- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയെ പരിചരിച്ചില്ലെന്നാരോപിച്ച് യുവാവ് ഭാര്യമാരെ തീവച്ച് കൊന്നു;മാലി ദേവിയേയും ദരിയ ദേവിയേയും ദീപറാം ചുട്ടുകൊന്നത് കാറിനകത്ത് വെച്ച്: രാജ്യത്തെ നടുക്കിയ സംഭവം നടന്നത് രാജസ്ഥാനിൽ
ജയ്പൂർ: അമ്മയെ പരിചരിക്കുന്നില്ല എന്ന കാരണത്താൽ യുവാവ് ഭാര്യമാരെ തീ കൊളുത്തി കൊന്നു,രാജസ്ഥാനിലാണ് അമ്മയെ സന്തോഷിപ്പിച്ചില്ലെന്ന് ആരോപിച്ച് രണ്ട് ഭാര്യമാരെയും ഭർത്താവ് തീവച്ച് കൊന്നത്. ജയ്പൂർ സ്വദേശിയായ ദീപറാം ആണ് ഭാര്യമാരായ മാലി ദേവി(27), ദരിയ ദേവി (25) എന്നിവരെ കാറിനകത്ത് ചുട്ടുകൊന്നത്. അമ്മയെ ഭാര്യാമാർ വേണ്ടവിധം പരിചരിക്കുന്നില്ലെന്ന പരാതി ദീപാറാമിനുണ്ടായിരുന്നു. ഗുജറാത്തിൽ ജോലി ചെയ്യുന്ന ദീപാറാം കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു. അമ്മ നേരിടുന്ന അവഗണനകൾ തിരിച്ചറിഞ്ഞ ഇയാൾ ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന യുവതികളുമായി ടൗണിലേക്ക് പോകുമ്‌ബോഴാണ് സംഭവമുണ്ടായത്. പോകുന്ന വഴിയിൽ കുടുംബ വിഷയം പരാമർശിച്ച് മൂവരും തമ്മിൽ വാക്കുതർക്കത്തിലായി. ഇതിനിടെ കാര്യങ്ങൾ കൈയാങ്കളിയിലേക്ക് എത്തി.ഇടയ്ക്ക് കാർ നിർത്തിയപ്പോൾ ഭാര്യമാരിൽ ഒരാൾ പുറത്തിറങ്ങി നാട്ടുകാരോട് സഹായം അഭ്യർത്ഥിച്ചു. എന്നാൽ ദീപറാം ഇവരെ ബലമായി കാറിനകത്തേക്ക് തള്ളിക്കയറ്റി. പിന്നീട് വിജനമായ പ്രദേശത്ത് എത്തിയതോടെ ഇയാൾ പുറത്തിറങ്ങുകയും ഭാര്യമാരെ കാറിനക
ജയ്പൂർ: അമ്മയെ പരിചരിക്കുന്നില്ല എന്ന കാരണത്താൽ യുവാവ് ഭാര്യമാരെ തീ കൊളുത്തി കൊന്നു,രാജസ്ഥാനിലാണ് അമ്മയെ സന്തോഷിപ്പിച്ചില്ലെന്ന് ആരോപിച്ച് രണ്ട് ഭാര്യമാരെയും ഭർത്താവ് തീവച്ച് കൊന്നത്. ജയ്പൂർ സ്വദേശിയായ ദീപറാം ആണ് ഭാര്യമാരായ മാലി ദേവി(27), ദരിയ ദേവി (25) എന്നിവരെ കാറിനകത്ത് ചുട്ടുകൊന്നത്.
അമ്മയെ ഭാര്യാമാർ വേണ്ടവിധം പരിചരിക്കുന്നില്ലെന്ന പരാതി ദീപാറാമിനുണ്ടായിരുന്നു. ഗുജറാത്തിൽ ജോലി ചെയ്യുന്ന ദീപാറാം കഴിഞ്ഞ ദിവസം വീട്ടിലെത്തിയിരുന്നു. അമ്മ നേരിടുന്ന അവഗണനകൾ തിരിച്ചറിഞ്ഞ ഇയാൾ ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന യുവതികളുമായി ടൗണിലേക്ക് പോകുമ്‌ബോഴാണ് സംഭവമുണ്ടായത്.
പോകുന്ന വഴിയിൽ കുടുംബ വിഷയം പരാമർശിച്ച് മൂവരും തമ്മിൽ വാക്കുതർക്കത്തിലായി. ഇതിനിടെ കാര്യങ്ങൾ കൈയാങ്കളിയിലേക്ക് എത്തി.
ഇടയ്ക്ക് കാർ നിർത്തിയപ്പോൾ ഭാര്യമാരിൽ ഒരാൾ പുറത്തിറങ്ങി നാട്ടുകാരോട് സഹായം അഭ്യർത്ഥിച്ചു. എന്നാൽ ദീപറാം ഇവരെ ബലമായി കാറിനകത്തേക്ക് തള്ളിക്കയറ്റി. പിന്നീട് വിജനമായ പ്രദേശത്ത് എത്തിയതോടെ ഇയാൾ പുറത്തിറങ്ങുകയും ഭാര്യമാരെ കാറിനകത്താക്കി തീ കൊളുത്തുകയിരുന്നെന്നും പൊലീസ് പറയുന്നു
ഗുജറാത്തിൽ ജോലി ചെയ്യുന്ന ദീപ റാം മൂന്ന് മക്കളുടെ പിതാവാണ്. കൊലപാതകത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ എത്തി പ്രതി കീഴടങ്ങുകയായിരുന്നു. ഭാര്യമാർ രണ്ടുപേരും തന്റെ അമ്മയെ പരിഗണിക്കുന്നില്ലെന്ന പരാതി ദീപറാമിനുണ്ടായിരുന്നു.