- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുനന്ദയുടെ ശരീരത്തിൽ പരിക്കേറ്റത് ശശി തരൂരുമായി വഴക്കുണ്ടാക്കിയപ്പോൾ എന്ന് റിപ്പോർട്ട്; ഫ്ളൈറ്റ് കയറിയത് തീരെ അവശയായ സുനന്ദ; മതിഭ്രമം ഉണ്ടാക്കിയ മരുന്നു നൽകിയ കിംസ് ആശുപത്രിയിലെ ഡോക്ടറേയും ചോദ്യം ചെയ്യം.
തിരുവനന്തപുരം: സുനന്ദ പുഷ്‌കർ കൊലക്കേസ് അന്വേഷിക്കുന്ന ഡൽഹി പൊലീസിന്റെ പ്രത്യേക സംഘം ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തും എത്തും. തിരുവനന്തപുരം വിമാനത്താവളത്തിലെ മുൻ സെക്യൂരിറ്റി ഓഫീസറെയും വനിതാ ഡോക്ടറെയും ചോദ്യം ചെയ്യാനാകും സംഘം എത്തുക. മതിഭ്രമമുണ്ടാക്കുന്ന മരുന്ന് സുനന്ദയ്ക്ക് നൽകിയ വനിതാ ഡോക്ടറെയാകും ചോദ്യം ചെയ്യുക. തിര
തിരുവനന്തപുരം: സുനന്ദ പുഷ്‌കർ കൊലക്കേസ് അന്വേഷിക്കുന്ന ഡൽഹി പൊലീസിന്റെ പ്രത്യേക സംഘം ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തും എത്തും. തിരുവനന്തപുരം വിമാനത്താവളത്തിലെ മുൻ സെക്യൂരിറ്റി ഓഫീസറെയും വനിതാ ഡോക്ടറെയും ചോദ്യം ചെയ്യാനാകും സംഘം എത്തുക. മതിഭ്രമമുണ്ടാക്കുന്ന മരുന്ന് സുനന്ദയ്ക്ക് നൽകിയ വനിതാ ഡോക്ടറെയാകും ചോദ്യം ചെയ്യുക. തിരുവനന്തപുരത്ത് നിന്നാണ് മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സുനന്ദ ഡൽഹിയിൽ എത്തിയത്. തിരുവനന്തപുരത്ത് നിന്ന് മുംബയ് വഴി ഡൽഹിക്കുള്ള എയർഇന്ത്യ വിമാനത്തിൽ നടന്നു കയറാൻ പോലും കഴിയാത്തത്ര അവശയായ സുനന്ദയെ ശശി തരൂരും സ്റ്റാഫംഗങ്ങളും ചേർന്ന് വീൽചെയറിൽ തള്ളിക്കൊണ്ടു പോകുന്നതിന്റെ വിമാനത്താവളത്തിലെ സി.സി ടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി ഡൽഹി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കിംസ് ആശുപത്രിയിലെ ഡോക്ടറാണ് സുനന്ദയ്ക്ക് മതിഭ്രമത്തിനുള്ള മരുന്ന് നൽകിയത്. അതിന്റെ ആവശ്യം ഇല്ലായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. തിരുവനന്തപുരത്തെ വനിതാ ഡോക്ടർ നൽകിയ മരുന്ന് സുനന്ദയുടെ ആരോഗ്യനിലയെ പ്രതികൂലമായി ബാധിച്ചെന്ന ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എയിംസ്) റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് അവരെ ചോദ്യംചെയ്യുന്നത്. മലേറിയ, സിസ്റ്റമിക് ലൂപസ് എറിത്തമാറ്റോസസ്, ആർത്രൈറ്റിസ് എന്നിവയ്ക്ക് നൽകുന്ന എച്ച്.സി.ക്യു 200 എം.ജി (ഹൈഡ്‌റോക്‌സൈൽ ക്‌ളോറെക്വിൻ) മരുന്ന് ഏഴുദിവസം കഴിക്കാനാണ് കിംസിലെ സീനിയർ കൺസൾട്ടന്റായ ഡോക്ടർ നിർദ്ദേശിച്ചത്. സുനന്ദയ്ക്ക് ലൂപസ്, ടി.ബി, പ്രമേഹം തുടങ്ങിയ രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് എയിംസിലെ ഫോറൻസിക് എയിംസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കടുത്ത നടുവ് വേദനയ്ക്കുള്ള എറ്റോഷൈൻ, ഗ്യാസിന് നൽകുന്ന പാന്റോസിഡ്, വിറ്റാമിൻ ഇ മരുന്നായ എവിയോൺ എന്നിവയും സുനന്ദയ്ക്ക് നൽകിയിരുന്നു. ഇതെല്ലാം എന്തിനെന്ന് കണ്ടെത്താനാണ് വനിതാ ഡോക്ടറെ ചോദ്യം ചെയ്യുന്നത്.
