- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ വീണ്ടും കൂട്ടബലാത്സംഗം; ഇരുപത്തിയഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ഉപേക്ഷിച്ചു; അക്രമത്തിന് പിന്നിൽ നാലംഗ സംഘമെന്ന് പൊലീസ് സ്ഥിരീകരണം
നോയിഡ: ഡൽഹിയിൽ വീണ്ടും കൂട്ടബലാത്സംഗം. നോയിഡയിൽ ഇരുപത്തിയഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ഉപേക്ഷിച്ചു. നാലംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. നോയിഡയിലെ ഗോൾഫ് കോഴ്സ് മെട്രോ സ്റ്റേഷന് സമീപത്ത് നിന്നാണ് യുവതിയെ മഹീന്ദ്ര സ്‌കോർപിയോ കാറിൽ തട്ടിക്കൊണ്ടു പോയത്. തുടർന്ന് ഓടുന്ന കാറിൽ യുവതിയെ കൂട്ടബലാംത്സംഗത്തിനിരയാക്കുകയായിരുന്നു. അക്രമത്തിനു ശേഷം പെൺകുട്ടിയെ നോഡിഡയിൽ നിന്നും 12 കി.മീ അകലെ അക്ഷർദാം ക്ഷേത്രത്തിനു സമീപം ഉപേക്ഷിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി പൊലീസ് പറഞ്ഞു. നോയിഡ സെക്ടർ 39 പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
നോയിഡ: ഡൽഹിയിൽ വീണ്ടും കൂട്ടബലാത്സംഗം. നോയിഡയിൽ ഇരുപത്തിയഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ഉപേക്ഷിച്ചു.
നാലംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. നോയിഡയിലെ ഗോൾഫ് കോഴ്സ് മെട്രോ സ്റ്റേഷന് സമീപത്ത് നിന്നാണ് യുവതിയെ മഹീന്ദ്ര സ്‌കോർപിയോ കാറിൽ തട്ടിക്കൊണ്ടു പോയത്.
തുടർന്ന് ഓടുന്ന കാറിൽ യുവതിയെ കൂട്ടബലാംത്സംഗത്തിനിരയാക്കുകയായിരുന്നു. അക്രമത്തിനു ശേഷം പെൺകുട്ടിയെ നോഡിഡയിൽ നിന്നും 12 കി.മീ അകലെ അക്ഷർദാം ക്ഷേത്രത്തിനു സമീപം ഉപേക്ഷിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി പൊലീസ് പറഞ്ഞു. നോയിഡ സെക്ടർ 39 പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Next Story