- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ-ഡൽഹി ദൂരത്തിൽ കുറയുക 220 കിലോമീറ്റർ; പുതിയ എക്സ്പ്രസ്സ് വേ യാഥാർത്ഥ്യമാകുക 2023 ൽ; പൂർത്തിയാകുന്നത് രാജ്യത്തെ ഏറ്റവും വലിയ എക്സ്പ്രസ് വേ; പാത യാഥാർത്ഥ്യമാകുന്നത് രാജ്യത്തെ പിന്നോക്ക പ്രദേശങ്ങളുടെ വികസന സ്വപനങ്ങളുമായി
മുംബൈ: രാജ്യതലസ്ഥാനമായ ഡൽഹിയെ വാണിജ്യതലസ്ഥാനമായ മുംബൈയുമായി ബന്ധിപ്പി ക്കുന്ന എക്സ്പ്രസ്സ് ഹൈവേ 2023 ഓടെ പൂർത്തിയാവും. ആദ്യം 2021 ൽ പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവൃത്തികൾ നീളുകയായി രുന്നു.പണിതീരുന്നതോടെ രാജ്യത്തെ ഏറ്റവും നീളംകൂടിയ എക്സ്പ്രസ് വേ ആയി ഇതുമാറും. 320 കിലോ മീറ്ററാണ് ഈ പാതയുടെ ദൈർഘ്യം.മുംബൈ-ഡൽഹി എക്സ്പ്രസ് വേ പണി പൂർത്തി യാവുന്നതോടെ മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള ദൂരം 220 കിലോമീറ്ററോളം കുറയും. വാഹനങ്ങൾക്ക് മണിക്കൂറിൽ 120 കിലോ മീറ്റർവരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും എന്ന താണ് മറ്റൊരു പ്രത്യേകത.ആറുമുതൽ എട്ടുവരെ ലൈനുകളിലുള്ള കോൺക്രീറ്റ് റോഡ് ആയിരിക്കും പാതയിലേത്.എക്സ്പ്രസ്സ് ഹൈവേ വരുന്നതോടെ ഇരുനഗരങ്ങൾക്കുമിടയിലുള്ള ദേശീയപാത എട്ടിന്റെ ദൂരം 1450 കിലോമീറ്ററിൽ നിന്നും 1250 കിലോമീറ്ററായി കുറയും.
നേരത്തെ താനെയിൽ അവസാനിപ്പിക്കാനിരുന്ന എക്സ്പ്രസ് വേ മുംബൈയുടെ സമീപം റായ്ഗഢ് ജില്ലയിലെ ജവാഹർലാൽ നെഹ്രു പോർട്ട്ട്രസ്റ്റ് വരെ നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് 15,000 കോടി രൂപ അധിക ചെലവുവരും.ഏതാണ്ട് ഒരു ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവായി കണക്കാക്കുന്നത്.പാത യാഥാർത്ഥ്യമാകുന്നതോടെ മുംബൈയിൽനിന്ന് ഡൽഹിയി ലേക്ക് 13 മണിക്കൂർകൊണ്ട് ഓടിയെത്താൻ ഇതിലൂടെ കഴിയും. നിലവിൽ 24 മണിക്കൂ റോള മാണ് എടുക്കുന്നത്.ഗുരുഗ്രാമിലെ രാജീവ് ചൗക്കിൽ നിന്നാവും ഹൈവേ ആരംഭിക്കുക. അതി വേഗം നിർമ്മാണം പൂർത്തിയാക്കാൻ ഒരേസമയം പാതയുടെ 40 ഭാഗങ്ങളിൽ നിർമ്മാണം തുട ങ്ങാനാണ് ലക്ഷ്യമിട്ടിരുന്നത്.
രാജ്യത്തെ ഏറ്റവും പിന്നോക്ക പ്രദേശങ്ങളിലൂടെയാണ് കടന്നു പോകുന്നത് എന്നതാണ് എക്സ്പ്രസ്സ് ഹൈവേയുടെ പ്രധാന സവിശേഷത. രാജ്യത്തെ ഏറ്റവും പിന്നോക്ക ജില്ലകളായി കണക്കാക്കുന്ന ഹരിയാനയിലെ മീവറ്റ്,ഗുജറാത്തിലെ ദാഹോദ് എന്നിവയിലൂടെ ആണ് പാത കടന്നു പോകുന്നത്. ഡൽഹി-ഗുരുഗ്രാം-മീവറ്റ്-കോട്ട് രത്ലം-ഗോധ്ര-വഡോദര-സൂറത്ത്-ദഹിസർ-മുംബൈ എന്നിങ്ങനെയാണ് പാത യാഥാർത്ഥ്യമാകുക.രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ദരിദ്രമേഖലകളുടെ വികസനം ഉറപ്പാക്കാൻ പുതിയ മുംബൈ-ഡൽഹി അതിവേഗപാത വഴി സാധിക്കും. ഗുരുഗ്രാമിന് പുറത്തുള്ള പിന്നോക്കമേഖലകളിലും വികസനം കൊണ്ടുവരാൻ ഈ പാത കാരണമാക്കും. നിലവിലുള്ള റോഡ് വികസിപ്പിക്കുന്നതിന് പകരം പുതിയ അലൈന്മെന്റ് കൊണ്ടു വന്ന് പിന്നോക്ക മേഖലകളുടെ വികസനത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പ്രസ് വേയുടെ നിർമ്മാണം ആരംഭിച്ചത്.
പിന്നോക്ക ജില്ലകളിലൂടെയാണ് കടന്ന് പോകുന്നതെന്നതിനാൽ മുംബൈ-ഡൽഹി പാതയ്ക്ക് സ്ഥലം ഏറ്റെടുക്കൽ പരമാവധി ഒഴിവാക്കിക്കൊണ്ടാണ് ഈ പദ്ധതിവരുന്നത്. ഇതിലൂടെ 16,000 കോടി രൂപ ലാഭിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏറ്റെടുക്കുന്ന സ്ഥലത്തിന് ഹെക്ടറിന് ശരാശരി 80 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകുന്നത്. എക്സ്പ്രസ്സ് വേ കടന്നു പോകുന്ന ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉൾനാടൻ ജില്ലകളിൽ പുതിയ വ്യവസായങ്ങൾ വരാനും അതിലൂടെ അഭിവൃദ്ധി പ്രാപിക്കാനും ഏറെ സാധ്യതയുള്ളതായും കേന്ദ്രമന്ത്രാലയം കണക്ക് കൂട്ടുന്നു.മഹാരാഷ്ട്രയിൽ റോഡ് പണിയുന്നതിന് 7,000 കോടിയോളം രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്.ഇത് സംസ്ഥാന സർക്കാർ അംഗകരിച്ചിട്ടുണ്ടെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി അിയിച്ചു. 1 51 പാക്കേജുകളായാണ് ഇതിന്റെ ജോലി കരാർനൽകിയിരിക്കുന്നതെന്നും പുതിയ എക്സ്പ്രസ്സ് വേ 2023-ഓടെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്