സുനന്ദയും തരൂരും ഒരുമിച്ച് തിരുവനന്തപുരത്ത് അവസാനം ഉണ്ടായിരുന്ന കഴിഞ്ഞ ജനുവരി 14ന് ഒറ്റരാത്രി കൊണ്ട് നടക്കാൻ പോലുമാകാത്തവിധം സുനന്ദ അവശയായത് എങ്ങനെയെന്നാണ് പരിശോധിക്കുന്നത്. തരൂരും സുനന്ദയും തമ്മിൽ വഴക്കുണ്ടായെന്നും ശാരീരികമായി തരൂർ സുനന്ദയെ ഉപദ്രവിച്ചിട്ടുണ്ടാകാമെന്നുമാണ് പൊലീസിന്റെ നിഗമനം. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദ്വീപ ചടങ്ങിൽ ഇതേ ദിവസം തരൂരും സുനന്ദയും ചെലവിട്ടിരുന്നു. നാല് മണിക്കൂറിലധികം ക്ഷേത്രത്തിൽ ഇരുവരും ഉണ്ടായിരുന്നു. ഉന്മേഷവതിയായിരുന്ന സുനന്ദ അതിന് ശേഷമാണ് ശാരീരികമായി അവശയായത്. പിറ്റേന്ന് ഡൽഹിക്ക് പോകാൻ സുനന്ദയെ വീൽചെയറിലാണ് വിമാനത്തിൽ കയറ്റിയത്.
രാത്രി തിരുവനന്തപുരത്തെ ഫഌറ്റിൽ തരൂരും സുനന്ദയും തമ്മിൽ വഴക്കുണ്ടായെന്നും അങ്ങനെയാണ് സുനന്ദയുടെ താടിയിലും മറ്റും മുറിവുകളുണ്ടായതെന്നുമാണ് പൊലീസ് സംശയിക്കുന്നത്. സുനന്ദയുടെ മൃതദേഹത്തിൽ നിരവധി ക്ഷതങ്ങളുണ്ടായിരുന്നതിനാൽ ഇക്കാര്യം സ്ഥിരീകരിക്കേണ്ടത് പ്രധാനമാണ്. വിമാനത്താവളത്തിലെ സി.സി ടിവി ദൃശ്യങ്ങൾ സാധാരണ മുപ്പത് ദിവസമേ സൂക്ഷിക്കാറുള്ളൂ. എന്നാൽ സുനന്ദയുടെ സംശയാസ്പദമായ മരണത്തെ തുടർന്ന് ദൃശ്യങ്ങൾ സൂക്ഷിക്കണമെന്ന് ഡൽഹി പൊലീസ് നിർദ്ദേശിച്ചിട്ടും അവ നശിപ്പിക്കപ്പെട്ടു. ദൃശ്യങ്ങൾ നശിപ്പിച്ചെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥൻ പിന്നീട് തമിഴ്‌നാട്ടിലേക്ക് സ്ഥലം മാറിപ്പോയി. ചോദ്യംചെയ്യലിന് ഹാജരാകാൻ ഇയാൾക്ക് നോട്ടീസ് നൽകും.
