- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ വിളിയെത്തി; ലണ്ടൻ ദീപാവലി ആഘോഷത്തിൽ പങ്കെടുക്കാതെ രഞ്ജൻ മത്തായി ഡൽഹിക്ക്; ചീഫ് സെക്രട്ടറിക്കും കവടിയാർ കൊട്ടാര അംഗങ്ങൾക്കും രജോചിത വരവേൽപ്; ഇന്ന് മലയാളികൾ ലണ്ടൻ കീഴടക്കും; തുടക്കം ഗായത്രി മന്ത്രത്തോടെ
ലണ്ടൻ: തന്റെ ടീമിലെ ഏറ്റവും വർണാഭവും പ്രൗഡിനിറഞ്ഞതുമായ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതെ ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മിഷണർ രഞ്ജൻ മത്തായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിളി എത്തിയതിനെ തുടർന്ന് ഡൽഹിക്ക് തിരിച്ചു. ഇന്ന് ലണ്ടൻ മേയർ ആഥിത്യം വഹിക്കുന്ന ദീപാവലി ആഘോഷത്തിൽ കേരള ടൂറിസം പ്രധാന സ്‌പോൺസർ ആയതിനൊപ്പം പ്രഭാഷകരിൽ മുഖ്യ സ്ഥാനത്ത്
ലണ്ടൻ: തന്റെ ടീമിലെ ഏറ്റവും വർണാഭവും പ്രൗഡിനിറഞ്ഞതുമായ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതെ ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മിഷണർ രഞ്ജൻ മത്തായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിളി എത്തിയതിനെ തുടർന്ന് ഡൽഹിക്ക് തിരിച്ചു. ഇന്ന് ലണ്ടൻ മേയർ ആഥിത്യം വഹിക്കുന്ന ദീപാവലി ആഘോഷത്തിൽ കേരള ടൂറിസം പ്രധാന സ്‌പോൺസർ ആയതിനൊപ്പം പ്രഭാഷകരിൽ മുഖ്യ സ്ഥാനത്ത് ഉണ്ടായിരുന്ന ഹൈ കമ്മിഷണർ രഞ്ജൻ പരിപാടി നടക്കുന്നതിനു മണിക്കൂറുകൾ ബാക്കി നില്‌ക്കെയാണ് ഡൽഹിക്ക് പറന്നിരിക്കുന്നത് . തനിക്കു പകരം പുതിയ ഹൈ കമ്മിഷണർ എത്തുന്നത് കാത്തിരിക്കെ, ഔദ്യോഗിക ജീവിതത്തിലെ മറക്കാൻ സാധിക്കാത്ത ഒരു ചടങ്ങിൽ നിന്നും വിട്ടു നില്‌ക്കേണ്ടി വരുന്ന വിഷമത്തോടെയാണ് ഹൈ കമ്മിഷണർ യാത്ര ആയതെന്നു അടുത്ത വൃത്തങ്ങളിൽ നിന്നും സൂചന ലഭിച്ചു. അതിനിടെ കേരളത്തിൽ നിന്നും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ വി ഐ പി കളുടെ വൻ നിരയ്ക്ക് ഇന്നലെ ഹീത്രോ വിമാനത്താവളത്തിൽ രജോചിത വരവേല്പ് ലഭിച്ചു. ചീഫ് സെക്രട്ടറി ജിജി തോംസൺ, ടൂറിസം സെക്രട്ടറി കമല വർധന റാവു, കവടിയാർ കൊട്ടാരം പ്രധിനിധികൾ, പ്രമുഖ വിദേശ വ്യവസായി വർഗീസ് മൂലൻ എന്നിവരൊക്കെ അടങ്ങിയ പ്രധിനിധി സംഘമാണ് ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. ശാന്തിഗിരി ആശ്രമം ചുമതലയുള്ള സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി കഴിഞ്ഞ ദിവസം തന്നെ എത്തിയിരുന്നു.
