- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹപാഠിയായ പെൺകുട്ടിയുടെ പ്രണയവിവരം അറിഞ്ഞു ബ്ലാക് മെയിൽ ചെയ്തു; പ്രശ്‌നം പരിഹരിക്കാൻ വിളിച്ചു വരുത്തിയപ്പോൾ ഉണ്ടായ സംഘർഷത്തിൽ സഹോദരൻ ബിയർ കുപ്പി കൊണ്ടു തലയ്ക്കടിച്ചു; ഗുരുതര പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞ ബിരുദ വിദ്യാർത്ഥി മരിച്ചു
തൊടുപുഴ: സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിൽ വച്ചു ബിയർ കുപ്പി കൊണ്ടു തലയ്ക്കടിയേറ്റു ചികിത്സയിൽ കഴിഞ്ഞ ബിരുദ വിദ്യാർത്ഥി മരിച്ചു. മൂലമറ്റം സെന്റ് ജോസഫ്‌സ് കോളജ് വിദ്യാർത്ഥി വണ്ടമറ്റം അമ്പാട്ട് അർജുന(20)നാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സഹോദരനായ +2 വിദ്യാർത്ഥിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സഹപാഠിയായ പെൺകുട്ടിയുടെ പ്രണയവിവരം അറിഞ്ഞു ബ്ലാക് മെയിൽ ചെയ്ത അർജുനനെ പ്രശ്‌നം പരിഹരിക്കാൻ പെൺകുട്ടിയുടെ വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ഇതെത്തുടർന്നുണ്ടായ സംഘർഷത്തിൽ പെൺകുട്ടിയുടെ സഹോദരൻ ബിയർ കുപ്പി കൊണ്ടു തലയ്ക്കടിച്ചു. ഗുരുതര പരിക്കേറ്റു ചികിത്സയിലിരിക്കവെ മരിക്കുകയായിരുന്നു. പടികോടിക്കുളത്തിനു സമീപം വെള്ളംചിറ ഭാഗത്തുള്ള ഒരു വിദ്യാർത്ഥിനിയുടെ വീട്ടിൽ വച്ചാണു ചൊവ്വാഴ്ച രാത്രി എട്ടരയോടെ അർജുനന് തലയ്ക്കടിയേറ്റത്. അർജുന്റെ കോളജിലാണു ഈ വിദ്യാർത്ഥിനിയും പഠിക്കുന്നത്. കോളജിലെ മറ്റൊരു കുട്ടിയുമായി വിദ്യാർത്ഥിനിക്ക് അടുപ്പമുണ്ടായിരുന്നതായും, ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം അർജുനന് ലഭ
തൊടുപുഴ: സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിൽ വച്ചു ബിയർ കുപ്പി കൊണ്ടു തലയ്ക്കടിയേറ്റു ചികിത്സയിൽ കഴിഞ്ഞ ബിരുദ വിദ്യാർത്ഥി മരിച്ചു. മൂലമറ്റം സെന്റ് ജോസഫ്‌സ് കോളജ് വിദ്യാർത്ഥി വണ്ടമറ്റം അമ്പാട്ട് അർജുന(20)നാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സഹോദരനായ +2 വിദ്യാർത്ഥിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സഹപാഠിയായ പെൺകുട്ടിയുടെ പ്രണയവിവരം അറിഞ്ഞു ബ്ലാക് മെയിൽ ചെയ്ത അർജുനനെ പ്രശ്‌നം പരിഹരിക്കാൻ പെൺകുട്ടിയുടെ വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ഇതെത്തുടർന്നുണ്ടായ സംഘർഷത്തിൽ പെൺകുട്ടിയുടെ സഹോദരൻ ബിയർ കുപ്പി കൊണ്ടു തലയ്ക്കടിച്ചു. ഗുരുതര പരിക്കേറ്റു ചികിത്സയിലിരിക്കവെ മരിക്കുകയായിരുന്നു.
പടികോടിക്കുളത്തിനു സമീപം വെള്ളംചിറ ഭാഗത്തുള്ള ഒരു വിദ്യാർത്ഥിനിയുടെ വീട്ടിൽ വച്ചാണു ചൊവ്വാഴ്ച രാത്രി എട്ടരയോടെ അർജുനന് തലയ്ക്കടിയേറ്റത്. അർജുന്റെ കോളജിലാണു ഈ വിദ്യാർത്ഥിനിയും പഠിക്കുന്നത്. കോളജിലെ മറ്റൊരു കുട്ടിയുമായി വിദ്യാർത്ഥിനിക്ക് അടുപ്പമുണ്ടായിരുന്നതായും, ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം അർജുനന് ലഭിച്ചിരുന്നുവെന്നും പറയപ്പെടുന്നു. ഇതിന്റെ പേരിൽ അർജുനൻ വിദ്യാർത്ഥിനിയെ ബ്ലാക് മെയിൽ ചെയ്തിരുന്നതായും സൂചനയുണ്ട്.
പ്രശ്‌നം പരിഹരിക്കാൻ അർജുനനെ പെൺകുട്ടിയുടെ വീട്ടുകാർ വിളിച്ചു വരുത്തി. തർക്കത്തിനിടെയാണു വിദ്യാർത്ഥിനിയുടെ സഹോദരൻ ബീയർ കുപ്പി ഉപയോഗിച്ച് ബിരുദ വിദ്യാർത്ഥിയുടെ തലയ്ക്കടിച്ചതെന്നു പൊലീസ് പറഞ്ഞു.