- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി മെട്രോയുടെ പുതിയ പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; യോഗി ആദിത്യ നാഥ് പങ്കെടുത്ത ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ക്ഷണിച്ചില്ല; കേജരിവാളിനെ ക്ഷണിക്കാത്തത് ഡൽഹി ജനതയെ ആകെ ആപമാനിച്ചതിന് തുല്യമാണെന്ന് മനീഷ് സിസോദിയ
ന്യൂഡൽഹി: : തെക്കൻ ഡൽഹിയിലെ കൽകാജിയെയും നോയിഡയിലെ ബോട്ടാണിക്കൽ ഗാർഡനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഡൽഹി മെട്രോയുടെ പുതിയ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ക്ഷണിച്ചിരുന്നില്ല. നോയിഡയിൽ നിന്ന് ഓഖ്‌ല പക്ഷി സങ്കേതത്തിലേക്കുള്ള പുതിയ മെട്രോ ട്രെയിൻ ഫ്‌ളാഗ് ഓഫും പ്രധാനമന്ത്രി നിർവ്വഹിച്ചു. എന്നാൽ കേജരിവാളിനെ ക്ഷണിക്കാത്തത് ഡൽഹി ജനതയെ ആകെ ആപമാനിച്ചതിന് തുല്യമാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അഭിപ്രായപ്പെട്ടു. തന്റെ ട്വിറ്റർ പേജിലാണ് സിസോദിയ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. മെട്രോയുടെ നിരക്ക് വർധന പിൻവലിക്കണമെന്ന് കേജരിവാൾ പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടുമെന്ന ബോധ്യമുള്ളതിനാലാണ് അദ്ദേഹത്തെ ക്ഷണിക്കാഞ്ഞതെന്നും സിസോദിയ പറഞ്ഞു. നോയിഡ മുതൽ ഓഖ്‌ലയിലുള്ള ബേഡ് സാങ്ച്വറി സ്റ്റേഷൻ വരെയാണ് മോദി യോഗിയുമൊത്ത് മെട്രോയുടെ ഉദ്ഘാടനയാത്ര നടത്തിയത്. യാത്രക്ക് മുന്നോടിയായി നോയിഡയിൽ മോദി ജനങ്ങ
ന്യൂഡൽഹി: : തെക്കൻ ഡൽഹിയിലെ കൽകാജിയെയും നോയിഡയിലെ ബോട്ടാണിക്കൽ ഗാർഡനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഡൽഹി മെട്രോയുടെ പുതിയ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ക്ഷണിച്ചിരുന്നില്ല. നോയിഡയിൽ നിന്ന് ഓഖ്‌ല പക്ഷി സങ്കേതത്തിലേക്കുള്ള പുതിയ മെട്രോ ട്രെയിൻ ഫ്‌ളാഗ് ഓഫും പ്രധാനമന്ത്രി നിർവ്വഹിച്ചു.
എന്നാൽ കേജരിവാളിനെ ക്ഷണിക്കാത്തത് ഡൽഹി ജനതയെ ആകെ ആപമാനിച്ചതിന് തുല്യമാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അഭിപ്രായപ്പെട്ടു. തന്റെ ട്വിറ്റർ പേജിലാണ് സിസോദിയ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. മെട്രോയുടെ നിരക്ക് വർധന പിൻവലിക്കണമെന്ന് കേജരിവാൾ പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടുമെന്ന ബോധ്യമുള്ളതിനാലാണ് അദ്ദേഹത്തെ ക്ഷണിക്കാഞ്ഞതെന്നും സിസോദിയ പറഞ്ഞു.
നോയിഡ മുതൽ ഓഖ്‌ലയിലുള്ള ബേഡ് സാങ്ച്വറി സ്റ്റേഷൻ വരെയാണ് മോദി യോഗിയുമൊത്ത് മെട്രോയുടെ ഉദ്ഘാടനയാത്ര നടത്തിയത്. യാത്രക്ക് മുന്നോടിയായി നോയിഡയിൽ മോദി ജനങ്ങളുമായി സംവദി്ച്ചു. 2017 ൽ മോദി ഉദ്ഘാടനം ചെയ്യുന്ന മൂന്നാമത്തെ മെട്രോയാണ് ഡൽഹിയിലെ മജന്ത ലൈൻ.കേജരിവാളിനെ ക്ഷണിക്കാത്തിന്റെ കാരണം വ്യക്തമാക്കേണ്ടത് കേന്ദ്ര നഗരവികസന മന്ത്രാലയമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.