- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനീതി ചോദ്യം ചെയ്യുന്നവരെ മെസ്സഞ്ജറിൽ എത്തി പ്രോത്സാഹിപ്പിക്കും; ഇന്ത്യാ വിരുദ്ധ വികാരം കുത്തി ജിഹാദിയാക്കും; ഒറ്റ വർഷം കൊണ്ട് ഡൽഹിയിലെ കോളേജ് വിദ്യാർത്ഥിയെ ഐസിസ് പോരാളിയാക്കിയത് ഇങ്ങനെ
അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തതുസംബന്ധിച്ച തന്റെ വികാരങ്ങൾ ആരും ചെവിക്കൊള്ളുന്നില്ലെന്ന് കണ്ടാണ് ഇക്കാര്യം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യാമെന്ന് അഖ്‌ലഖ് ഉർ റഹ്മാൻ തീരുമാനിച്ചത്. രണ്ടുവർഷം മുമ്പായിരുന്നു അത്. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ 22-ാം വാർഷിക ദിനത്തിൽ, 2014 ഡിസംബർ ആറിന് അഖ്‌ലഖ് തന്റെ അമർഷം മുഴുവൻ ഫേസ്‌ബുക്കിൽ പ്രകാശിപ
അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തതുസംബന്ധിച്ച തന്റെ വികാരങ്ങൾ ആരും ചെവിക്കൊള്ളുന്നില്ലെന്ന് കണ്ടാണ് ഇക്കാര്യം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യാമെന്ന് അഖ്‌ലഖ് ഉർ റഹ്മാൻ തീരുമാനിച്ചത്. രണ്ടുവർഷം മുമ്പായിരുന്നു അത്. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ 22-ാം വാർഷിക ദിനത്തിൽ, 2014 ഡിസംബർ ആറിന് അഖ്‌ലഖ് തന്റെ അമർഷം മുഴുവൻ ഫേസ്‌ബുക്കിൽ പ്രകാശിപ്പിച്ചു.
വിവിധ ഫോറങ്ങളിലായി പലർ ഷെയർ ചെയ്ത പോസ്റ്റിന് നൂറുകണക്കിന് ലൈക്കുകൾ കിട്ടി. അഖ്‌ലഖിന് സന്തോഷമായി. ഒരുദിവസം കഴിഞ്ഞപ്പോൾ, 17-കാരൻ അഖ്‌ലഖിന്റെ ഇൻബോക്‌സിലേക്ക് മതപണ്ഡിതൻ എന്നവകാശപ്പെട്ട യൂസുഫുൽ-ഹിന്ദി എന്നയാളുടെ സന്ദേശമെത്തി. അഖ്‌ലഖിന്റെ അമർഷത്തെ ശരിയായ ദിശയിൽ അഴിച്ചുവിടണമെന്ന് യൂസുഫുൽ ഉപദേശിച്ചു.
അതൊരു തുടക്കമായിരുന്നു. ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്ത് ആക്രമണം നടത്താൻ ആസൂത്രണം നടത്തിയ ഐസിസ് പോരാളിയിലേക്ക് അഖ്‌ലഖിനെ വളർത്തിയത് യൂസുഫുൽ ഉപദേശിച്ച ശരിയായ ദിശയാണ്. രാജ്യത്തെ യുവാക്കളെ ഐസിസ് എങ്ങനെയാണ് സ്വാധീനിക്കുന്നതെന്നും ഇത് തെളിയിക്കുന്നു.
പോളിടെക്‌നിക്കിൽ ഒന്നാം വർഷം വിദ്യാർത്ഥിയായിരുന്നു അഖ്‌ലഖ് അന്ന്. പോളിടെക്‌നിക്കിൽ പോകുന്നത് സമയം മെനക്കെടുത്തുന്ന ഏർപ്പാടാണെന്നും അതിലും വലിയ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ടെന്നും യൂസുഫുൽ ഉപദേശിച്ചു. അഖ്‌ലഖ് അത് അനുസരിച്ചു. ദിവസേനയെന്നോണമുള്ള ഉപദേശങ്ങൾ അഖ്‌ലഖിനെ ഒരു തീവ്രവാദിയാക്കി മാറ്റി.
മുസ്ലീങ്ങൾക്കുനേരെ ലോകമെമ്പാടും നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചായി യൂസുഫുലും അഖ്‌ലഖും ത്മിലുള്ള ചർച്ച. അതിന് പരിഹാരം കാണുന്നതിന് ഇത്തരം ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുക മാത്രമാണ് ലക്ഷ്യമെന്ന് യൂസുഫുൽ ഉപഗേശിച്ചു. മതത്തെക്കുറിച്ചുള്ള അഖ്‌ലഖിന്റെ ജ്ഞാനം പരിശോധിക്കുന്നതിന് ഓൺലൈനിലൂടെ ഏതാനും പരീക്ഷകളും നടത്തിയിരുന്നു.
അഖ്‌ലഖിന്റെ മനസ്സ് മാറിയെന്ന് വ്യക്തമായതോടെ, യൂസുഫുൽ അവനെ സിറിയയിലേക്ക് ക്ഷണിച്ചു. ഐസിസിനൊപ്പം ചേർന്ന് സിറിയയിൽ പോരാടാൻ വരാമെന്ന് അഖ്‌ലഖ് സമ്മതിക്കുകയും ചെയ്തു. അതിനുള്ള സഹായമെല്ലാം ചെയ്യാമെന്ന് യൂസുഫുൽ വാഗ്ദാനം ചെയ്തു.
ഐസിസിന്റെ കമാൻഡർ ഷാഫി അർമാറാണ് യൂസുഫുൽ എന്ന് അന്വേഷണോദ്യോഗസ്ഥർ കരുതുന്നു. സമാനമനസ്‌കരെ കണ്ടെത്താനും അഖ്‌ലഖിനെ അവർ പ്രേരിപ്പിച്ചു. അടുത്തിടെ അറസ്റ്റിലായ ഒസാമ, അജീസ്, മെഹ്‌റാജ് എന്നിവർ ഈ രീതിയിൽ വന്നവരാണ്. കഴിഞ്ഞവർഷം ദാദ്രിയിൽ ബീഫ് കഴിച്ചുവെന്നാരോപിച്ച് ഒരാളെ തല്ലിക്കൊന്ന സംഭവം ഇവരിൽ പ്രതികാരാഗ്നി വളർത്തുകയും ചെയ്തു.