ന്യൂഡൽഹി: ഡൽഹി സ്വദേശിനിയായ മലയാളിയായ യുവതിയെ തട്ടിക്കൊണ്ടുപോയി 23 പേർ ചേർന്ന് കൂട്ടബലാൽസംഗത്തിന് ഇരയാക്കി. രാജസ്ഥാനിലെ ബിക്കാനീറിൽ വെച്ച് പട്ടാപ്പകലാണ് ക്രൂരമായ സംഭവം അറങ്ങേറിയത്.

തന്റെ ഉടമസ്ഥതയിലുള്ള ഭൂമി കാണാൻ ഡൽഹിയിൽ നിന്ന് ബിക്കാനീറിലെത്തിയതായിരുന്നു യുവതി. സെപ്റ്റംബർ 25ന് സഥലം കണ്ടുകഴിഞ്ഞ് ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയെ രണ്ടുപേർ ചേർന്ന് ബലമായി എസ്.യു.വിയിൽ കയറ്റുകയായിരുന്നു. കാറിൽ വെച്ച് ഇവർ തന്നെ ബലാൽസംഗം ചെയ്യുകയും പിന്നീട് മറ്റുള്ളവരെ വിളിച്ചുവരുത്തുകയുമായിരുന്നു എന്നാണ് പരാതി.

സെപ്റ്റംബർ 26നു പുലർച്ചെ തട്ടിക്കൊണ്ടുപോയ സ്ഥലത്തെത്തിച്ച് ഉപേക്ഷിച്ചു. 23 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റു ചെയ്തു. പ്രദേശവാസികളായ സുഭാഷ്, രാജു റാം, ഭൻവർ ലാൽ, മനോജ് കുമാർ, ജുഗൽ, മദൻ എന്നിവരാണു പിടിയിലായത്. കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകുമെന്ന് ബിക്കാനീർ എസ്എസ്‌പി എസ്.ഗോദര വ്യക്തമാക്കി.പെൺകുട്ടി ഡൽഹിയിൽ ജനിച്ചുവളർന്നെങ്കിലും ഇവരുടെ മാതാപിതാക്കൾ കേരളീയരാണ്. ഡൽഹി സ്വദേശിയായ ഭർത്താവിനൊപ്പം വളക്കച്ചവടമാണ് ഇവരുടെ തൊഴിൽ.

 ബിക്കാനീറിൽ രണ്ടു വർഷം മുൻപ് വാങ്ങിയ സ്ഥലം സന്ദർശിച്ചശേഷം മടങ്ങാനായി ജയ്പുർ റോഡിൽ ഖാട്ടു ശ്യാം മന്ദിറിനു സമീപം വാഹനം കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം.തിങ്കളാഴ്ച വൈകുന്നേരം ബിക്കാനീറിൽ ബസ് കാത്ത് നിൽക്കവെ ബെലേരോ എസ് യുവിയിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടി ആരോപിക്കുന്നു. അടുത്ത ദിവസം ജയ് നാരായൺ വ്യാസ് കോളനി പൊലീസ്് സ്റ്റേഷനിലെത്തി താൻ പരാതി രജിസ്റ്റർ ചെയ്തു.

23 പേരാണ് തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ മജിസ്‌ട്രേറ്റിന് മുമ്പാകെ നൽകിയ മൊഴിയിൽ ഏഴ് പേർ മാനഭംഗപ്പെടുത്തിയെന്നാണ് പറയുന്നത്. താൻ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് റോഡിൽ ബസ് കാത്ത് നിൽക്കവെ, ബോലേരോയിലെത്തിയ രണ്ടു പേർ ലിഫ്റ്റ് വാഗ്ദാനം ചെയ്തു.താൻ വാഗ്ദാനം നിരസിച്ചയുടൻ ഇരുവരും ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പറയുന്നത്. അടുത്തുള്ള ഒരു ഗ്രാമത്തിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോയ ഇരുവരും സുഹൃത്തുക്കളെ വിളിച്ചുവരുത്തി. തുടർന്ന് അവരും തന്നെ പീഡിപ്പിച്ചു. പുലർച്ചെ നാല് മണിയോടെ താൻ വാഹനം കയറിയ സ്ഥലത്ത് തന്നെ തിരികെ വിട്ടുവെന്നും പെൺകുട്ടി മൊഴി നൽകി. സെപ്റ്റംബർ 27നാണ് പരാതി ലഭിച്ചത്. 23 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരിൽ മിക്കവരെയും ഇനിയും തിരിച്ചറിയാനായിട്ടില്ല. യുവതിയുടെ മൊഴിയനുസരിച്ച് നടത്തിയ പരിശോധനയിൽ ഗർഭനിരോധന ഉറകൾ കണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു.

തന്നെ മാനഭംഗപ്പെടുത്തിയ രണ്ടുപേരുടെ പേരുകളും പെൺകുട്ടി പൊലീസിന് നൽകി. ഏതാനും ചില പ്രതികളുടെ മൊബൈൽ നമ്പറും, തന്നെ തിരികെ കൊണ്ടുവിട്ട ബൈക്കിന്റെ രജ്ിസ്‌ട്രേഷൻ നമ്പറും പെൺകുട്ടിക്ക് അറിയാമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്്തത്.ഡൽഹിയിൽ സ്ഥിരതാമസക്കാരാണ് പെൺകുട്ടിയുടെ കുടുംബം.ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാനഭംഗം നടക്കുന്ന സ്ഥലങ്ങളിൽ മൂന്നാമതാണ് രാജസ്ഥാൻ.