- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാല് ദിവസമായി കനത്ത മഴ തുടരുന്നു; ഉത്തരാഖണ്ഡിലെ ഡെറാഢൂൺ - ഋഷികേശ് പാലം ഒലിച്ചുപോയി; പ്രദേശത്ത് യാത്രാവിലക്കേർപ്പെടുത്തി പൊലീസ്
ഡെറാഢൂൺ: ശക്തമായ മഴയെ തുടർന്ന് പാലം തകർന്നുവീണു. ഉത്തരാഖണ്ഡിലെ ഡെറാഢൂൺ - ഋഷികേശ് പാലമാണ് തകർന്നുവീണത്. കനത്ത മഴയിൽ പുഴയിലുണ്ടായ കുത്തൊഴുക്കിനെ തുടർന്നാണ് പാലം അപകടത്തിൽപ്പെട്ടത്.
പുഴ കുത്തിയൊലിച്ചെത്തിയതോടെ റോഡും തകരുകയും വലിയ കുഴി രൂപപ്പെടുകയും ചെയ്തു. നിരവധി മീറ്റർ റോഡ് വെള്ളത്തിനടിയിലാണ്. കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് അതിശക്തമായ മഴയാണ് പെയ്യുന്നത്. കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഋഷികേശ്- ദേവപ്രയാഗ്, ഋഷികേശ് - തെഹ് രി, ഡെറാഢൂൺ - മുസോറി റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.
കാലാവസ്ഥ സാധാരണമാകുന്നതുവരെ ഈ പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഉത്തരാഖണ്ഡ് പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നൈനിറ്റാൾ, ചമ്പാവത്ത്, ഉദം സിങ് നഗർ, ബാഗേശ്വർ, പിത്തോരഗഡ് എന്നിവിടങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