താനെ: വിമാന യാത്രയിലെ പ്രസവത്തിന് പിന്നാലെ റെയിൽവേസ്റ്റേഷനിൽ യുവതിക്ക് സുഖപ്രസവം. പ്രസവമെടുത്തതാവട്ടെ ആർപിഎഫ് കോൺസ്റ്റബിളും. മഹാരാഷ്ട്രയിലെ താനെ സ്റ്റേഷനിലാണ് സംഭവം.

പൂർണഗർഭിണിയായ മീനാക്ഷി ജാധവ് ഭർത്താവായ സന്ദേശ് ജാധവിനൊപ്പമാണ് റയിൽവേ സ്റ്റേഷനിലെ പത്താമത്തെ പ്ലാറ്റ്ഫോമിലെത്തുന്നത്. ആശുപത്രിയിൽ ചെന്ന് ഡോക്ടറെ കാണാൻ ഘാട്കോപറിലേക്കുള്ള ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമിൽ കാത്ത് നിൽക്കുകയായിരുന്നു യുവതിയും ഭർത്താവും.

വേദന തീവ്രമായതോടെ യാത്രക്കാരിയായ ഒരു നഴ്സും കോൺസ്റ്റബിളായ ശോഭാമോട്ടെയും യുവതിയുടെ സഹായത്തിനെത്തുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ടാണ് പ്ലാറ്റ്ഫോമിലേക്ക് ശോഭ മോട്ടെ ഓടിയെത്തുത്തന്നത്. ഉടൻ തന്നെ പുതപ്പുപയോഗിച്ച് മറച്ച് പ്ലാറ്റ്ഫോമിൽ തന്നെപ്രസവിക്കാനുള്ള സൗകര്യവും ഇവർ ഒരുക്കി. സഹായത്തിനായി യാത്രക്കാരിയായ നഴ്സുമെത്തി. ഇരുവരും സഹായത്തിനെത്തി അധികം താമസിയാതെ തന്നെ പ്രസവിക്കുകയും ചെയ്തു. ശോഭാമേട്ടെ നേരത്തെയും ഇത്തരത്തിൽ ഒരു യുവതിയുടെ പ്രസവമെടുത്തിട്ടുണ്ട്.