തിരുവനന്തപുരം: കേരളാ ക്രിക്കറ്റിലെ മുൻ ഓൾറൗണ്ടർ ദിപൻരാജ് വാഹനാപകടത്തിൽ മരിച്ചു. ജൂനിയർ തലത്തിൽ കേരളാ ടീമിന് വേണ്ടി കളിച്ച പ്രതിഭയാണ് ദീപൻ രാജ്. വഴുതക്കാട് വച്ചുള്ള വാഹനാപകടമാണ് ദുരന്തമായത്. രണ്ടു ദിവസം ആശുപത്രിയിൽ കിടന്ന ദീപൻ ഇന്ന് പുലർച്ചെ മരിച്ചു.

മീഡിയം പേസ് ബൗളറായിരുന്ന ദീപൻരാജ് ടീമിന് വേണ്ടി കളിക്കുന്ന താരമായിരുന്നു. വ്യക്തിഗത മികവുകൾക്ക് അപ്പുറം ടീമിനെ ആവേശത്തിലാക്കാൻ ശ്രമിച്ച താരം. ജൂനിയർ ക്രിക്കറ്റിലെ മികവുമായി രഞ്ജി ട്രോഫി കളിക്കുക എന്ന മോഹം നടന്നില്ല. ഇടയ്ക്ക് ഗൾഫിലും ക്രിക്കറ്റ് കളിക്കാനായി പോയി.

ടോട്ടൽ ക്രിക്കറ്റർ എന്ന് പരിശീലകർ പോലും വിശേഷിപ്പിച്ച താരമാണ് ദീപൻ. എന്നാൽ പ്രതിഭയ്ക്ക് അനുസരിച്ചുള്ള മുന്നേറ്റമുണ്ടാക്കാൻ ദീപൻരാജിന് കഴിഞ്ഞതുമില്ല.