- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണ ശാലകൾക്ക് പുറത്ത് മാംസാഹാരങ്ങൾ പ്രദർശനത്തിന് വയ്ക്കരുത്; ബിജെപി ഭരിക്കുന്ന സൗത്ത് ഡൽഹിയിൽ പുതിയ നിയമം
ന്യൂ ഡൽഹി: ഡൽഹിയിൽ ഭക്ഷണ ശാലകൾക്ക് പുറത്തായി നോൺ വെജിറ്റേറിയൻ ഭക്ഷണ പദാർത്ഥങ്ങൾ പ്രദർശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. കടകളിൽ പരസ്യമായി മാംസാഹാരങ്ങൾ പ്രദർശിപ്പിക്കുന്നതിനെതിരെയാണ് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ വിലക്കേർപ്പെടുത്തിയത്. ശുചിത്വവും മതപരമായ കാരണങ്ങളും കണക്കിലെടുത്താണ് കോർപ്പറേഷൻ ഇത്തരത്തിൽ ഒരു പ്രമേയം കൊണ്ടു വന്നിരിക്കുന്നത്. മാംസാഹാരങ്ങളുടെ പരസ്യപ്രദർശനം നിരോധിക്കണമെന്നായിരുന്നു കൗൺസിലറുടെ സ്വകാര്യ പ്രമേയം. ഇത് ആരോഗ്യ സ്ഥിരം സമിതി അംഗീകരിച്ചു. നഗരസഭാ കൗൺസിലിന്റെ അനുമതിയും ലഭിച്ചു. തീരുമാനം നടപ്പാക്കാനാകുമോയെന്ന് നഗരസഭ കമ്മിഷണർ തീരുമാനിക്കും. നിരോധനം നടപ്പിലായാൽ ജാമിയ നഗർ ഉൾപ്പെടെയുള്ള മേഖലകളിലെ ഭക്ഷണശാലകളിലെ സന്ദർശകരുടെ വരവു കുറയുമെന്നു വിലയിരുത്തുന്നു.
ന്യൂ ഡൽഹി: ഡൽഹിയിൽ ഭക്ഷണ ശാലകൾക്ക് പുറത്തായി നോൺ വെജിറ്റേറിയൻ ഭക്ഷണ പദാർത്ഥങ്ങൾ പ്രദർശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. കടകളിൽ പരസ്യമായി മാംസാഹാരങ്ങൾ പ്രദർശിപ്പിക്കുന്നതിനെതിരെയാണ് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ വിലക്കേർപ്പെടുത്തിയത്. ശുചിത്വവും മതപരമായ കാരണങ്ങളും കണക്കിലെടുത്താണ് കോർപ്പറേഷൻ ഇത്തരത്തിൽ ഒരു പ്രമേയം കൊണ്ടു വന്നിരിക്കുന്നത്.
മാംസാഹാരങ്ങളുടെ പരസ്യപ്രദർശനം നിരോധിക്കണമെന്നായിരുന്നു കൗൺസിലറുടെ സ്വകാര്യ പ്രമേയം. ഇത് ആരോഗ്യ സ്ഥിരം സമിതി അംഗീകരിച്ചു. നഗരസഭാ കൗൺസിലിന്റെ അനുമതിയും ലഭിച്ചു. തീരുമാനം നടപ്പാക്കാനാകുമോയെന്ന് നഗരസഭ കമ്മിഷണർ തീരുമാനിക്കും. നിരോധനം നടപ്പിലായാൽ ജാമിയ നഗർ ഉൾപ്പെടെയുള്ള മേഖലകളിലെ ഭക്ഷണശാലകളിലെ സന്ദർശകരുടെ വരവു കുറയുമെന്നു വിലയിരുത്തുന്നു.
Next Story