- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയെ തേളിനോട് ഉപമിച്ച തരൂരിനെതിരെ അപകീർത്തി കേസ്; വിവാദ പരാമർശം ബെംഗളുരുവിലെ ചടങ്ങിൽ സംസാരിക്കവെ; കേസെടുത്തത് ബിജെപി വൈസ് പ്രസിഡന്റ് രാജീവ് ബാബർ നൽകിയ പരാതിയിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേളിനോട് ഉപമിച്ച് നടത്തിയ പ്രസ്താവനയിൽ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ അപകീർത്തിക്കേസ്. ബെംഗളുരു സാഹിത്യോത്സവത്തിലെ ചർച്ചയ്ക്കിടെയായിരുന്നു തരൂരിന്റെ വിവാദ പരാമർശം. ഡൽഹി ബിജെപി വൈസ് പ്രസിഡന്റ് രാജീവ് ബാബർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബെംഗളുരുവിലെ ചടങ്ങിൽ സംസാരിക്കവെ തരൂർ നടത്തിയ പരാമർശമാണ് വിവാദമായത്. 'ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേൾ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഒരിക്കൽ ഒരു ആർഎസ്എസ് നേതാവ് പറഞ്ഞിരുന്നു. തേളായതു കൊണ്ട് കൈഉപയോഗിച്ച് എടുത്ത് മാറ്റാൻ കഴിയില്ല. അതേസമയം ശിവലിംഗത്തിന് മുകളിലായതിനാൽ ചെരുപ്പുകൊണ്ട് അടിക്കാനും കഴിയില്ല'. ഇതായിരുന്നു തരൂരിന്റെ പ്രസ്താവന. പ്രധാനമന്ത്രിയുടെ വ്യക്തിത്വം ആർഎസ്എസ്സുമായി ചേർന്നു പോവുന്നതല്ലെന്നും തരൂർ പറഞ്ഞിരുന്നു.പ്രസ്താവനയിലൂടെ തരൂർ ശിവലിംഗത്തെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്‌തെന്ന് ബാബർ പരാതിയിൽ വ്യക്തമാക്കുന്നു. പ്രസ്താവന അസഹിഷ്ണുവായ അധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേളിനോട് ഉപമിച്ച് നടത്തിയ പ്രസ്താവനയിൽ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ അപകീർത്തിക്കേസ്. ബെംഗളുരു സാഹിത്യോത്സവത്തിലെ ചർച്ചയ്ക്കിടെയായിരുന്നു തരൂരിന്റെ വിവാദ പരാമർശം.
ഡൽഹി ബിജെപി വൈസ് പ്രസിഡന്റ് രാജീവ് ബാബർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബെംഗളുരുവിലെ ചടങ്ങിൽ സംസാരിക്കവെ തരൂർ നടത്തിയ പരാമർശമാണ് വിവാദമായത്.
'ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേൾ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഒരിക്കൽ ഒരു ആർഎസ്എസ് നേതാവ് പറഞ്ഞിരുന്നു. തേളായതു കൊണ്ട് കൈഉപയോഗിച്ച് എടുത്ത് മാറ്റാൻ കഴിയില്ല. അതേസമയം ശിവലിംഗത്തിന് മുകളിലായതിനാൽ ചെരുപ്പുകൊണ്ട് അടിക്കാനും കഴിയില്ല'. ഇതായിരുന്നു തരൂരിന്റെ പ്രസ്താവന. പ്രധാനമന്ത്രിയുടെ വ്യക്തിത്വം ആർഎസ്എസ്സുമായി ചേർന്നു പോവുന്നതല്ലെന്നും തരൂർ പറഞ്ഞിരുന്നു.പ്രസ്താവനയിലൂടെ തരൂർ ശിവലിംഗത്തെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്‌തെന്ന് ബാബർ പരാതിയിൽ വ്യക്തമാക്കുന്നു. പ്രസ്താവന അസഹിഷ്ണുവായ അധിക്ഷേപമാണെന്നും പരാതിയിൽ പറയുന്നു.