- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ് ബുക്കിലൂടെ അപകീർത്തികരമായ പരാമർശം; കണ്ണൂർ സ്വദേശിക്കെതിരെ കുവൈത്ത് പൊലീസ് കേസെടുത്തു
കുവൈത്ത്: സോഷ്യൽ നെറ്റ്‌വർക്ക് വഴി അപകീർത്തികരമായ പ്രയോഗം നടത്തിയതിയെന്ന് ആരോപിച്ച് ഫേസ് ബുക്കിലെ സജീവ സാന്നിധ്യവും ഗൾഫിലെ പ്രമുഖ സംഘടനയുടെ പ്രവർത്തകനുമായ കണ്ണൂർ ഉളിക്കൽ പഞ്ചായത്ത് സ്വദേശിക്കെതിരെ കുവൈത്ത് പൊലീസ് കേസെടുത്തു. കുവൈത്തിലെ സംഘടനയിലെ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് നവ മാദ്ധ്യമത്തിൽ നടന്ന ചർച്ചയിൽ വ്യക്തിപ
കുവൈത്ത്: സോഷ്യൽ നെറ്റ്‌വർക്ക് വഴി അപകീർത്തികരമായ പ്രയോഗം നടത്തിയതിയെന്ന് ആരോപിച്ച് ഫേസ് ബുക്കിലെ സജീവ സാന്നിധ്യവും ഗൾഫിലെ പ്രമുഖ സംഘടനയുടെ പ്രവർത്തകനുമായ കണ്ണൂർ ഉളിക്കൽ പഞ്ചായത്ത് സ്വദേശിക്കെതിരെ കുവൈത്ത് പൊലീസ് കേസെടുത്തു. കുവൈത്തിലെ സംഘടനയിലെ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് നവ മാദ്ധ്യമത്തിൽ നടന്ന ചർച്ചയിൽ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളും കമന്റുകളും പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് കേസ് രജിസ്‌റർ ചെയ്തിരിക്കുന്നത്.
ഇതിന് മുമ്പും ഇതേ വ്യക്തിക്കെതിരെ ഇത്തരം ആരോപണങ്ങൾ വ്യാപകമായ രീതിയിൽ ഉയർന്ന് വന്നിരുന്നു. കണ്ണൂർ ജില്ല മാർകിസ്റ്റ് പാർട്ടി സെക്രട്ടറിക്കെതിരെയും ഫേസ് ബുക്ക് വഴി മുമ്പ് വധ ഭീക്ഷണി മുഴക്കിയതിനെ തുടർന്നുള്ള കേസ് ഇദ്ദേഹത്തിനെതിരെ നാട്ടിൽ നിലനിൽക്കുന്നുണ്ട്. സംഘടന പ്രചാരണത്തിന് വേണ്ടി നിരന്തരം മോശമായ പദപ്രയോഗങ്ങൾ നടത്തുന്ന ഇദ്ദേഹം വിവാദങ്ങൾ ഉണ്ടാകുമ്പോൾ പലപ്പോയും ക്ഷമ പറയുകയോ അല്ലെങ്കിൽ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തന്ന കാരണം പറഞ്ഞ് തടിയൂരുന്ന രീതിയായിരുന്നു അവലംഭിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്.
ഗൾഫ് നാടിലെ സൈബർ കുറ്റങ്ങളെപറ്റിയും അതിനുള്ള ശിക്ഷാവിധികളേയും കുറിച്ചുള്ള അജ്ഞതകൾ ഗുരുതരമായ ഭവിഷ്യത്തുകളിലേക്കാണ് പ്രവാസികളെ കൊണ്ടെത്തിക്കുന്നത്. മറ്റൊരാളെക്കുറിച്ചു തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ഉൾക്കൊള്ളുന്ന ഇ-മെയിൽ സന്ദേശങ്ങൾ കൈമാറ്റം ചെയ്യുന്നതോ അല്ലെങ്കിൽ മറ്റൊരാളെ ശല്യപ്പെടുത്തുകയോ, ബുദ്ധിമുട്ടുണ്ടാക്കുകയോ, അപകടമുണ്ടാക്കുകയോ, അപമാനമുണ്ടാക്കുകയോ, ശത്രുതയുണ്ടാക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ഇമെയിൽ സന്ദേശങ്ങൾ ദുഷ്ടലാക്കോടെ അയയ്ക്കുന്നതും നവ മാദ്ധ്യമങ്ങളിൽക്കൂടി തികച്ചും കുറ്റകരമായ, അല്ലെങ്കിൽ നിന്ദാപരമായ സന്ദേശങ്ങൾ അയയ്ക്കുകയോ, ഫോർവേഡ് ചെയ്യുകയോ ചെയ്യുന്നത് തടവുശിക്ഷ ലഭിക്കാവുന്നതും കടുത്ത പിഴ ലഭിക്കാവുന്നതുമായ കുറ്റകൃത്യമാണ്.