- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ എസ്.ഐയെ അപമാനിച്ച് ഫേസ്ബുക്കിൽ ചിത്രം സഹിതം പോസ്റ്റിട്ട അമ്പതോളം പേർ കുടുങ്ങും; പോസ്റ്റിന്റെ ഉറവിടം ചാലക്കുടിയെന്നു പൊലീസിനു സൂചന ലഭിച്ചു; തങ്കമണിസ്റ്റേഷനിൽ പ്രതിയെ മൂത്രംകുടിപ്പിച്ചെന്ന പരാതി മാധ്യമശ്രദ്ധ നേടാനുള്ള കള്ളക്കഥയെന്നും പൊലിസ്
ഇടുക്കി: സ്റ്റേഷനിൽ വിളിപ്പിച്ച പ്രതിയെ കസ്റ്റഡിയിൽ മർദിച്ചെന്ന പരാതിയെ തുടർന്നു സ്ഥലം മാറ്റപ്പെട്ട വനിതാ എസ്. ഐക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റിട്ട സംഭവത്തിൽ നിരവധി പേർ കുടുങ്ങും. തങ്കമണി സ്റ്റേഷനിൽനിന്ന് കട്ടപ്പന വനിതാ സെല്ലിലേക്ക് സ്ഥലം മാറ്റം കിട്ടിയ എസ്. ഐ കെ. ജെ ജോഷിയെ അപമാനിച്ച സംഭവത്തിലാണ് നടപടി. ഇതേസമയം പ്രതിയെ സ്റ്റേഷനിൽ മർദിച്ചെന്ന ആരോപണം സത്യവിരുദ്ധമാണെന്നും ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും കട്ടപ്പന സി. ഐ: വി. എസ് അനിൽ കുമാർ പറഞ്ഞു. കണ്ണിന് പരുക്കേറ്റെന്ന പരാതിയുമായി മരിയാപുരം ചട്ടിക്കുഴി വെളിയംകുന്നേൽ ഷിബുവാണ് പൊലിസ് മർദിച്ചുവെന്നു പരാതിപ്പെട്ടത്. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചുവെന്നും ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ഇയാൾ പരാതി പറഞ്ഞിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഷിബു മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോൾ ഷിബുവിന്റെ ഒരു കണ്ണും മുഖവും മുഖവു
ഇടുക്കി: സ്റ്റേഷനിൽ വിളിപ്പിച്ച പ്രതിയെ കസ്റ്റഡിയിൽ മർദിച്ചെന്ന പരാതിയെ തുടർന്നു സ്ഥലം മാറ്റപ്പെട്ട വനിതാ എസ്. ഐക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റിട്ട സംഭവത്തിൽ നിരവധി പേർ കുടുങ്ങും.
തങ്കമണി സ്റ്റേഷനിൽനിന്ന് കട്ടപ്പന വനിതാ സെല്ലിലേക്ക് സ്ഥലം മാറ്റം കിട്ടിയ എസ്. ഐ കെ. ജെ ജോഷിയെ അപമാനിച്ച സംഭവത്തിലാണ് നടപടി. ഇതേസമയം പ്രതിയെ സ്റ്റേഷനിൽ മർദിച്ചെന്ന ആരോപണം സത്യവിരുദ്ധമാണെന്നും ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും കട്ടപ്പന സി. ഐ: വി. എസ് അനിൽ കുമാർ പറഞ്ഞു. കണ്ണിന് പരുക്കേറ്റെന്ന പരാതിയുമായി മരിയാപുരം ചട്ടിക്കുഴി വെളിയംകുന്നേൽ ഷിബുവാണ് പൊലിസ് മർദിച്ചുവെന്നു പരാതിപ്പെട്ടത്.
കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചുവെന്നും ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ഇയാൾ പരാതി പറഞ്ഞിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഷിബു മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോൾ ഷിബുവിന്റെ ഒരു കണ്ണും മുഖവും മുഖവും ചുവന്നിരുന്നു. എന്നാൽ സ്റ്റേഷനിൽ ധിക്കാരത്തോടെ പെരുമാറിയ ഇയാൾ തുടർച്ചയായി കണ്ണു തിരുമ്മി ചുവപ്പിക്കുകയും മുഖമാകെ തിരുമ്മുകയും ചെയ്തതാണ് മർദനത്തിന്റെ പ്രതീതിയുണ്ടാകാൻ കാരണമെന്നും പൊലിസ് വിശദീകരിച്ചു. ഇതിനിടെ സ്റ്റേഷനിൽ കാൽതെറ്റി വീഴുകയും ചെയ്തിരുന്നു.
