- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞുങ്ങൾ ഉണ്ടായത് വയറു കീറിയാണെന്ന് എന്തിനാണ് നമ്മൾ അവരോട് കള്ളം പറയുന്നത്? ജാമി ഒലിവറുടെ ഭാര്യയുടെ അഞ്ചാം പ്രസവത്തിന് സഹായിക്കാൻ മക്കളും കൂടെ നിന്നു
കുഞ്ഞുങ്ങൾ പ്രസവത്തിലൂടെയാണ് ഇവിടേക്ക് വന്നതെന്ന് അവരോട് തുറന്ന് പറയാൻ ഈ ആധുനികയുഗത്തിലും മിക്കവർക്കും ജാള്യതയാണ്. അതിനെ തുടർന്ന് മക്കൾ വന്നത് വയറ് കീറിയാണെന്നൊക്കെ നാം കള്ളം പറഞ്ഞ് തടി തപ്പാറുമുണ്ട്. എന്നാൽ ഇത്തരക്കാർക്ക് മാതൃകയാക്കാവുന്ന ഒരാളാണ് പ്രശസ്ത ടിവി ഷെഫായ ജാമി ഒലിവർ. തന്റെ ഭാര്യ ജൂൾസ് അഞ്ചാമത് പ്രസവിച്ചപ്പോൾ സഹായിക്കാൻ എന്തിനുമേതിനും കൂടെ നിന്നത് ഇവരുടെ നാല് മക്കളായിരുന്നു. ഞായറാഴ്ചയാണ് ലണ്ടനിലെ പോർട്ട്ലാൻഡ് ഹോസ്പിറ്റലിൽ വച്ച് ജൂൾസ് അഞ്ചാം വട്ടം പ്രസവിച്ചിരിക്കുന്നത്. ഇപ്രാവശ്യം ആൺകുഞ്ഞാണീ ദമ്പതികൾക്ക് പിറന്നിരിക്കുന്നത്. തങ്ങളുടെ അമ്മയുടെ പ്രസവത്തിന് സാക്ഷ്യം വഹിക്കാൻ 14 കാരി പോപ്പി ഹണി, 12കാരി ഡെയ്സി ബൂ എന്നിവർ കൂടെത്തന്നെയുണ്ടായിരുന്നു. ഇതിന് പുറമെ മറ്റ് മക്കളായ ആറ് വയസുള്ള പെറ്റൽ ബ്ലോസം, അഞ്ച് വയസുള്ള ബഡി ബിയർ എന്നിവരും ഇവർക്കൊപ്പം ചേർന്നിരുന്നുവെന്നാണ് റിപ്പോർട്ട്. തന്റെ കുടുംബത്തിലേക്ക് അഞ്ചാമത് വന്ന അതിഥിയെ സ്വീകരിക്കാനും അതിനെ കുറിച്ച് പുറം ലോകത്തെ അഭിമാനത്തോടെ അറിയിക്
കുഞ്ഞുങ്ങൾ പ്രസവത്തിലൂടെയാണ് ഇവിടേക്ക് വന്നതെന്ന് അവരോട് തുറന്ന് പറയാൻ ഈ ആധുനികയുഗത്തിലും മിക്കവർക്കും ജാള്യതയാണ്. അതിനെ തുടർന്ന് മക്കൾ വന്നത് വയറ് കീറിയാണെന്നൊക്കെ നാം കള്ളം പറഞ്ഞ് തടി തപ്പാറുമുണ്ട്. എന്നാൽ ഇത്തരക്കാർക്ക് മാതൃകയാക്കാവുന്ന ഒരാളാണ് പ്രശസ്ത ടിവി ഷെഫായ ജാമി ഒലിവർ. തന്റെ ഭാര്യ ജൂൾസ് അഞ്ചാമത് പ്രസവിച്ചപ്പോൾ സഹായിക്കാൻ എന്തിനുമേതിനും കൂടെ നിന്നത് ഇവരുടെ നാല് മക്കളായിരുന്നു.
ഞായറാഴ്ചയാണ് ലണ്ടനിലെ പോർട്ട്ലാൻഡ് ഹോസ്പിറ്റലിൽ വച്ച് ജൂൾസ് അഞ്ചാം വട്ടം പ്രസവിച്ചിരിക്കുന്നത്. ഇപ്രാവശ്യം ആൺകുഞ്ഞാണീ ദമ്പതികൾക്ക് പിറന്നിരിക്കുന്നത്. തങ്ങളുടെ അമ്മയുടെ പ്രസവത്തിന് സാക്ഷ്യം വഹിക്കാൻ 14 കാരി പോപ്പി ഹണി, 12കാരി ഡെയ്സി ബൂ എന്നിവർ കൂടെത്തന്നെയുണ്ടായിരുന്നു. ഇതിന് പുറമെ മറ്റ് മക്കളായ ആറ് വയസുള്ള പെറ്റൽ ബ്ലോസം, അഞ്ച് വയസുള്ള ബഡി ബിയർ എന്നിവരും ഇവർക്കൊപ്പം ചേർന്നിരുന്നുവെന്നാണ് റിപ്പോർട്ട്.
തന്റെ കുടുംബത്തിലേക്ക് അഞ്ചാമത് വന്ന അതിഥിയെ സ്വീകരിക്കാനും അതിനെ കുറിച്ച് പുറം ലോകത്തെ അഭിമാനത്തോടെ അറിയിക്കാനും ജാമി ഒലിവർ കടുത്ത ആവേശമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. തന്റെ മൂത്ത പെൺമക്കൾ അമ്മ പ്രസവിക്കുന്നത് കാണാൻ എത്തിയിരുന്നുവെന്നും എന്തിനേറെ അവർ പൊക്കിൾക്കൊടി മുറിക്കാൻ വരെ മുന്നിൽ നിന്നിരുന്നുവെന്നുമാണ് ജാമി വെളിപ്പെടുത്തിയിരിക്കുന്നത്.അഞ്ചാം വട്ടവും അമ്മയാകാൻ ജൂൾസിനും നല്ല ആവേശമായിരുന്നു. തങ്ങളുടെ പുതിയ കൂടപ്പിറപ്പിനെ വരവേൽക്കാൻ ജാമിയുടെ മറ്റ് മക്കളും കടുത്ത ആവേശമാണ് പ്രകടിപ്പിച്ചത്. പുതിയ അംഗത്തിനൊപ്പം അവരല്ലാം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമുണ്ടായി.
വൈറ്റ് ഷിഫോൻ മെറ്റീരിയലിൽ നിർമ്മിച്ച വസ്ത്രമണിഞ്ഞ് സുന്ദരിയായിട്ടാണ് പുതിയ കുഞ്ഞിനൊപ്പം ജൂൾസ് ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ഇതിന് പുറമെ ജിയാൻവിറ്റോയുടെ റോസി സ്യൂഡ് ആങ്കിൾ റാപ് ബല്ലെറിന ഫ്ലാറ്റ്സും അവർ അണിഞ്ഞിരുന്നു. സമീപത്ത് സ്‌കൈ ബ്ലൂ കളറിലുള്ള ജീൻസും കടും നീല കളറിലുള്ള ഷർട്ടും ധരിച്ച് പുഞ്ചിരി തൂകി നിൽക്കുന്ന ജാമിയെയും കാണാം.