ന്യൂഡൽഹി: ഡൽഹിയിൽ മോഡലായ യുവതിയെ മൂന്നു പേർ ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. ഡൽഹി സരോജിനി നഗറിലായരുന്നു സംഭവം. യുവതി പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തു. ഒരാൾ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.