- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെജ്രിവാളോ മോദിയോ? കൂടുതൽ ജനപ്രിയൻ ആരെന്ന് ഇന്ന് ഡൽഹിക്കാർ നിശ്ചയിക്കും; പോളിങ് ബൂത്തിൽ പ്രതീക്ഷയോടെ ഇരു പക്ഷവും: വോട്ടെണ്ണൽ പത്തിന്
ന്യൂഡൽഹി: മോദിയോ അതോ കെജ്രിവാളോ? ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വേളയിൽ ഈ ചോദ്യം ഉയർന്നപ്പോൾ മോദിയെന്ന് ഇന്ത്യൻ ജനത പറഞ്ഞതിന്റെ തെളിവാണ് അദ്ദേഹം ഇപ്പോൾ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നത്. വാരണാസിയിൽ രണ്ടുപേരും തമ്മിൽ പോരടിച്ചപ്പോൾ അന്ന് തരംഗം നിന്നത് മോദിക്കൊപ്പമാണ്. അന്ന് മോദിയുടെ തട്ടകത്തിൽ പോയി അദ്ദേഹത്തെ വെല്ലുവിളിക്കുകയായി
ന്യൂഡൽഹി: മോദിയോ അതോ കെജ്രിവാളോ? ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വേളയിൽ ഈ ചോദ്യം ഉയർന്നപ്പോൾ മോദിയെന്ന് ഇന്ത്യൻ ജനത പറഞ്ഞതിന്റെ തെളിവാണ് അദ്ദേഹം ഇപ്പോൾ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നത്. വാരണാസിയിൽ രണ്ടുപേരും തമ്മിൽ പോരടിച്ചപ്പോൾ അന്ന് തരംഗം നിന്നത് മോദിക്കൊപ്പമാണ്. അന്ന് മോദിയുടെ തട്ടകത്തിൽ പോയി അദ്ദേഹത്തെ വെല്ലുവിളിക്കുകയായിരുന്നു അരവിന്ദ് കെജ്രിവാളെന്ന ആം ആദ്മി നേതാവ്. എന്നാൽ ഇന്ന്, ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന്റെ തട്ടകമായ ഡൽഹി പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയും മോദിയും പടയ്ക്കിറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കിരൺ ബേദിയെ നിശ്ചയിച്ചെങ്കിലും ഇവിടെ മോദിയുടെ ജനസ്വീകാര്യയതും ആം ആദ്മിയുടെ രാഷ്ട്രീയവും തമ്മിലാണ് പോരാട്ടം. ഡൽഹി നിയമസഭയിലെ 70 സീറ്റുകളിലേക്കും പോളിങ് ആരംഭിച്ചു കഴിഞ്ഞു. 1.33 കോടിയോളം പേരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. 673 സ്ഥാനാർത്ഥികൾ ഇത് പങ്കുവയ്ക്കും. ഈമാസം പത്താം തിയ്യതിയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ കിരൺ ബേദി കൃഷ്ണനഗർ മണ്ഡലത്തിലും ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കേജ്‌രിവാൾ ന്യൂഡൽഹി മണ്ഡലത്തിലുമാണ് ജനവിധി തേടുന്നത്. സദർ ബസാർ മണ്ഡലത്തിലാണ് കോൺഗ്രസിന്റെ പോരാളിയായ അജയ് മാക്കൻ മത്സരിക്കുന്നത്. ഡൽഹി പിടിക്കാൻ മോദി പ്രഭാവം കൊണ്ട് സാധിച്ചേക്കില്ലെന്ന തിരിച്ചറിവിലാണ് കിരൺ ബേദിയെ പാർട്ടി സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ തെരഞ്ഞെടുപ്പ് ഗോഥയിൽ കെജ്രിവാളിന്റെ തന്ത്രങ്ങളോട് പടിച്ചു നിൽക്കാൻ അവർക്ക് സാധിച്ചില്ലെന്ന വിലയിരുത്തലുകൾക്കിടെയാണ് ഡൽഹി വോട്ടർമാർ ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്.
രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠാ മുഖർജി ഗ്രേറ്റർ കൈലാഷ് മണ്ഡലത്തിൽ ജനവിധി തേടുന്നുണ്ട്. 18 പേരുമായി ബുരാരിയാണ് സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ മുന്നിൽ. അംബേദ്കർ നഗർ മണ്ഡലത്തിൽ നാല് സ്ഥാനാർത്ഥികളേയുള്ളു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുണ്ട്. ബൂത്ത് മുതൽ പ്രധാന നഗരങ്ങളിലും, റോഡുകളിലും ഉൾപ്പെടെ അരലക്ഷത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനനത്തൊട്ടാകെ സുരക്ഷയ്ക്കായി വിന്യസിച്ചിക്കുന്നത്. ഫെബ്രവുവരി പത്തിനാണ് വോട്ടെണ്ണൽ.