അടുത്ത മാസം രണ്ടാം വാരം മോദി ലണ്ടൻ സന്ദർശിക്കാൻ ഇരിക്കെ ഒരുക്കങ്ങൾ സംബന്ധിച്ച കൂടിയലോചനയ്ക്ക് വേണ്ടിയാണ് രഞ്ജൻ മത്തായിയെ തിരക്കിട്ട് ഡൽഹിക്ക് വിളിപ്പിച്ചിരിക്കുന്നത്. ലണ്ടനിലെ മോദിയുടെ കാര്യപരിപാടികൾ സംബന്ധിച്ച് ഹൈ കമ്മിഷണൻ നടത്തിയ ഒരുക്കങ്ങൾ രഞ്ജൻ മത്തായി വിശദീകരിക്കും. പ്രധാനമന്ത്രിയുടെ ഓഫീസിൽ നടക്കുന്ന ചർച്ചകളിൽ മോദിയും സംബന്ധിക്കും എന്നാണ് അറിയുന്നത്. മോദിയുടെ വരവിൽ ചില മുസ്ലിം സംഘടനകൾ ലണ്ടനിൽ പ്രധിക്ഷേധം സംഘടിപ്പിക്കും എന്ന് വ്യക്തമാക്കിയിട്ടുള്ളതിനാൽ ഇക്കാര്യവും ചർച്ചകളിൽ പ്രധാനമായി മാറും. തിരികെ ലണ്ടനിൽ എത്തുന്ന രഞ്ജൻ മത്തായിക്ക് ബ്രിട്ടീഷ് അധികൃതരെ ഡൽഹിയുടെ സന്ദേഹം ബോധ്യപ്പെടുത്താൻ ഉള്ള ചുമതല കൂടി ഉണ്ടായിരിക്കും എന്ന് സൂചന ലഭിച്ചു. മോദിയുടെ സന്ദർശനം പ്രമാണിച്ച് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ അടക്കം വൻ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും ഔദ്യോഗികമായ ഭാക്ഷ്യത്തിനാണ് ഹൈ കമ്മിഷണറെ ഡൽഹിക്ക് വിളിപ്പിച്ചതെന്നു വ്യക്തം.
അതെ സമയം ആഘോഷത്തിൽ സകല ചരാചരങ്ങൾക്കും സുഖം ലഭിക്കട്ടെ എന്ന സൂചനയുമായി ഗായത്രി മന്ത്രം ഉച്ചരിചായിരിക്കും ട്രഫല്ഗർ സ്‌ക്വയറിൽ ദീപാവലി ആഘോഷം അരങ്ങേറുക. ഭാരതീയ പാരമ്പര്യത്തിന്റെ നിറക്കാഴ്ചകൾ ഒട്ടും ചോർന്നു പോകാതെ ലണ്ടനെ പരിചയപ്പെടുത്താൻ ഉള്ള സർവ്വ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക നിരയിൽ മുഖ്യ സാരഥ്യം ഏറ്റെടുത്തിരിക്കുന്ന ഇന്ത്യൻ ഹൈ കമ്മിഷൻ ഉദ്യോഗസ്ഥൻ തെക്കേമുറി ഹരിദാസ് സൂചിപ്പിച്ചു. പരിപാടിയിലെ കേരള പ്രമോഷൻ പൂർണമായും ഇദ്ദേഹമാണ് നിയന്ത്രിക്കുന്നത്. ഇക്കുറി കേരള ടൂറിസത്തിന്റെ സ്‌പോൺസർഷിപ് യാഥാർത്യമയത്തോടെ ഉത്തരേന്ത്യൻ ലോബി ഏറെക്കുറെ സംഘാടക ചുമതലയിൽ നിന്നും പുറത്തായ മട്ടാണ്. ലണ്ടനിലെ വർദ്ധിച്ചു വരുന്ന മലയാളി സാന്നിധ്യത്തിന്റെ വിളമ്പരം കൂടിയാകും ഇത്തവണ ദീപാവലി ആഘോഷം എന്നുറപ്പാണ്.
ഇതാദ്യമായാണ് വർഷം തോറും നടക്കുന്ന ലണ്ടൻ മേയറുടെ ദീപാവലി ആഘോഷത്തിൽ കേരളത്തിന് ഇത്രയും പ്രാധാന്യം ലഭിക്കുന്നത്. ഏകദേശം 60,000 പേർ തടിച്ചു കൂടുന്ന ചടങ്ങിൽ കേരള കാഴ്ചകളുമായി നർത്തകരും ആയോധന കലയും ഒക്കെ അവതരിപ്പിക്കപ്പെടുന്നതിനാൽ ഇന്ന് അക്ഷരാർഥത്തിൽ ലണ്ടന്റെ ഹൃദയം മലയാളികൾ കയ്യടക്കുന്ന കാഴ്ചയാണ് ട്രഫല്ഗർ സ്‌ക്വയറിൽ നിന്നും ദൃശ്യമാകുന്നത്. ശൈത്യം എത്തും മുന്നേ ഇന്ന് പകൽ ലഭ്യമായ തെളിഞ്ഞ വെയിൽ ആസ്വദിക്കാൻ ഉള്ള അപൂർവ അവസരം എന്ന നിലയിൽ 100 കണക്കിന് മലയാളികൾ ആഘോഷത്തിൽ തടിച്ചു കൂടാൻ ഇടയുണ്ട്. ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിൽ രണ്ടു വട്ടം സ്വാഗത നൃത്തത്തിന് കോറിയോഗ്രാഫി നടത്തിയ പ്രമുഖ നർത്തകി ചിത്രാ ലക്ഷ്മിയുടെ നേതൃത്വത്തിൽ രണ്ടു ഡസനിലേറെ നർത്തകർ ചേർന്ന് അവതരിപ്പിക്കുന്ന സ്വാഗത നൃത്തം ലണ്ടൻ ദീപാവലി ആഘോഷത്തിന്റെ മാസ്റ്റർ പീസ് ആയി മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിന്റെ സകല പ്രത്യേകതകളും കൂട്ടി ചേർത്താണ് ഈ നൃത്ത ശിൽപം തയ്യാറാക്കിയിരിക്കുന്നതെന്ന് ചിത്രാ ലക്ഷ്മി അറിയിച്ചു. കുട്ടികൾക്കായി പ്രത്യേക കാർണിവൽ സ്റ്റാളുകളും രാവണനെ അമ്പെയ്തു കൊല്ലാൻ ഉള്ള വിനോദ പരിപാടി അടക്കമുള്ളവ തയ്യാറാക്കിയാണ് സംഘാടകർ ലണ്ടനിൽ ഇന്ന് ഭാരതീയ കാഴ്ചകൾ നിറയ്ക്കുന്നത്. സ്ത്രീകളെ ആകർഷിക്കാൻ ഏറ്റവും നവീന മോഡൽ അടക്കമുള്ള സാരികളുടെ വിശാലമായ സ്റ്റാൾ അടക്കം കാണുന്നതെന്തും ഇന്ത്യൻ കാഴ്ച ആയിരിക്കും ഇന്ന് ലണ്ടനിൽ. സ്റ്റാളിൽ എത്തുന്ന ഭാഗ്യശാലികൾക്ക് സൗജന്യമായി സാരി ലഭിക്കുന്നതും പ്രത്യേകതയാണ്. മലയാളികൾ തന്നെ തയ്യാറാക്കിയ പ്രത്യേക ഭക്ഷണ ശാലയും പുതുമകളിൽ ഉൾപ്പെടുന്നു.
ലണ്ടനിലെ ഏതു പരിപാടിക്കും വൻ തുക പ്രവേശന ഫീസ് നൽകണം എന്നിരിക്കെ തികച്ചും സൗജന്യമായ മേയറുടെ ദീപാവലി ആഘോഷം അക്കാരണത്താൽ കൂടിയാണ് പതിനായിരങ്ങളെ ആകർഷിക്കുന്നത്. ഇന്ത്യൻ ഹൈകമ്മീഷണർ രഞ്ജൻ മത്തായിയുടെ അവസാന അവസരം എന്നത് പോലെ തന്നെ ലണ്ടൻ മേയർ ബോറിസ് ജോൺസന്റെ കൂടി അവസാന ഔദ്യോഗിക ദീപാവലി ആഘോഷമാണ് ഇത്തവണ. അടുത്ത വർഷം മധ്യത്തോടെ പുതിയ മേയർ എത്തുകയാണ് ലണ്ടൻ നഗരത്തിൽ. ഏറെ നാളത്തെ ചർച്ചകളും മറ്റും നടത്തിയാണ് 18 ലക്ഷം രൂപ മുടക്കി കേരള ടൂറിസം ഇത്തവണ പ്രധാന സ്‌പോൺസർമാരിൽ ഒരാളായി മാറിയിരിക്കുന്നത്. ദീപാവലി ആഘോഷത്തിൽ പങ്കെടുക്കാൻ കേരള സംഘം എത്തിയതോടെ ലണ്ടനിലെ മലയാളികളും വിവിധ സ്വീകരണ പരിപാടികളിൽ സജീവമാണ്.
സ്വാമി ഗുരുരത്‌നം ജ്ഞാന തപസി ഇതിനകം ഒന്നിലേറെ പരിപാടികളിൽ പങ്കെടുത്തു കഴിഞ്ഞു. ഇന്നലെ വൈകീട്ട് ക്രോയ്‌ഡോണിൽ ലണ്ടൻ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലും സ്വാമി സംബന്ധിച്ചിരുന്നു. നാളെ പാർലിമെന്റ് ഹൗസിൽ നടക്കുന്ന ചടങ്ങിലും കേരള സംഘം പങ്കെടുക്കും. കേരള കണക്ഷൻസ് എന്ന പരിപാടി വീരേന്ദർ ശർമ്മ എം പി യുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ബ്രിട്ടീഷ് കൊട്ടാരത്തിന് ഇന്ത്യൻ അധിനിവേശ കാലം മുതൽ കവടിയാർ കൊട്ടാരവും ആയുള്ള ബന്ധം ഇന്നും നിൽനിൽക്കുന്നതിന്റെ സൂചന കൂടിയാണ് രാജകുടുംബാംഗങ്ങൾക്ക് ഈ പരിപാടിയിലേക്ക് ക്ഷണം ലഭിച്ചത്. രണ്ടു വർഷം മുൻപ് ചാൾസ് രാജകുമാരാൻ കേരളത്തിൽ എത്തിയപ്പോഴും കൊട്ടാരം പ്രധിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ലണ്ടനിൽ എത്തിയിരിക്കുന്ന കവടിയാർ കൊട്ടാര പ്രധിനിധികൾക്ക് ബക്കിൻഹാം സന്ദർശന പരിപാടി ഉണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.