ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മൂടൽമഞ്ഞും അതിശൈത്യവും കാരണം 15 ട്രെയിനുകൾ റദ്ദാക്കി. 39 ട്രെയിനുകൾ വൈകി ഓടുമ്പോൾ 11 ട്രെയിനുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഡൽഹിയിൽ ഉയർന്ന താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില അഞ്ച് ഡിഗ്രി സെൽഷ്യസും ആണ്. 50 മീറ്ററിലധികം ദൂരത്തിലുള്ള വസ്തുക്കൾ കാണാൻ സാധിക്കാത്ത രീതിയിലുള്ള മൂടൽ മഞ്ഞും തുടരുകയാണ്.