- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പബ്ലിക് ടോയ്ലറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തു വീട്ടമ്മ; ലഹരി തലയ്ക്കുപിടിച്ച രണ്ടു യുവാക്കൾ പ്രതികാരം ചെയ്തത് അമ്മയുടെ മകനെ കുത്തിക്കൊലപ്പെടുത്തി; സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു ഡൽഹി പൊലീസ്
ന്യൂഡൽഹി: പൊതു ശൗചാലയത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ രണ്ടു പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ ഡൽഹി സ്വദശികളായ സോനു (24), ഷാഹിൽ (23 ) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുന്ന സമയം ഇവരിൽ നിന്ന് രക്ത കറ പുരണ്ട വസ്ത്രങ്ങളും കത്തിയും കണ്ടെത്തിയെന്ന് ഡെപ്യൂട്ടി കമ്മീഷണർ എം.എൻ. തിവാരി പറഞ്ഞു. ഇരുപത്തിനാലുകാരനായ രാഹുൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നംഗോള മെട്രോ സ്റ്റേഷന് സമീപമുള്ള പൊതു ശൗചാലയത്തിൽവച്ചായിരുന്നു സംഭവം. ശൗചാലയത്തിൽ എത്തിയ ഒരാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ട രാഹുലിന്റെ അമ്മ എതിർത്തു. തുടർന്ന് രാഹുലുമായി വാക്ക് തർക്കം ഉണ്ടാകുകയും ഇയാളും കൂട്ടുകാരും ചേർന്ന് രാഹുലിനെ കൊലപ്പെടുത്തുകയുമായിരുന്നു.
ന്യൂഡൽഹി: പൊതു ശൗചാലയത്തിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ രണ്ടു പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറൻ ഡൽഹി സ്വദശികളായ സോനു (24), ഷാഹിൽ (23 ) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലാകുന്ന സമയം ഇവരിൽ നിന്ന് രക്ത കറ പുരണ്ട വസ്ത്രങ്ങളും കത്തിയും കണ്ടെത്തിയെന്ന് ഡെപ്യൂട്ടി കമ്മീഷണർ എം.എൻ. തിവാരി പറഞ്ഞു. ഇരുപത്തിനാലുകാരനായ രാഹുൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നംഗോള മെട്രോ സ്റ്റേഷന് സമീപമുള്ള പൊതു ശൗചാലയത്തിൽവച്ചായിരുന്നു സംഭവം.
ശൗചാലയത്തിൽ എത്തിയ ഒരാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ട രാഹുലിന്റെ അമ്മ എതിർത്തു. തുടർന്ന് രാഹുലുമായി വാക്ക് തർക്കം ഉണ്ടാകുകയും ഇയാളും കൂട്ടുകാരും ചേർന്ന് രാഹുലിനെ കൊലപ്പെടുത്തുകയുമായിരുന്നു.
Next Story