- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുകാർ പറഞ്ഞുറപ്പിച്ച ലതയെയും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മരിയയെയും സുരേഷ് വിവാഹം ചെയ്തത് ഒരേ സമയത്ത്; ലതയോടൊപ്പം ജീവിക്കാൻ മരിയ തടസ്സം നിന്നതോടെ കൊലപ്പെടുത്തി മൃതദേഹം കിടക്കയുടെ അടിയിൽ സൂക്ഷിച്ചു; വീട്ടിൽ നിന്നും കടന്നുകളഞ്ഞു യുവാവിനെ അറസ്റ്റു ചെയ്ത് ഡൽഹി പൊലീസും
ന്യൂഡൽഹി: ഭാര്യയെക്കൊന്ന് മൃതദേഹം കിടക്കയുടെ അടിയിൽ ഒളിപ്പിച്ച യുവാവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഫിസിയോ തെറാപ്പിസ്റ്റായ സുരേഷ് സിംഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുരേഷ് സിംഗിന്റെ രണ്ടാം ഭാര്യയായ മരിയ മസിഹിനെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ആദ്യ ഭാര്യക്കൊപ്പം ജീവിക്കാനാണ് രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ലതയെയു മരിയയെയും ഒരേ സമയത്താണ് സുരേഷ് വിവാഹം ചെയത്ത്. എന്നാൽ ലതയ്‌ക്കൊപ്പം താമസിക്കാൻ മരിയ അനുവദിച്ചില്ല. ഇതോടെയാണ് ഇയാൾ കടുംകൈ ചെയ്യാൻ തയ്യാറായത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങഉകയാണ് പൊലീസ്. ജനുവരി 11 നാണ് മരിയെ വീട്ടിൽ വെച്ച് തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നത്. മരണം ഉറപ്പു വരുത്തിയതിനുശേഷം മൃതദേഹം കിടക്കയുടെ അടിയിൽ സൂക്ഷിക്കുകയായിരുന്നു. പിന്നീട് ആർക്കും സംശയം തോന്നാത്ത വിധത്തിൽ വീട്ടിൽ നിന്നും കടന്നുകളഞ്ഞു. മൃതേേദഹം അഴുകി തുടങ്ങിയതോടെയാണ് മരണ വിവരം പൊലീസ് അറിഞ്ഞത്. 2012 ൽ ഫെയ്സ് ബുക്ക് വഴിയാണ് മരിയയുമായി സുരേഷ് പരിചയപ്പെടുന്നത്. പിന്നീട് രണ്ട
ന്യൂഡൽഹി: ഭാര്യയെക്കൊന്ന് മൃതദേഹം കിടക്കയുടെ അടിയിൽ ഒളിപ്പിച്ച യുവാവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഫിസിയോ തെറാപ്പിസ്റ്റായ സുരേഷ് സിംഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുരേഷ് സിംഗിന്റെ രണ്ടാം ഭാര്യയായ മരിയ മസിഹിനെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ആദ്യ ഭാര്യക്കൊപ്പം ജീവിക്കാനാണ് രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
ലതയെയു മരിയയെയും ഒരേ സമയത്താണ് സുരേഷ് വിവാഹം ചെയത്ത്. എന്നാൽ ലതയ്‌ക്കൊപ്പം താമസിക്കാൻ മരിയ അനുവദിച്ചില്ല. ഇതോടെയാണ് ഇയാൾ കടുംകൈ ചെയ്യാൻ തയ്യാറായത്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങഉകയാണ് പൊലീസ്. ജനുവരി 11 നാണ് മരിയെ വീട്ടിൽ വെച്ച് തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നത്. മരണം ഉറപ്പു വരുത്തിയതിനുശേഷം മൃതദേഹം കിടക്കയുടെ അടിയിൽ സൂക്ഷിക്കുകയായിരുന്നു. പിന്നീട് ആർക്കും സംശയം തോന്നാത്ത വിധത്തിൽ വീട്ടിൽ നിന്നും കടന്നുകളഞ്ഞു. മൃതേേദഹം അഴുകി തുടങ്ങിയതോടെയാണ് മരണ വിവരം പൊലീസ് അറിഞ്ഞത്.
2012 ൽ ഫെയ്സ് ബുക്ക് വഴിയാണ് മരിയയുമായി സുരേഷ് പരിചയപ്പെടുന്നത്. പിന്നീട് രണ്ടുപേരും തമ്മിൽ പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാൻ ആരംഭിക്കുകയും ചെയ്തു. മരിയയുമായി സുരേഷിനുള്ള ബന്ധം അറിയാത്ത ഇയാളുടെ വീട്ടുകാർ 2015 ൽ ലതയുമായുള്ള വിവാഹം നടത്തി. എന്നാൽ വിവാഹത്തെക്കുറിച്ചുള്ള വിവരം സുരേഷ് മരിയയെ അറിയിച്ചിരുന്നില്ല.
ഇതിനിടെ ലതയെ വിവാഹം ചെയ്ത വിവരം മരിയ അറിയുകയും തന്നെയും വിവാഹം കഴിക്കാൻ മരിയ സുരേഷിനെ നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് സുരേഷ് മരിയയെ വിവാഹം ചെയ്യുകയും മരിയ സാവിത്രി മെഹ്റ എന്ന് പേര് മാറ്റുകയും ചെയ്തു. ഇതിനിടെ ഭർത്താവ് വിവാഹം കഴിച്ച കാര്യം ലത അറിഞ്ഞു. ഇതോടെ ഭർത്താവിനെ വീണ്ടു കിട്ടാൻ ശരിക്കും ഇവർ ശ്രമം നടതതി. മരിയയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ സുരേഷിനോട് ലഭ ആവശ്യപ്പെട്ടു.
എന്നാൽ, രണ്ട് പേരെയും ഒരുമിച്ച് കൊണ്ടുപോകാനായിരുന്നു സുരേഷിന് താൽപ്പര്യം. എന്നാൽ, മരിയ ലതയെ കാണാൻ പോലും അനുവദിക്കാത്ത വിധത്തിൽ ഇടപെട്ടു. ഇതോടെ ലതയെ ഉപേക്ഷിക്കാൻ മരിയയും നിരന്തരം ആവശ്യപ്പെട്ടു. തുടർന്നാണ് മരിയയെ ഇല്ലാതാക്കാൻ തീരുമാനിക്കുകയും അവരെ കൊലപ്പെടുത്തുകയും ചെയ്തതായി സുരേഷ് പൊലീസിനോട് പറഞ്ഞു.