിച്ചു. ചടങ്ങിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കന്മാർ സംബന്ധിച്ചു. ഫൊക്കാനയെ പ്രതിനിധീകരിച്ച് ലീലാ മാരേട്ട് ചടങ്ങുകളിൽ പങ്കെടുത്തു. കലാപരിപാടികൾ, സ്‌നേഹവിരുന്ന് എന്നിവയോടുകൂടി എട്ടുമണിയോടെ പരിപാടികൾ സമാപിച്ചു.



