- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽവാസിയായ ഡ്രൈവറെ പങ്കാളിയാക്കിയത് വീട്ടുകാരെ ധിക്കരിച്ച്; തുടക്കത്തിലെ സ്നേഹം കലഹത്തിന് വഴിമാറിയപ്പോൾ യുവതിക്ക് നേരിടേണ്ടി വന്നത് കുത്തുവാക്കുകൾ; സ്ത്രീധനം കിട്ടാത്തതും സംശയവും വില്ലനായപ്പോൾ പടികടന്നുവെന്ന സ്വഭാഗ്യം ഭർതൃവീട്ടുകാരുടെ കണ്ണിലെ കരടായി; ആരോടും പരിഭവം പറയാതെ കിടപ്പുമുറിയിലെ ഫാനിൽ ജീവിതം അവസാനിപ്പിച്ച് ദീപാഞ്ജലി; പേട്ടയിലെ ആത്മഹത്യ പീഡനം മൂലം തന്നെ
തിരുവനന്തപുരം: പേട്ടയിൽ ഭർത്താവിന്റെ വീട്ടിൽ യുവതി തൂങ്ങി മരിച്ചത് പീഡനത്തെതുടർന്ന് തന്നെ. ആത്മഹത്യ ചെയ്ത തിരുവനന്തപുരം പേട്ട സ്വദേശി ദീപാഞ്ജലിയുടെ ബന്ധുക്കളാണ് ഇത് സംബന്ധിച്ച് മൊഴി നൽകിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലാണ് ഇവർ പരാതി നൽകിയത്.അയൽവാസിയായ യുവാവുമായി പ്രണയത്തിലായിരുന്ന ദീപാഞ്ജലി രണ്ട് വർഷം മുൻപാണ് വിവാഹിതയായത്. വിവാഹ ശേഷം പെൺകുട്ടിയും വീട്ടുകാരും തമ്മിൽ വലിയ ബന്ധമില്ലായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ അയലൽവാസികളായിരുന്നു ദീപാഞ്ജലിയും അഖിലും. ടാക്സി ഡ്രൈവറായ അഖിലുമായി പെൺകുട്ടി പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർക്ക് ഈ ബന്ധത്തിൽ യോജിപ്പുണ്ടായിരുന്നില്ല. തുടർന്ന് അഖിലും പെൺകുട്ടിയും വിവാഹം കഴിച്ചെങ്കിലും ഇതിൽ പെൺകുട്ടിയുടെ വീട്ടുകാർ സഹകരിച്ചിരുന്നില്ല. വിവാഹത്തിന് ശേഷം വാടക വീട്ടിലാണ് അഖിലും ദീപാഞ്ജലിയും ബന്ധുക്കളും താമസിച്ചിരുന്നത്. ആദ്യ കാലങ്ങളിൽ വലിയ സ്നേഹത്തിലായിരുന്നു ദീപാഞ്ജലിയും അഖിലിന്റെ ബന്ധുക്കളു
തിരുവനന്തപുരം: പേട്ടയിൽ ഭർത്താവിന്റെ വീട്ടിൽ യുവതി തൂങ്ങി മരിച്ചത് പീഡനത്തെതുടർന്ന് തന്നെ. ആത്മഹത്യ ചെയ്ത തിരുവനന്തപുരം പേട്ട സ്വദേശി ദീപാഞ്ജലിയുടെ ബന്ധുക്കളാണ് ഇത് സംബന്ധിച്ച് മൊഴി നൽകിയത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലാണ് ഇവർ പരാതി നൽകിയത്.അയൽവാസിയായ യുവാവുമായി പ്രണയത്തിലായിരുന്ന ദീപാഞ്ജലി രണ്ട് വർഷം മുൻപാണ് വിവാഹിതയായത്. വിവാഹ ശേഷം പെൺകുട്ടിയും വീട്ടുകാരും തമ്മിൽ വലിയ ബന്ധമില്ലായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ
അയലൽവാസികളായിരുന്നു ദീപാഞ്ജലിയും അഖിലും. ടാക്സി ഡ്രൈവറായ അഖിലുമായി പെൺകുട്ടി പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർക്ക് ഈ ബന്ധത്തിൽ യോജിപ്പുണ്ടായിരുന്നില്ല.
