- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസിഡന്റ് അടക്കം നാലു പ്രധാന പദവിയിൽ മൂന്നും നേടി എബിവിപി; നാലാമത്തെ സീറ്റ് എൻഎസ്യുവിന്; എസ്എഫ്ഐ അടങ്ങിയ ഇടത് സംഘടനകളും ആം ആദ്മിയുടെ വിദ്യാർത്ഥി സംഘടകളും സംയുക്തമായി മത്സരിച്ചിട്ടും ഒരുസീറ്റ് പോലും നേടാനായില്ല; ഡൽഹി യൂണിവേഴ്സിറ്റിയിൽ കാവിക്കൊടി പാറിയതിങ്ങനെ
ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയംം. പ്രധാനപ്പെട്ട നാലു സീറ്റുകളിൽ മൂന്നും എബിവിപി സ്വന്തമാക്കി. പ്രസിഡന്റ്, വൈസ്പ്രസിഡന്റ് ,ജോയിന്റ് സെക്രട്ടറി സ്ഥാനത്തങ്ങളാണ് എ ബി വി പി സ്വന്തമാക്കിയത്. എബിവിപി യുടെ അങ്കിവ് ബയ്‌സോയ, ശക്തി സിങ്, ജ്യോതി ചൗധരി എന്നിവരാണ് ഈ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ എസ് യു ഐ നേരിടേണ്ടി വന്നത് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ എൻ എസ് യു ഐക്ക് ഈ തെരഞ്ഞെടുപ്പിൽ സെക്രട്ടറി പോസ്റ്റിൽ മാത്രമായി ഒതുങ്ങേണ്ടി വന്നു. ഒരുപാട് തടസ്സങ്ങൾക്ക് ഒടുവിലാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. സെക്രട്ടറി സ്ഥാനത്തേക്ക് എൻഎസ്‌യുഐ സ്ഥാനാർത്ഥി ആകാശ് ചൗധരിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. വോട്ടിങ് യന്ത്രത്തിലെ തകരാർ മൂലം മൂന്ന് മണിക്കൂറോളം വോട്ടെണ്ണൽ തടസ്സപ്പെട്ടിരുന്നു. ഫലം ബിജെപിക്ക് അനുകൂലമാക്കാൻ ശ്രമം നടക്കുന്നതായും ആരോപണം ഉയർന്നിരുന്നു. വോട്ടെണ്ണൽ രണ്ടു തവണ തടസ്സപ്പെട്ടതിന
ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയംം. പ്രധാനപ്പെട്ട നാലു സീറ്റുകളിൽ മൂന്നും എബിവിപി സ്വന്തമാക്കി. പ്രസിഡന്റ്, വൈസ്പ്രസിഡന്റ് ,ജോയിന്റ് സെക്രട്ടറി സ്ഥാനത്തങ്ങളാണ് എ ബി വി പി സ്വന്തമാക്കിയത്. എബിവിപി യുടെ അങ്കിവ് ബയ്‌സോയ, ശക്തി സിങ്, ജ്യോതി ചൗധരി എന്നിവരാണ് ഈ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ എസ് യു ഐ നേരിടേണ്ടി വന്നത് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ എൻ എസ് യു ഐക്ക് ഈ തെരഞ്ഞെടുപ്പിൽ സെക്രട്ടറി പോസ്റ്റിൽ മാത്രമായി ഒതുങ്ങേണ്ടി വന്നു. ഒരുപാട് തടസ്സങ്ങൾക്ക് ഒടുവിലാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. സെക്രട്ടറി സ്ഥാനത്തേക്ക് എൻഎസ്‌യുഐ സ്ഥാനാർത്ഥി ആകാശ് ചൗധരിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
വോട്ടിങ് യന്ത്രത്തിലെ തകരാർ മൂലം മൂന്ന് മണിക്കൂറോളം വോട്ടെണ്ണൽ തടസ്സപ്പെട്ടിരുന്നു. ഫലം ബിജെപിക്ക് അനുകൂലമാക്കാൻ ശ്രമം നടക്കുന്നതായും ആരോപണം ഉയർന്നിരുന്നു. വോട്ടെണ്ണൽ രണ്ടു തവണ തടസ്സപ്പെട്ടതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്ന കാര്യം ആദ്യം പരിഗണിച്ചിരുന്നു. അതേസമയം എൻഎസ്‌യുഐ വീണ്ടും പോളിങ് ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. കനത്ത പൊലീസ് സുരക്ഷയിൽ നടന്ന തെരഞ്ഞെടുപ്പിൽ 44.46 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 52 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.
