- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ഡൽഹിയിലെ തിരക്കേറിയ ഖാൻ മാർക്കറ്റിൽ ബോംബ് ഭീഷണി ഉണ്ടായതിനെത്തുടർന്ന് പൊലീസ് പരിശോധന തുടങ്ങി. അതിരാവിലെയാണ് മാർക്കറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം പൊലീസിന് ലഭിക്കുന്നത്. വിവരം ലഭിച്ചയുടൻ പൊലീസ് സേന സ്ഥലത്തേക്ക് പരിശോധനയ്ക്കായി തിരിച്ചിട്ടുണ്ട്. ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെയാണ് പൊലീസ് പരിശോധന. പുലർച്ചെ 6.50നാണ് തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനിലേക്ക് ഭീഷണി സന്ദേശം എത്തുന്നത്. ഫോൺ സന്ദേശം ലഭിച്ചത് മുതൽ കഴിഞ്ഞ രണ്ട് മണിക്കൂറായി പരിശോധന തുടരുകയാണ്. ഖാൻ മാർക്കറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന പുരുഷ ശബ്ദത്തിലുള്ള സന്ദേശമാണ് പൊലീസിന് ലഭിക്കുന്നത്.ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ റീട്ടൈൽ മാർക്കറ്റുകളിലൊന്നാണ് ഇത്.
ന്യൂഡൽഹി: ഡൽഹിയിലെ തിരക്കേറിയ ഖാൻ മാർക്കറ്റിൽ ബോംബ് ഭീഷണി ഉണ്ടായതിനെത്തുടർന്ന് പൊലീസ് പരിശോധന തുടങ്ങി. അതിരാവിലെയാണ് മാർക്കറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം പൊലീസിന് ലഭിക്കുന്നത്. വിവരം ലഭിച്ചയുടൻ പൊലീസ് സേന സ്ഥലത്തേക്ക് പരിശോധനയ്ക്കായി തിരിച്ചിട്ടുണ്ട്.
ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെയാണ് പൊലീസ് പരിശോധന. പുലർച്ചെ 6.50നാണ് തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനിലേക്ക് ഭീഷണി സന്ദേശം എത്തുന്നത്. ഫോൺ സന്ദേശം ലഭിച്ചത് മുതൽ കഴിഞ്ഞ രണ്ട് മണിക്കൂറായി പരിശോധന തുടരുകയാണ്.
ഖാൻ മാർക്കറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന പുരുഷ ശബ്ദത്തിലുള്ള സന്ദേശമാണ് പൊലീസിന് ലഭിക്കുന്നത്.ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ റീട്ടൈൽ മാർക്കറ്റുകളിലൊന്നാണ് ഇത്.
Next Story