- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനൽ ചർച്ചയിൽ ആവേശം കയറി അഴിമതി ആരോപണം ഉന്നയിച്ചു; പിള്ളയുടെ അനന്തരവൻ ശരണ്യ മനോജിനെതിരെ മാനനഷ്ടക്കേസുമായി ഡിജോ കാപ്പൻ
കെഎസ്ആർടിസിയെ തകർക്കുന്നതിനെതിരെയും സ്വകാര്യ ബസ് ഉടമകൾ രാഷ്ട്രീയക്കാരുടെ ഓശാരം കൈപ്പറ്റി കൊഴുത്ത് തടിക്കുന്നതിനെതിരെയും കടുത്ത നിലപാട് എടുക്കുന്ന പാലായിലെ സെന്റർ ഫോർ കൺസ്യൂമർ റിസേർച്ചിനേയും അതിന്റെ സാരഥിയായ ഡിജോ കാപ്പനെയും അപമാനിക്കാൻ ചാനൽ ചർച്ചയെ ഉപയോഗിച്ച ശരണ്യ ബസ് ഉടമ മനോജ് കുമാറിനെതിരെ മാനനഷ്ടക്കേസ് വരുന്നു. ഇന്നലെ ഏഷ
കെഎസ്ആർടിസിയെ തകർക്കുന്നതിനെതിരെയും സ്വകാര്യ ബസ് ഉടമകൾ രാഷ്ട്രീയക്കാരുടെ ഓശാരം കൈപ്പറ്റി കൊഴുത്ത് തടിക്കുന്നതിനെതിരെയും കടുത്ത നിലപാട് എടുക്കുന്ന പാലായിലെ സെന്റർ ഫോർ കൺസ്യൂമർ റിസേർച്ചിനേയും അതിന്റെ സാരഥിയായ ഡിജോ കാപ്പനെയും അപമാനിക്കാൻ ചാനൽ ചർച്ചയെ ഉപയോഗിച്ച ശരണ്യ ബസ് ഉടമ മനോജ് കുമാറിനെതിരെ മാനനഷ്ടക്കേസ് വരുന്നു. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചർച്ചയിലാണ് ബാലകൃഷ്ണപിള്ളയുടെ അനന്തരവൻ കൂടിയായ മനോജ് ഡിജോ കാപ്പനെതിരെ ആവേശം കയറി അഴിമതി ആരോപണം ഉന്നയിച്ചത്.
സ്വകാര്യ ബസ് ഉടമകളിൽ നിന്നും കാപ്പൻ പണം വാങ്ങാറുണ്ടെന്നായിരുന്നു ചാനൽ ചർച്ചയിൽ മനോജ് ആരോപിച്ചത്. ഇതേ തുടർന്ന് കൊച്ചിയിലെ മനയാനി അസോസിയേറ്റ്‌സിലെ അഭിഭാഷകൻ ജോൺസൺ മനയാനി മുഖേന 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാപ്പൻ മനോജിന് നോട്ടീസ് അയച്ചു.
ഇന്നലെ വൈകിട്ട് എട്ടിനാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ ഡിജോ കാപ്പനെതിരെ ശരണ്യ മനോജ് ആരോപണം ഉന്നയിച്ചത്. കെഎസ്ആർടിസിയെ തകർക്കുന്ന നിലപാടുകൾ പല കോണുകളിൽ നിന്ന് ഉയരുന്നതിനെതിരെ ഡിജോ കാപ്പൻ കോടതിയെ സമീപിച്ചിരുന്നു. മനയനാനി അസോസിയേറ്റ്‌സ് മുഖാന്തിരം നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ നിരവധി സുപ്രധാന വിധികൾ കോടതി പുറപ്പെടുവിക്കുകയും ചെയ്തു.
ഡിജോ കാപ്പന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സ്വകാര്യ ബസുകൾക്ക് സൂപ്പർ ക്ലാസ് പെർമിറ്റുനൽകുന്ന വിഷയത്തിലുൾപ്പെടെ സർക്കാരിനോട് വിശദീകരണം തരാൻ കോടതി ആവശ്യപ്പെട്ടിരുന്നു. കോടതിയിൽ നിന്ന് എതിർപ്പുണ്ടാകുമെന്നും വിമർശനമേൽക്കേണ്ടിവരുമെന്നും ഭയന്ന് സർക്കാർ മാനംരക്ഷിക്കാൻ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിച്ച ഉത്തരവ് പിൻവലിച്ച തടിയൂരുകയും ചെയ്തു.
കെഎസ്ആർടിസി ബസുകൾക്ക് മാത്രമായി സൂപ്പർ ക്ലാസ് പെർമിറ്റ് അനുവദിച്ചത് സ്വകാര്യ ബസുകളുടെ കുത്തകയ്ക്ക് പലമേഖലകളിലും ഇടിവുണ്ടായിരുന്നു. ഇത്തരം സംഭവങ്ങളുടെ ബാക്കി പത്രമായാണ് ചാനൽ ചർച്ചയിൽ ഡിജോ കാപ്പനെതിരെ ആരോപണം ഉയർന്നത്.