ഇഞ്ചിയോൺ: മലയാളി താരം ദീപിക പള്ളിക്കലിന് ഏഷ്യൻ ഗെയിംസ് സ്‌ക്വാഷിൽ വെങ്കലം. സെമിയിൽ മലേഷ്യൻ താരം നിക്കോൾ ഡേവിഡ് ഇന്ത്യൻ താരത്തെ 3-0ന് തോൽപ്പിച്ചതോടെയാണ് ദീപിക വെങ്കലത്തിൽ ഒതുങ്ങിയത്.

ഇന്ത്യയുടെ തന്നെ ജോഷ്‌ന ചിന്നപ്പയെ തോൽപ്പിച്ചാണ് ദീപിക സെമിയിൽ എത്തിയത്. ഇന്ത്യൻ താരം സൗരവ് ഘോഷാലും മെഡൽ ഉറപ്പിച്ചിട്ടുണ്ട്. സ്‌ക്വാഷിൽ സെമി ഫൈനലിൽ എത്തിയതോടെയാണിത്. പുരുഷ വിഭാഗത്തിൽ പാക്കിസ്ഥാന്റെ നസീർ ഇക്‌ബാലിനെ തോൽപ്പിച്ചാണ് സൗരവ് സെമിയിൽ എത്തിയത്.

സ്‌ക്വാഷിൽ സെമിയിൽ പരാജയപ്പെട്ടാലും വെങ്കല മെഡൽ ലഭിക്കുമെന്നതിനാലാണ് ദീപികയ്ക്ക് മെഡൽ ലഭിച്ചത്. സ്‌ക്വാഷിൽ ഒന്നാം സീഡായ സൗരവ് ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷയാണ്. സ്‌ക്വാഷിൽ ഇന്ത്യ ആദ്യമായാണ് മെഡൽ മേഖലയിൽ പ്രവേശിക്കുന്നത്.