- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
14 വയസുകാരി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കും; കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് നടത്തി പിതാവിനെ കണ്ടെത്താൻ ഡൽഹി കോടതിയുടെ ഉത്തരവ്; ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കാൻ കഴിയില്ലെന്ന് കോടതി
ഡൽഹി: ബലാത്സംഗത്തിനിരയായി 14 വയസുകാരി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ ഡൽഹി കോടതിയുടെ ഉത്തരവ്. ഡിഎൻഎ ടെസ്റ്റ് നടത്തി പരിശോധിച്ച് പ്രതിയെ പിടികൂടാനാണ് നിർദ്ദേശം. പീഡനത്തിനിരയായ കുട്ടി കഴിഞ്ഞ ഒഖ്‌ടോബർ മാസത്തിൽ ഒരു പെൺകുട്ടിക്ക് ജന്മം നൽകിയിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ കുട്ടി മരിച്ചിരുന്നു. പ്രതിയെന്ന സംശയിച്ച ഒരാളെ പൊലീസ് പിടികൂടിയിരുന്നെങ്കിലും ചെറിയ കേസുകൾ ചാർജ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. തുടർന്ന് പരാതി നൽകിയ പെൺകുട്ടിയുടെ വീട്ടുകാർ കേസ് പിൻവലിച്ചതിനെ തുടർന്ന് കേസ് പാതി വഴിക്ക് ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ആരുടെ എങ്കിലും സമ്മർദ്ദത്തോടെയോ പണം കൊടുത്തുള്ള ഒത്തുതീർപ്പിലൂടെയോ ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കാൻ കഴിയില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. യുഎൻ കമ്മറ്റി 2014 ൽ നടത്തിയ പഠനത്തിൽ മൂന്നിൽ ഒന്ന് പീഡനങ്ങൾ ഇന്ത്യയിലെ നടക്കുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികളെയാണ്. കോടതി ഉത്തരവിനെതുടർന്ന് ഡിഎൻഎ ടെസ്റ്റിന്റെ ഫലം വന്നാൽ ഉടൻ വീണ്ടും അന്വേഷണം ഊ
ഡൽഹി: ബലാത്സംഗത്തിനിരയായി 14 വയസുകാരി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ ഡൽഹി കോടതിയുടെ ഉത്തരവ്. ഡിഎൻഎ ടെസ്റ്റ് നടത്തി പരിശോധിച്ച് പ്രതിയെ പിടികൂടാനാണ് നിർദ്ദേശം.
പീഡനത്തിനിരയായ കുട്ടി കഴിഞ്ഞ ഒഖ്‌ടോബർ മാസത്തിൽ ഒരു പെൺകുട്ടിക്ക് ജന്മം നൽകിയിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ കുട്ടി മരിച്ചിരുന്നു. പ്രതിയെന്ന സംശയിച്ച ഒരാളെ പൊലീസ് പിടികൂടിയിരുന്നെങ്കിലും ചെറിയ കേസുകൾ ചാർജ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു.
തുടർന്ന് പരാതി നൽകിയ പെൺകുട്ടിയുടെ വീട്ടുകാർ കേസ് പിൻവലിച്ചതിനെ തുടർന്ന് കേസ് പാതി വഴിക്ക് ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ആരുടെ എങ്കിലും സമ്മർദ്ദത്തോടെയോ പണം കൊടുത്തുള്ള ഒത്തുതീർപ്പിലൂടെയോ ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കാൻ കഴിയില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
യുഎൻ കമ്മറ്റി 2014 ൽ നടത്തിയ പഠനത്തിൽ മൂന്നിൽ ഒന്ന് പീഡനങ്ങൾ ഇന്ത്യയിലെ നടക്കുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികളെയാണ്. കോടതി ഉത്തരവിനെതുടർന്ന് ഡിഎൻഎ ടെസ്റ്റിന്റെ ഫലം വന്നാൽ ഉടൻ വീണ്ടും അന്വേഷണം ഊർജിതമാക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.