- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മഹത്യ ചെയ്യുക,ഒരു കോടി രൂപ നഷ്ടപരിഹാരം നേടുക; ഡൽഹി സർക്കാർ പുതിയ ട്രൻഡ് സൃഷ്ടിക്കുകയാണോയെന്ന് ഹൈക്കോടതി; ആത്മഹത്യ ചെയ്ത വിമുക്ത ഭടന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാനുള്ള ഡൽഹി സർക്കാർ തീരുമാനത്തിനെതിരേ കോടതിയുടെ ചോദ്യം; സർക്കാരിന്റെ തീരുമാനം അപക്വവും ന്യായീകരിക്കാൻ സാധിക്കാത്തതുമാണെന്നും കോടതി
ന്യൂഡൽഹി: അരവിന്ദ് കേജരിവാളിന്റെ ഡൽഹി സർക്കാരിനെതിരെ ഡൽഹി ഹൈക്കോടതി. ബിജെപി സർക്കാർ പ്രഖ്യാപിച്ച വൺ റാങ്ക് വൺ പെൻഷൻ പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത വിമുക്ത ഭടന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാൾക്ക് ജോലിയുംനൽകാനുള്ള ഡൽഹി സർക്കാർ തീരുമാനത്തിനെതിരേയാണ് ഹൈക്കോടതി രംഗത്ത് വന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരം നേടുക. സർക്കാർ പുതിയ ട്രൻഡ് സൃഷ്ടിക്കുകയാണോ എന്നും ഒരു കോടി നഷ്ടപരിഹാരം നൽകുമ്പോൾ കുടുംബത്തിൽ ഒരാൾക്ക് ജോലി എന്ന കാര്യം എങ്ങിനെ പരിഗണിക്കുമെന്നുംആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരുടെ ബെഞ്ച് ചോദിച്ചു. വൺ റാങ്ക് വൺ പെൻഷൻ പദ്ധതി നടപ്പാക്കത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം നവംബറിലാണ് ഹരിയാന സ്വദേശി രാം കിഷൻ ഗ്രേവാൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.പിന്നീട് രാം കിഷനെ രക്തസാക്ഷിയായി പ്രഖ്യാപിച്ച ഡൽഹി ആം ആദ്മി സർക്കാർ ഇദ്ദേഹത്തിന്റെ കുടുംബത്തിന ഒരു കോടി രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാൾക്ക് ജോലിയും പ്രഖ്യാപിച്ചിരുന്നു. ഇക്കാര്
ന്യൂഡൽഹി: അരവിന്ദ് കേജരിവാളിന്റെ ഡൽഹി സർക്കാരിനെതിരെ ഡൽഹി ഹൈക്കോടതി. ബിജെപി സർക്കാർ പ്രഖ്യാപിച്ച വൺ റാങ്ക് വൺ പെൻഷൻ പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത വിമുക്ത ഭടന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാൾക്ക് ജോലിയുംനൽകാനുള്ള ഡൽഹി സർക്കാർ തീരുമാനത്തിനെതിരേയാണ് ഹൈക്കോടതി രംഗത്ത് വന്നത്.
ഒരു കോടി രൂപ നഷ്ടപരിഹാരം നേടുക. സർക്കാർ പുതിയ ട്രൻഡ് സൃഷ്ടിക്കുകയാണോ എന്നും ഒരു കോടി നഷ്ടപരിഹാരം നൽകുമ്പോൾ കുടുംബത്തിൽ ഒരാൾക്ക് ജോലി എന്ന കാര്യം എങ്ങിനെ പരിഗണിക്കുമെന്നുംആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി ഹരിശങ്കർ എന്നിവരുടെ ബെഞ്ച് ചോദിച്ചു.
വൺ റാങ്ക് വൺ പെൻഷൻ പദ്ധതി നടപ്പാക്കത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം നവംബറിലാണ് ഹരിയാന സ്വദേശി രാം കിഷൻ ഗ്രേവാൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.പിന്നീട് രാം കിഷനെ രക്തസാക്ഷിയായി പ്രഖ്യാപിച്ച ഡൽഹി ആം ആദ്മി സർക്കാർ ഇദ്ദേഹത്തിന്റെ കുടുംബത്തിന ഒരു കോടി രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാൾക്ക് ജോലിയും പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ലഫ്റ്റനന്റ് ഗവർണർ ഇനിയും പരിഗണിക്കാനിരിക്കെ ഡൽഹി സർക്കാരിന്റെ തീരുമാനം അപക്വവും ന്യായീകരിക്കാൻ സാധിക്കാത്തതുമാണെന്നും കോടതി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട പരാതി ബോധിപ്പിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് സുബേദാർ റാം കിഷൻ ഗ്രേവാൾ ആത്മഹത്യ ചെയ്തത്.