സംഭവം വിവാദമായതോടെ എസ്. ഐയേയും ഡ്രൈവർ സിബിയേയും കട്ടപ്പനയിലേക്ക് സ്ഥലം മാറ്റി. എന്നാൽ കൂടുതൽ വിവാദങ്ങളുയരാതിരിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് പൊലിസിന്റെ വിശദീകരണം.
ഇതിനിടെയാണ് വനിതാ എസ്. ഐയുടെ ഫോട്ടോ സഹിതം ഫേസ് ബുക്കിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഫോട്ടോക്കൊപ്പം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള കുറിപ്പുമുണ്ടായിരുന്നു. തുടർന്ന് നിരവധി പേർ അസഭ്യം നിറഞ്ഞ കമന്റുകളും ഷെയറും പിന്നാലെയുണ്ടായി. ഒടുവിൽ എസ്. ഐ തന്നെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഐടി ആക്ട് പ്രകാരം കേസ് എടുത്ത് അന്വേഷണം ആരംിച്ചതായി സി. ഐ പറഞ്ഞു.
ചാലക്കുടി സ്വദേശിയാണ് എസ്. ഐയുടെ ഫോട്ടോയുമായി പോസ്റ്റിട്ടതെന്നു കണ്ടെത്തിയിട്ടുണ്ടെന്നു സി. ഐ അനിൽകുമാർ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കും വിധം പോസ്റ്റുകളിട്ട അൻപതോളം പേർ കേസിൽ പ്രതികളായേക്കും. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
മൂത്രം കുടിപ്പിച്ചെന്നും മർദിച്ചെന്നുമുള്ള ഷിബുവിന്റെ പരാതി മാധ്യമശ്രദ്ധ നേടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണ് ഇതുവരെ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. ഇയാൾ നിലവിൽ അഞ്ചു ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അയൽവാസിയുടെ വഴി തടഞ്ഞ് വാഹനമിട്ടെന്ന പരാതിയിലാണ് ഷിബുവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ കേസിനാസ്പദമായ വാഹനം ഇല്ലാതെയാണ് എത്തിയത്. വാഹനം കേടായി കിടക്കുകയാണെന്നായിരുന്നു ഷിബു പറഞ്ഞത്.
അയൽവാസിയുടെ പിതാവിനെ ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകാനൊരുങ്ങുമ്പോഴാണ് ഷിബു വാഹനം വഴിയിലിട്ട് തടസം സൃഷ്ടിച്ചത്. പൊലിസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ വലിയ കയറ്റത്തിൽ വാഹനം പിന്നീട് മാറ്റിയിട്ടിരിക്കുന്നതായും കേടൊന്നുമില്ലെന്നും കണ്ടെത്തിയിരുന്നു. മർദിച്ചെന്ന പരാതിയിൽ ഇടുക്കി ക്രൈം ഡിറ്റാച്‌മെന്റ് സി. ഐയാണ് അന്വേഷണം നടത്തുന്നത്. ഷിബുവിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെന്ന മാധ്യമ വാർത്തയെ തുടർന്നു പൊലിസ് അന്വേഷിച്ചെത്തിയപ്പോൾ ഷിബുവിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നു. തനിക്ക് ഡ്രൈവിങ് ടെസ്റ്റ് ഉള്ളതിനാലാണ് ഭർത്താവിനൊപ്പം പോകാഞ്ഞത് എന്നാണ് ഇവർ പൊലിസിനെ അറിയിച്ചത്.
ബി. ജെ. പി പ്രവർത്തകനായ ഷിബു, തന്നെ പൊലിസ് മർദിച്ചതിന് പിന്നിൽ സി. പി. എം നേതാക്കളുടെ സ്വാധീനമാണെന്നു പറഞ്ഞ് പ്രശ്‌നത്തെ രാഷ്ട്രീയവൽകരിക്കാൻ ശ്രമിച്ചതും പൊലിസ് ഗൗരവത്തോടെയാണ് കാണുന്നത്. വനിതാ എസ്. ഐയെ അപമാനിച്ചു ഫേസ് ബുക്കിൽ പോസ്റ്റിട്ടതിനും പ്രചരിപ്പിച്ചതിനും പിന്നിലെ ലക്ഷ്യവും പൊലിസ് അന്വേഷിക്കുന്നുണ്ട്.