- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനിൽ പരിശീലനം നേടിയവരടക്കം ആറ് ഭീകരർ ഡൽഹിയിൽ പിടിയിൽ; വൻ ആയുധ ശേഖരം കണ്ടെടുത്തു; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ നടത്താൻ ലക്ഷ്യമിട്ടു; ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ പൊളിച്ചത് വൻ ഭീകരാക്രമണ പദ്ധതി; വിവിധ ഇടങ്ങളിൽ റെയ്ഡ് തുടരുന്നു
ന്യൂഡൽഹി: രാജ്യത്തെ വിവിധ ഇടങ്ങളിൽ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ട ആറ് ഭീകരർ ഡൽഹിയിൽ പിടിയിൽ. ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലാണ് ഭീകരരെ പിടികൂടിയത്. പാക്കിസ്ഥാനിൽ നിന്ന് പരിശീലനം നേടിയ രണ്ട് ഭീകരർ ഉൾപ്പെടെ ആറ് ഭീകരരാണ് പിടിയിലായത്.
Delhi Police Special Cell has busted a Pak-organised terror module, arrested 6 people including two terrorists who received training in Pakistan pic.twitter.com/ShadqybnKU
- ANI (@ANI) September 14, 2021
സ്‌ഫോടക വസ്തുക്കളും തോക്കുകളും ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തു. വിവിധ സംസ്ഥാനങ്ങളിൽ ഇവർ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. നവരാത്രി ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് ഡൽഹി, മുംബൈ അടക്കമുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിൽ സ്‌ഫോടനം നടത്താൻ ഇവർ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു.
ഈയൊരു നീക്കത്തെക്കുറിച്ച് രഹസ്യാന്വേഷണം വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. സ്‌പെഷൽ സെൽ ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി നടത്തിയ റെയ്ഡിലാണ് സംഘത്തെ കസ്റ്റഡിയിൽ എടുത്തത്.
മുഹമ്മദ് ഒസാമ, സീഷാൻ ഖമർ എന്നീ രണ്ട് ഭീകരർക്കാണ് പാക്കിസ്ഥാനിൽ പരിശീലനം ലഭിച്ചത്. മസ്‌ക്കറ്റ് വഴി പാക്കിസ്ഥാനിലേക്കെത്തിയാണ് ഇവർ ഭീകര പ്രവർത്തനത്തിൽ പരിശീലനം നേടിയത്. സ്‌ഫോടക വസ്തു നിർമ്മാണത്തിലാണ് പാക്കിസ്ഥാനിൽ ഇവർക്ക് 15 ദിവസത്തെ പരിശീലനം ലഭിച്ചത്.
അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ അനീസ് ഇബ്രാഹിം ഇവരുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചാണ് അനീസ് ഇവർക്ക് വേണ്ട സഹായങ്ങൾ നൽകിയത്. പ്രധാനമായി ഹവാല പണം ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ട സഹായമാണ് ഇയാൾ നൽകിയതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.
ഇവരുടെ പക്കൽ നിന്ന് ആർഡിഎക്‌സ് ഉൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കളും തോക്കുൾപ്പെടെയുള്ള ആയുധങ്ങളുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റുകളുണ്ടാകുമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.
Delhi Police Special Cell busts Pak organised terror module, arrests two Pak-trained terrorists; Explosives and firearms recovered in a multi-state operation: DCP Special Cell Pramod Kushwaha pic.twitter.com/17QANvAyYX
- ANI (@ANI) September 14, 2021
ചിലയിടങ്ങളിൽ ഇപ്പോഴും റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസുമായി അടുത്തവൃത്തങ്ങൾ പറയുന്നു.പിടിയിലായ ഭീകരർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്‌ഫോടനം നടത്താനും ആക്രമണങ്ങൾ നടത്താനും ലക്ഷ്യമിട്ടിരുന്നതായി സ്‌പെഷ്യൽ സെൽ പറയുന്നു.
രാജ്യം ഉത്സവസീസണിലേക്ക് കടക്കാനിരിക്കേയാണ് ആറ് ഭീകരരെ പിടികൂടിയത്. ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് ആറ് പേരെ പിടികൂടിയതെന്ന് ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ ഡിസിപിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ന്യൂസ് ഡെസ്ക്