- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: കര, നാവിക, വ്യോമ സേനകളുടെ മേധാവികളുമായും പ്രതിരോധ സെക്രട്ടറിയുമായും ദിവസവും കൂടിക്കാഴ്ച നടത്താൻ പ്രതിരോധമന്ത്രി നിർമല സീതാരാമന്റെ തീരുമാനം. തീരുമാനങ്ങൾ അതിവേഗം കൈക്കൊള്ളാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. പ്രതിരോധ മന്ത്രിയുടെ ആധ്യക്ഷയതിൽ ചേരുന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗങ്ങൾ ഇനി രണ്ടാഴ്ചയിൽ ഒരിക്കൻ ചേരും. മാസത്തിലൊരിക്കൽ ചേർന്നിരുന്ന യോഗമാണ് രണ്ടാഴ്ചയിലൊരിക്കൽ ചേരാൻ തീരുമാനിച്ചിട്ടുള്ളത്. സൈനികോപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. പ്രതിരോധ മന്ത്രിയായി കഴിഞ്ഞ വ്യാഴാഴ്ച ചുമതലയേറ്റ നിർമല സീതാരാമൻ പ്രതിരോധ മന്ത്രാലയത്തിലെയും സൈന്യത്തിലെയും നിരവധി ഉന്നത ഉദ്യോഗസ്ഥരുമായി പലതവണ ചർച്ചകൾ നടത്തിയിരുന്നു. മന്ത്രാലയത്തിന്റെ പ്രവർത്തനം വിശദമായി മനസിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത.
ന്യൂഡൽഹി: കര, നാവിക, വ്യോമ സേനകളുടെ മേധാവികളുമായും പ്രതിരോധ സെക്രട്ടറിയുമായും ദിവസവും കൂടിക്കാഴ്ച നടത്താൻ പ്രതിരോധമന്ത്രി നിർമല സീതാരാമന്റെ തീരുമാനം. തീരുമാനങ്ങൾ അതിവേഗം കൈക്കൊള്ളാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. പ്രതിരോധ മന്ത്രിയുടെ ആധ്യക്ഷയതിൽ ചേരുന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗങ്ങൾ ഇനി രണ്ടാഴ്ചയിൽ ഒരിക്കൻ ചേരും. മാസത്തിലൊരിക്കൽ ചേർന്നിരുന്ന യോഗമാണ് രണ്ടാഴ്ചയിലൊരിക്കൽ ചേരാൻ തീരുമാനിച്ചിട്ടുള്ളത്.
സൈനികോപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. പ്രതിരോധ മന്ത്രിയായി കഴിഞ്ഞ വ്യാഴാഴ്ച ചുമതലയേറ്റ നിർമല സീതാരാമൻ പ്രതിരോധ മന്ത്രാലയത്തിലെയും സൈന്യത്തിലെയും നിരവധി ഉന്നത ഉദ്യോഗസ്ഥരുമായി പലതവണ ചർച്ചകൾ നടത്തിയിരുന്നു. മന്ത്രാലയത്തിന്റെ പ്രവർത്തനം വിശദമായി മനസിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത.
Next Story