അഭിപ്രായ വോട്ടെടുപ്പുകൾ ബിജെപിക്ക് തിരിച്ചടിയായതിനെത്തുടർന്ന് ഡൽഹി തിരഞ്ഞെടുപ്പ് കേന്ദ്ര സർക്കാരിന്റെ ഭരണവിലയിരുത്തലായിരിക്കുമെന്ന വാദം പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, അരുൺ ജെയ്റ്റ്‌ലി എന്നിവർ തള്ളിക്കളഞ്ഞിട്ടുണ്ട്. 16 വർഷമായി ഡൽഹിയിൽ പ്രതിപക്ഷത്തിരിക്കുന്ന ബിജെപി സകല ശക്തിയുമെടുത്താണ് പ്രചാരണത്തിനിറങ്ങിയത്. അതുകൊണ്ടാണ് കേജ്‌രിവാളിനെ നേരിടാൻ ബിജെപി അദ്ദേഹത്തിന്റെ മുൻ സഹപ്രവർത്തക കിരൺ ബേദിയെത്തന്നെ രംഗത്തിറിക്കിയത്. പക്ഷേ ഇത് പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസത്തിനിടയാക്കിയിട്ടുണ്ട്. ആർഎസ്എസും പാർട്ടിക്കെതിരെ തിരിഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയശേഷം അധികാരം വിട്ടൊഴിഞ്ഞതിന്റെ പേരുദോഷം കേൾക്കുന്ന കേജ്‌രിവാളിനും ഇത് ജീവൻ മരണ പോരാട്ടമാണ്. മമതയുടെ തൃണമൂൽ കോൺഗ്രസ്, സിപിഐ(എം), ഐക്യ ജനതാദൾ ഉൾപ്പെടെയുള്ള കക്ഷികളുടെ പിന്തുണ ആം ആദ്മിക്ക് ആത്മവിശ്വാസം പകർന്നിട്ടുണ്ട്. 15 വർഷം ഡൽഹി ഭരിച്ചശേഷം തകർന്ന് തരിപ്പണമായി ഇപ്പോൾ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന കോൺഗ്രസും നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ്. അധികാരം കിട്ടുമെന്ന പ്രതീക്ഷ കോൺഗ്രസിന് ഇപ്പോഴില്ല. രാഹുൽ ഗാന്ധിയെ മുൻനിറുത്തി ശക്തമായ പ്രചാരണമാണ് കോൺഗ്രസും അഴിച്ചുവിട്ടത്. ആകെയുള്ള 12177 പോളിങ് സ്‌റ്റേഷനുകളിൽ 714 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ അധിക സുരക്ഷ ഏർപ്പെടുത്തും.
അതിനിടെ ഇന്നലെ ഡൽഹി ഇമാം സയിദ് ബുഖാരി നാളത്തെ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും അത് വേണ്ടെന്ന് പാർട്ടി വ്യക്തമാക്കി. ജാതി രാഷ്ട്രീയം തങ്ങൾ വേണ്ടെന്നു വച്ചിട്ടുണ്ടെന്ന് പാർട്ടി നേതാവ് അശുതോഷ് വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇമാമിന്റെ പിന്തുണ കോൺഗ്രസിനായിരുന്നു.
അതിനിടെ നിശബ്ധ പ്രചരണത്തിന്റെ അവസാന ദിവസമായ ഇന്നലെയും ആം ആ്ദമിയും ബിജെപിയും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യമായിരുന്നു സംജാതമായത്. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ നിരത്തി ബിജെപിക്കു വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്യുന്ന പരസ്യം പ്രസിദ്ധീകരിച്ചിരുന്നു. തിരഞ്ഞെടുപ്പു തലേന്ന് പത്രങ്ങളിൽ കൊടുത്തതു ചട്ടലംഘനമാണെന്ന് ആം ആദ്മി പാർട്ടി പറഞ്ഞു.
വലിയ തോതിൽ പരസ്യം നൽകുന്നതിനു ബിജെപി ചെലവഴിച്ച പണത്തെക്കുറിച്ചും വിമർശനമുന്നയിച്ചു. അതേസമയം, പരസ്യങ്ങൾ ചട്ടലംഘനമാണെന്നു പറയുന്നത് അജ്ഞത മൂലമാണെന്നാണു ബിജെപി വക്താവ് ജി.വി.എൽ. നരസിംഹയുടെ പ്രതികരണം. നിശ്ശബ്ദപ്രചാരണ ദിനമായ ഇന്നലെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥി കിരൺ ബേദിയും എഎപി മുഖ്യമന്ത്രി സ്ഥാനാർത്ഥി അരവിന്ദ് കേജ്‌രിവാളും ആരാധനാലയങ്ങൾ സന്ദർശിച്ചു. താൻ മൽസരിക്കുന്ന കൃഷ്ണനഗർ മണ്ഡലത്തിലെ ഗുരുദ്വാരയിലെത്തിയ ബേദി, അവിടത്തെ പൊതു അടുക്കളയിൽ റൊട്ടി പരത്തുകയും ചെയ്തു. എല്ലാ മതങ്ങളിലും വിശ്വസിക്കുന്നതായും ഇനിയെല്ലാം ദൈവത്തിന്റെ കൈകളിലാണെന്നും അവർ പറഞ്ഞു.
ശക്തമായ മത്സരം നടക്കുന്നതുകൊണ്ട് ഇത്തവണ കൂടുതൽ വോട്ടർമാർ ബൂത്തുകളിലെത്തുമെന്ന് ഡൽഹി വ്യവസായ വാണിജ്യ മണ്ഡലം (അസോചം) നടത്തിയ സർവേയിൽ വ്യക്തമാക്കുന്നു. സുസ്ഥിരമായ സർക്കാർ വേണമെന്നുള്ളതുകൊണ്ട് ഇത്തവണ പോളിങ് ശതമാനം 72 കഴിയുമെന്നാണ് അസോചം പറയുന്നത്.