തുടർന്ന് അഖിലും പെൺകുട്ടിയും വിവാഹം കഴിച്ചെങ്കിലും ഇതിൽ പെൺകുട്ടിയുടെ വീട്ടുകാർ സഹകരിച്ചിരുന്നില്ല. വിവാഹത്തിന് ശേഷം വാടക വീട്ടിലാണ് അഖിലും ദീപാഞ്ജലിയും ബന്ധുക്കളും താമസിച്ചിരുന്നത്. ആദ്യ കാലങ്ങളിൽ വലിയ സ്നേഹത്തിലായിരുന്നു ദീപാഞ്ജലിയും അഖിലിന്റെ ബന്ധുക്കളും എങ്കിലും പിന്നീട് പലപ്പോഴും ദീപയോട് ഇവർക്ക് പൊരുത്തക്കേടുണ്ടായിരുന്നു.
സ്ത്രീധനം കിട്ടാത്തതും സംശയവുമായിരുന്നു എല്ലാത്തിനും കാരണം. ദീപയുടെ അച്ഛൻ ബാബു സേനനും അമ്മ ശോഭയും പേട്ട പള്ളിവിളാകത്തെ മോസ്‌ക് ലെയ്നിലാണ് താമസിച്ചിരുന്നത്. ദീപാഞ്ജലിയുടെ സഹോദരി ദിവ്യാഞ്ജലി മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇടയ്ക്ക് ഇവർ ദീപയുമായി സംസാരിച്ചിരുന്നുവെന്നാണ് വിവരം. വീട്ടുകാരുടെ യോജിപ്പില്ലാതെ നടന്ന വിവാഹമായതിനാൽതന്നെ പ്രശ്നങ്ങൾ പലപ്പോഴും ദീപ വീട്ടുകാരെ അറിയിച്ചില്ല. സ്ഥിരമായി കുത്തുവാക്കുകൾ പറഞ്ഞ് പെൺകുട്ടിയെ അഖിലിന്റെ വീട്ടുകാർ ഉപദ്രവിച്ചിരുന്നുവെന്നാണ് വീട്ടുകാർ നൽകിയിട്ടുള്ള മൊഴി.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തരമണിയോടെയാണ് ദീപാഞ്ജലി ആത്മഹത്യക്ക് ശ്രമിച്ചത്. കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങിമരിക്കാനാണ് ശ്രമം നടത്തിയത്. ഇത് കണ്ട അഖിലിന്റെ ബന്ധുക്കൾ ഉടൻ തന്നെ ഫാനിൽ നിന്നും കെട്ടഴിച്ച് സമീപത്തുള്ള ജനറൽ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജനറൽ ആശുപത്രി അധികൃതർ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകാൻ നിർദ്ദേശിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിൽ കൊണ്ട് പോകാതെ സമീപത്തെ സ്വകാര്യ ആശുപത്രിയായ ഗോവിന്ദൻസിൽ എത്തിക്കുകയായിരുന്നു. എന്നാൽ അവിടെ എത്തിച്ചപ്പോഴേക്കും ദീപാഞ്ജലി മരിച്ചിരുന്നു.
പെൺകുട്ടിയുടെ മരണ വാർത്തയറിഞ്ഞ അച്ഛനും അമ്മയും ആശുപത്രിയിലേക്ക് ഓടിയെത്തുകയും പിന്നീട് വികാര നിർഭരമായ കാഴ്ചകളുമായിരുന്നു. പൊലീസ് ഉടൻ തന്നെ സ്ഥലതെത്തി ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി പിന്നീട് ബന്ധുക്കൾക്ക് വിട്ട് നൽകി.
പെൺകുട്ടിക്ക് ഭർത്താവിന്റെ വീട്ടിൽ അനുഭവിക്കേണ്ട വന്ന പീഡനങ്ങളെക്കുറിച്ചും മറ്റും വിശദമായി അന്വേഷണം നടത്തുമെന്ന് വഞ്ചിയൂർ എസ്ഐ മറുനാടൻ മലയാളിയോട് പറഞ്ഞു.