മതിഭ്രമം, വിഭ്രാന്തി, പൊടുന്നനെയുള്ള ദേഷ്യം എന്നിവയുണ്ടാക്കുന്നതാണ് എച്ച്.സി.ക്യു മരുന്ന്. മരുന്നുപയോഗിക്കുമ്പോൾ ചിലർ അക്രമാസക്തമാകും. മസിലുകളുടെ തളർച്ച, ഞരമ്പുകൾ കൊളുത്തിവലിക്കൽ, ബാലൻസ് നഷ്ടപ്പെടുക, കാഴ്ചമങ്ങൽ, വെളിച്ചമടിക്കുമ്പോഴുള്ള അസ്വസ്ഥത, ശരീരത്തിൽ പെട്ടെന്ന് മുറിവും ക്ഷതവും ഉണ്ടാവുക, അസാധാരണമായ ചിന്തകളും പെരുമാറ്റവും എന്നിവയെല്ലാം എച്ച്.സി.ക്യുവിന്റെ ദൂഷ്യഫലങ്ങളാണ്. മറ്റു മരുന്നുകളൊന്നും ഫലപ്രദമാകാത്തപ്പോഴാണ് ഡോക്ടർമാർ എച്ച്.സി.ക്യു നിർദ്ദേശിക്കാറുള്ളത്. സുനന്ദയ്ക്ക് രോഗാവസ്ഥകളൊന്നും ഉണ്ടായിരുന്നില്ലെങ്കിൽ കൂടിയ ഡോസിൽ ഈ മരുന്ന് എന്തിന് നൽകിയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഡോക്ടറെ ചോദ്യം ചെയ്യുന്നതിൽ നിന്ന് നിർണ്ണായക വിരവരങ്ങൾ കിട്ടുമെന്നാണ് ഡൽഹി പൊലീസിന്റെ പ്രതീക്ഷ.
സുനന്ദയുടെ മരണം സംബന്ധിച്ച് ഡൽഹി പൊലീസ് ആദ്യം നടത്തിയ അന്വേഷണത്തിൽ ധാരളം പിഴവുകൾ പറ്റിയിരുന്നു. സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ നിന്ന് ആദ്യം കണ്ടെത്താത്ത സുപ്രധാനമായ പല തെളിവുകളും ഫോറൻസിക് വിദഗ്ദ്ധർക്ക് വീണ്ടും നടത്തിയ പരിശോധനയിൽ കണ്ടെത്താനായി. കിടക്കയിലും കാർപെറ്റിലും കറയുടെ പാടുകൾ കണ്ടെത്തി. ഇത് വിദഗ്ദ്ധപരിശോധനയ്ക്ക് കേന്ദ്ര ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. ഇതു കൂടാതെ പൊട്ടിയ ഗ്‌ളാസും കണ്ടെത്തി. മുറി സീൽ ചെയ്തിരിക്കുകയായിരുന്നു. വീണ്ടും പരിശോധനയ്ക്ക് അടുത്തിടെയാണ് തുറന്നത്. ആദ്യ ഘട്ടത്തിൽ ക്രൈം നടന്ന സ്ഥലത്ത് മതിയായ പരിശോധന നടത്താത്തത് എന്തുകൊണ്ടാണെന്നതിന് ഡൽഹി പൊലീസിനും ഇപ്പോൾ കൃത്യമായ ഉത്തരമില്ല.
അതിനിടെ സുനന്ദ മരിച്ചു കിടന്ന ഹോട്ടലിനെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യവും സജീവമാണ്. കള്ളപ്പണം ഉൾപ്പെട്ട കേസാണിത്. വിദേശത്ത് നിന്ന് വന്ന കൊലയാളികളാണ് കൃത്യം നടത്തിയത്. അതുകൊണ്ട് തന്നെ രാജ്യരക്ഷയെ ബാധിക്കുന്ന കാര്യമാണ്. അന്വേഷണം ശരിയായി പോയാൽ വലിയ ആളുകൾ കുടുങ്ങും. കേസിന്റെ നിർണായക വിവരങ്ങൾ പുറത്തുവിട്ട ഡോ. സുധീർ ഗുപ്തയ്ക്ക് വലിയ വെല്ലുവിളികളാണ് നേരിടേണ്ടിവന്നതെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി വ്യക്തമാക്കി.