- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജന്മദിനാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്തുക്കളായ നാലുപേർ; കൊലപാതകത്തിന് കാരണം റിങ്കു ശർമ ജയ് ശ്രീറാം വിളിച്ചതെന്ന് കുടുംബവും വിശ്വഹിന്ദു പരിഷത്തും; കൊലപാതകം രാഷ്ട്രീയ വിവാദമായതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു
ന്യൂഡൽഹി: ജന്മദിനാഘോഷത്തിനിടെ യുവാവ് കൊലചെയ്യപ്പെട്ട സംഭവത്തിൽ രാഷ്ട്രീയ വിവാദം കത്തവെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഔട്ടർ ഡൽഹിയിലെ മംഗോളപുരി മേഖലയിൽ ബുധനാഴ്ച രാത്രി റിങ്കു ശർമ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. സംഭവത്തിന് വർഗീയമുഖം നൽകാൻ യുവാവിന്റെ ബന്ധുക്കൽ ശ്രമിക്കുന്നതിനിടെയാണ് അന്വേഷമം ക്രൈം ബ്രാഞ്ചിന് വിട്ടത്.
ജന്മദിനാഘോഷത്തിനിടെ ഉണ്ടായ തർക്കത്തിന് പിന്നാലെ റിങ്കു ശർമ്മയെ നാല് പേർ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. റിങ്കു ശർമയും പ്രതികളും സുഹൃത്തുക്കളായിരുന്നെന്നും, ഇവർ ഡൽഹിയിലെ രോഹിണിയിൽ തുടങ്ങിയ രണ്ട് ഹോട്ടലുകളെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് പാർട്ടിക്കിടെ സംഘർഷമുണ്ടായതെന്നും, ഇതിനിടെയാണ് റിങ്കു ശർമ കുത്തേറ്റ് മരിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തിന് വർഗീയമുഖം നൽകരുതെന്ന് ഡൽഹി പൊലീസ് ട്വീറ്റ് ചെയ്തിരുന്നു.
റിങ്കുവിന്റെ കൊലപാതകം അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന പിരിച്ചതുകൊണ്ടാണെന്നാണ് വിശ്വ ഹിന്ദു പരിഷത്ത് ആരോപിക്കുന്നത്. ജയ് ശ്രീരാം വിളിച്ചതാണ് റിങ്കുവിനെ കൊലപ്പെടുത്താൻ കാരണമെന്ന കുടുംബത്തിന്റെ ആരോപണം അന്വേഷിക്കുമെന്നും, നിലവിൽ ബിസിനസിലെ തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് അനുമാനമെന്നും ഡൽഹി പൊലീസ് പിആർഒ ചിന്മയ് ബിസ്വൽ വ്യക്തമാക്കിയിരുന്നു.
റിങ്കു ശർമ ജന്മദിന പാർട്ടി നടക്കുന്നതിനിടേയാണ് കൊല്ലപ്പെട്ടതെന്നും ബിസിനസ് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. അതേസമയം, രാമക്ഷേത്ര നിർമ്മാണത്തിനുള്ള പണപ്പിരിവിനിടേയാണ് റിങ്കു ശർമ കൊല്ലപ്പെട്ടതെന്ന് വിഎച്ച്പി ആരോപിച്ചു.
സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സാഹിബ്, മെഹ്താബ്, ഡാനിഷ്, ഇസ് ലാം എന്നിവരാണ് അറസ്റ്റിലായത്. ശർമയും കൂട്ടുകാരും പ്രതികളായ യുവാക്കളും രോഹിണി സെക്ടറിൽ രണ്ട് വർഷം മുൻപ് ഭക്ഷണ ശാലകൾ തുറന്നിരുന്നതായി പൊലീസ് പറഞ്ഞു. റോഹിണി സെക്ടറിൽ അടുത്തടുത്തായിരുന്നു ഇവരുടെ കടകൾ. ബിസിനസുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ തർക്കം നിലനിന്നിരുന്നു. ബിസിനസ് നഷ്ടത്തിൽ ഇവർ പരസ്പരം പഴിചാരിയിരുന്നതായും ഇത് തർക്കത്തിന് കാരണമാക്കിയെന്നും പൊലീസ് പറയുന്നു. തുടർന്നുണ്ടായ സംഘർഷത്തിനിടേയാണ് റിങ്കു ശർമ കൊല്ലപ്പെട്ടത്. തർക്കത്തിനിടെ പ്രതികളിലൊരാൾ ശർമയെ കുത്തിയതാണ് മരണത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
'ബിസിനസ് തകർന്നതിന് ഇവർ പരസ്പരം പഴിചാരിയിരുന്നു. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് പ്രശ്‌നം വീണ്ടും ഉയർന്നുവന്നു. ഇതിന് ശേഷം പ്രതികൾ ശർമയുടെ വീട്ടിലേക്ക് വരികയായിരുന്നു. തുടർന്നുണ്ടായ സംഘട്ടനത്തിലാണ് റിങ്കു ശർമ കുത്തേറ്റ് മരിച്ചത്'. സീനിയർ പൊലീസ് ഓഫിസർ പറഞ്ഞു. വിഎച്ച്പി പ്രവർത്തകനും റിങ്കുവിന്റെ സഹോദരുമായ മനു ശർമ(19)യാണ് ഇത് രാമക്ഷേത്ര ഫണ്ട് ശേഖരവുമായി ബന്ധപ്പെട്ട കൊലപാതകമാണെന്ന് ആദ്യം ആരോപിച്ചത്. രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ കഴിഞ്ഞ വർഷം തർക്കം ഉണ്ടായിരുന്നതായി മനു ശർമ പറഞ്ഞു. വിഎച്ച്പി ദേശീയ നേതാക്കളും വിഷയം ഏറ്റെടുത്തു. കൊലപാതകം വലിയ രാഷ്ട്രീയ വിവാദമായതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെയിരിക്കാൻ പ്രദേശത്ത് കനത്ത പൊലീസ് കാവൽ തുടരുകയാണ്.
മറുനാടന് മലയാളി ബ്യൂറോ