- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുനന്ദ പുഷ്‌കറിന്റെ മരണകാരണം വ്യക്തമല്ലെന്ന് ഡൽഹി പൊലീസ് സുപ്രീംകോടതിയിൽ; അന്വേഷണത്തിന് കൂടുതൽ സമയം വേണം; പൊലീസ് നിലപാട് അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് കോടതി ആവശ്യപ്പെട്ട സാഹചര്യത്തിൽ
ന്യൂഡൽഹി: കോൺഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണകാരണം വ്യക്തമല്ലെന്നു ഡൽഹി പൊലീസ് ഹൈക്കോടതിയിൽ. അന്വേഷണത്തിനു കൂടുതൽ സമയം വേണമെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പൊലീസിനോട് ഹൈക്കോടതി കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ജസ്റ്റിസ് ജി.എസ്.സിസ്താനി അധ്യക്ഷനായ ബെഞ്ചാണു നിർദ്ദേശം നൽകിയത്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പൊലീസിനു കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ജസ്റ്റിസ് ജി.എസ്. സിസ്താനി അധ്യക്ഷനായ ബെഞ്ചാണു മൂന്നു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്. കേസന്വേഷണത്തിനു പ്രത്യേക സംഘം (എസ്‌ഐടി) രൂപീകരിക്കണമെന്നാവശ്യപ്പെട്ടു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി നിർദ്ദേശം. എസ്‌ഐടി രൂപീകരിക്കുന്നതിന് അനുകൂല നിലപാടാണു ഡൽഹി പൊലീസ് അഭിഭാഷകൻ രാഹുൽ മേത്ത കോടതിയിൽ സ്വീകരിച്ചത്.
ന്യൂഡൽഹി: കോൺഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണകാരണം വ്യക്തമല്ലെന്നു ഡൽഹി പൊലീസ് ഹൈക്കോടതിയിൽ. അന്വേഷണത്തിനു കൂടുതൽ സമയം വേണമെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പൊലീസിനോട് ഹൈക്കോടതി കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ജസ്റ്റിസ് ജി.എസ്.സിസ്താനി അധ്യക്ഷനായ ബെഞ്ചാണു നിർദ്ദേശം നൽകിയത്.
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പൊലീസിനു കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ജസ്റ്റിസ് ജി.എസ്. സിസ്താനി അധ്യക്ഷനായ ബെഞ്ചാണു മൂന്നു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്.
കേസന്വേഷണത്തിനു പ്രത്യേക സംഘം (എസ്‌ഐടി) രൂപീകരിക്കണമെന്നാവശ്യപ്പെട്ടു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി നിർദ്ദേശം. എസ്‌ഐടി രൂപീകരിക്കുന്നതിന് അനുകൂല നിലപാടാണു ഡൽഹി പൊലീസ് അഭിഭാഷകൻ രാഹുൽ മേത്ത കോടതിയിൽ സ്വീകരിച്ചത്.