- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശവസംസ്കാരത്തിന് ധരിച്ച വസ്ത്രങ്ങൾ ലേലത്തിന്; ദീപിക പദ്കോണിനെതിരെ വ്യാപക വിമർശനം; ലേലത്തുക ലീവ്, ലോഫ്, ലൗ ഫൗണ്ടേഷന് കൈമാറും
നടി ജിയാ ഖാന്റെ ശവസംസ്‌കാര ചടങ്ങിന് ധരിച്ച വസ്ത്രങ്ങൾ ലേലത്തിൽ വച്ചതിന് ബോളിവുഡ് നടി ദീപിക പദുക്കോണിന് രൂക്ഷ വിമർശനം. ദീപികയുടെ ലീവ്, ലോഫ്, ലൗ ഫൗണ്ടേഷന് വേണ്ടിയുള്ള പണം സമാഹരിക്കുന്നതിന് വേണ്ടിയാണ് ദീപിക തന്റെ വസ്ത്രങ്ങൾ ലേലത്തിന് വയ്ക്കുന്നത്.
ജിയയുടെ ശവസംസ്‌കാര ചടങ്ങിന് ധരിച്ച വസ്ത്രത്തിന് പുറമേ നടി പ്രിയങ്ക ചോപ്രയുടെ പിതാവിന്റെ മരണത്തിന് ശേഷം സംഘടിപ്പിച്ച പ്രാർത്ഥനായോഗത്തിൽ ധരിച്ച വസ്ത്രങ്ങൾ കൂടി ദീപിക ലേലത്തിന് വച്ചിരുന്നു. ഇതും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്.
8000, 2700, 2100 നിരക്കിലാണ് വസ്ത്രങ്ങൾ വിൽക്കുന്നത്. ഇതോടൊപ്പം ദീപിക ധരിച്ച ചെരുപ്പും വിൽക്കുന്നുണ്ട്. ശവസംസ്‌കാര ചടങ്ങിൽ ധരിച്ച വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വച്ചതാണ് പലരെയും ചൊടിപ്പിക്കുന്നത്.
'ദീപിക ധരിച്ച വസ്ത്രങ്ങൾ തൊട്ടുനോക്കാൻ പോലും അവസരം ലഭിച്ചാൽ അത് ഭാഗ്യമാണെ'ന്ന് ട്വിറ്ററിൽ ഒരാൾ കുറിച്ചു. ദീപികയുടെ പി.ആർ ടീമാണ് ഈ അക്കൗണ്ടിന് പിന്നിലെന്ന് വിമർശകർ ആരോപിക്കുന്നു. വസ്ത്രങ്ങളിൽ പലതും പഴകിയതും പിന്നിയതുമാണെന്നാണ് മറ്റൊരാരോപണം. ആരാധകരോട് അൽപ്പമെങ്കിലും ആദരവുണ്ടെങ്കിൽ ഇത്തരം വസ്ത്രങ്ങൾ ലേലത്തിന് വയ്ക്കില്ലെന്നും വിമർശകർ പറയുന്നു.
ദീപിക വസ്ത്രങ്ങൾ വിൽക്കുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണെന്നും താൽപ്പര്യമുള്ളവർ മാത്രം വാങ്ങിയാൽ മതിയെന്നും താരത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു.