- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപിക ദിനപത്രം കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റർ ജിബിൻ മുങ്ങിമരിച്ചു; അപകടം വിനോദയാത്രയ്ക്കിടെ അരിപ്പാറ വെള്ളച്ചാട്ടത്തിൽ
കോഴിക്കോട്: ദീപിക ദിനപത്രത്തിലെ സബ് എഡിറ്റർ മുങ്ങിമരിച്ചു. ദീപിക കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റർ ജിബിൻ പി മൂഴിക്കലാ(30)ണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു സംഭവം. സുഹൃത്തുക്കളുമൊത്ത് കോടഞ്ചേരി ഇരവഴഞ്ഞി പുഴയിലെ അരിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് വിനോദയാത്ര പോയതായിരുന്നു ജിബിൻ. കുളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിര
കോഴിക്കോട്: ദീപിക ദിനപത്രത്തിലെ സബ് എഡിറ്റർ മുങ്ങിമരിച്ചു. ദീപിക കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റർ ജിബിൻ പി മൂഴിക്കലാ(30)ണ് മരിച്ചത്.
ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു സംഭവം. സുഹൃത്തുക്കളുമൊത്ത് കോടഞ്ചേരി ഇരവഴഞ്ഞി പുഴയിലെ അരിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് വിനോദയാത്ര പോയതായിരുന്നു ജിബിൻ. കുളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ജിബിൻ കാൽ തെറ്റി ഒഴുക്കിൽപ്പെടുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
കോഴിക്കോട്ടെ മാദ്ധ്യമപ്രവർത്തകർക്കൊപ്പമാണ് അരിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് ജിബിൻ വിനോദയാത്ര പോയത്. കോഴിക്കോട് സ്വദേശിയായ ജിബിൻ അഞ്ചു വർഷമായി ദീപികയിൽ ജോലി ചെയ്യുകയാണ്.
Next Story