- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയോധ്യാ മസ്ജിദ് നിർമ്മാണ ഭൂമി നിയമക്കുരുക്കിൽ; തിരിച്ചടിയായത് അഞ്ച് ഏക്കർ സ്ഥലത്തിൽ അവകാശവാദം ഉന്നയിച്ച് രണ്ടു സഹോദരിമാർ രംഗത്തെത്തിയത്; അഞ്ചേക്കർ ഭൂമി തങ്ങളുടേതെന്നും പിന്നെയെങ്ങനെ പള്ളി പണിയാൻ പറ്റുമെന്നും സഹോദരിമാർ
ലക്നൗ: അയോധ്യയിലെ മസ്ജിദ് നിർമ്മാണം അനിശ്ചിതത്വത്തിൽ.പള്ളി പണിയുന്നതിനായി സുന്നി വഖഫ് ബോർഡിനു നൽകിയ അഞ്ച് ഏക്കർ സ്ഥലത്തിൽ അവകാശവാദം ഉന്നയിച്ച് രണ്ടു സഹോദരിമാർ ഹൈക്കോടതിയിലെത്തിയതോടെയാണ് നിർമ്മാണം അനിശ്ചിതത്വത്തിലായത്. ഡൽഹി സ്വദേശികളായ റാണി കപൂർ, രമാ റാണി എന്നിവർ നൽകിയ ഹർജി അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് എട്ടിനു പരിഗണിക്കും.സെറ്റിൽമെന്റ് ഓഫിസറുടെ മുന്നിലുള്ള അപ്പീലീൽ തീരുമാനമാവുന്നതു വരെ ഭൂമി പള്ളിക്കു വിട്ടുകൊടുത്ത ഉത്തരവ് മരവിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
തങ്ങളുടെ പിതാവ് ഗ്യാൻ ചന്ദ്ര പഞ്ചാബിയുടെ പേരിലുള്ള 28 ഏക്കറിൽ അഞ്ച് ഏക്കർ സ്ഥലമാണ് യുപി സർക്കാർ പള്ളി പണിയാനായി വഖഫ് ബോർഡിനു കൈമാറിയിരിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. വിഭജനകാലത്ത് പഞ്ചാബിൽനിന്നു വന്ന പിതാവ് ഫൈസാബാദിൽ താമസമാക്കുകയായിരുന്നു. ധനിപൂർ വില്ലേജിൽ 28 ഏക്കർ അഞ്ചു വർഷത്തേക്ക് അദ്ദേഹത്തിനു പതിച്ചുകിട്ടി. ആ കാലയളവിനു ശേഷവും ഭൂമി അദ്ദേഹത്തിന്റെ പേരിൽ തന്നെ തുടരുകയായിരുന്നു. റവന്യൂ രേഖകളിൽ അതു രേഖപ്പെടുത്തിയിട്ടുണ്ട്.
പിന്നീട് റവന്യു രേഖകളിൽനിന്നു പിതാവിന്റെ പേരു നീക്കം ചെയ്തു. ഇതിനെതിരെ നൽകിയ അപ്പീലിൽ അയോധ്യ അഡീഷനൽ കമ്മിഷണർ അനുകൂല തീരുമാനമെടുത്തു. എന്നാൽ കൺസോളിഡേഷൻ ഓഫിസർ വീണ്ടും പേരു നീക്കം ചെയ്യുകയായിരുന്നു. ഇതിനെതിരായ അപ്പീൽ സെറ്റിൽമന്റ് ഓഫിസറുടെ പരിഗണനയിൽ ഇരിക്കെയാണ് ഭൂമി സുന്നി വഖഫ് ബോർഡിനു നൽകിയിരിക്കുന്നത്.
രാമജന്മഭൂമി-ബാബരി മസ്ജിദ് തർക്കത്തിലെ സുപ്രീം കോടതി വിധി അനുസരിച്ചാണ് അയോധ്യയിൽ പള്ളി പണിയാൻ സുന്ന വഖഫ് ബോർഡിന് അഞ്ച് ഏക്കർ ഭൂമി അനുവദിച്ചത്.
മറുനാടന് മലയാളി ബ്യൂറോ