ആരോപണങ്ങളെ തുടർന്ന മൂന്ന് പ്രാവിശ്യം കൗണ്ടിങ് നിർത്തിവെച്ചിരുന്നു. അതിനുശേഷം എല്ലാ മത്സാരാർത്ഥികളും ഒരു ധാരണയിലെത്തിയ ശേഷം 5.30ഓടെ ഫലം പ്രഖ്യാപിക്കുകയായിരുന്നു. എബിവിപിയുടെ ബയോസിയ, ശക്തി സിങ്, ജ്യോതി ചൗധരി എന്നിവരാണ് പുതിയ പാനലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ. അതേസമയം ഐസ, എഎപി യൂത്ത് വിങായ സി.വൈ.എസ്.എസിന് ഒരു സീറ്റും ലഭിച്ചില്ല. സി.വൈ.എസ്.എസ് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മത്സരിച്ചത്.
ഈ തെരഞ്ഞെടുപ്പിൽ ബയോസിയക്കും സിങിനും കൂടി 2000, 8000 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 6000 വോട്ട് പോൾ ചെയ്തതിൽ 27,739 പേരും കുത്തിയത് നോട്ടയ്ക്കായിരുന്നു. യൂണിയൻ തെരഞ്ഞെടുപ്പിലെ വിജയം വരാനിരിക്കുന്ന 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആത്മവിശ്വാസമാണ് നൽകുന്നത്. എബിവി പിയുടെ വിജയത്തോടെ മനസിലാക്കാൻ സാധിക്കുന്നത് രാജ്യത്തെ യുവവേട്ടർമാരുടെ മനസാണ്. യുവാക്കൾ കേന്ദ്രഭരണത്തോട് അനുകൂലമാണന്നും ബിജെപിയുടെ കൂടെയാണെന്നും ആണ് ആ വിജയം ചൂണ്ടിക്കാണിക്കുന്നതെന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട് ഡി യു എസ് യു പ്രസിഡ്ന്റ് അങ്കി ബയോസിയ പറഞ്ഞു.
2007 മുതൽ ഇവിടെ യൂണിയൻ ഭരണം എബിവിപിക്കാണ്, എന്നാൽ 2017ലെ തെരഞ്ഞെടുപ്പിലാണ് അതിന് ഒരു മാറ്റം സംഭവിച്ചത്. എബി വി പിയുടെ രജത് ചൗധരിയെ പരാജയപ്പെടുത്തി എൻ എസ് യുവിന്റെ റോക്കി യുഷിദ് വിജയിക്കുയായിരുന്നു. കഴിഞ്ഞ വർഷം വൈസ് പ്രസിഡന്റ് ,ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലും എൻ എസ് യു സ്ഥാനാർത്ഥികൾ വിജയം വരിച്ചിരുന്നു. സെക്രട്ടറി സ്ഥാനത്തേയ്ക്ക് മാത്രമാണ് എബി വി പിക്ക് വിജയിക്കാനായത്. എന്നാൽ ഇത്തവണ എൻ എസ് യുവിന്റെ വിജയകുതിപ്പിന് വിരാമിടിയിപ്പിച്ച് ചരിത്രം തിരിച്ച് പിടിക്കുകയായിരുന്നു എ ബി വി പി.