- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശത്ത് വച്ച് ഫിലിപ്പിനോ യുവതിക്ക് പ്രസവവേദന; പ്രസവം എടുക്കാൻ യാത്രക്കാർ; ജീവിതകാലം മുഴുവൻ കുഞ്ഞിന് സൗജന്യ വിമാനയാത്ര; സമ്മാനമായി ഇന്ത്യൻ പൗരത്വം
ദുബായിൽ നിന്നും ഫിലിപ്പീൻസിലേക്കുള്ള സെബു പസിഫിക്ക് എയർ ഫ്ലൈറ്റിൽ യുവതി കുഞ്ഞിന് ജന്മം നൽകി. വിമാനം 30,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ ആകാശത്ത് വച്ച് ഫിലിപ്പിനോ യുവതിക്ക് പ്രസവവേദയുണ്ടായതിനെ തുടർന്ന് വിമാനത്തിൽ അതിനുള്ള സജ്ജീകരണങ്ങൾ ചെയ്യുകയായിരുന്നു. പ്രസവം എടുക്കാൻ യാത്രക്കാർ സന്നദ്ധരായി മുന്നോട്ട് വരുകയും ചെയ്തു. വിമാനത്തിൽ ജനിച്ച കുഞ്ഞിന് വിമാനക്കമ്പനി ആജീവനാന്ത കാലം സൗജന്യയാത്ര വാഗ്ദാനം ചെയ്തിട്ടുണ്ട്. കുഞ്ഞിന് സമ്മാനമായി ഇന്ത്യൻ പൗരത്വവും ലഭിച്ചിട്ടുണ്ട്. ഒമ്പത് മണിക്കൂർ യാത്രാ സമയമെടുക്കുന്ന ഈ റൂട്ടിൽ വിമാനം വെറും അഞ്ച് മണിക്കൂർ പിന്നിട്ടപ്പോഴായിരുന്നു സ്ത്രീക്ക് പ്രസവവേദനയുണ്ടായത്. തുടർന്ന് ഫ്ലൈറ്റ് അറ്റൻഡർമാർ സഹായമഭ്യർത്ഥിച്ചതിനെ തുടർന്ന് യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ട് നഴ്സുമാർ സഹായിക്കാൻ സന്നദ്ധരായി മുന്നോട്ട് വരുകയായിരുന്നു. ആദ്യം തങ്ങൾ സ്ത്രീയുടെ കരച്ചിൽ കേട്ടെന്നും പിന്നീട് സെക്കൻഡുകൾക്ക് ശേഷം കുഞ്ഞിന്റെ കരച്ചിലും കേട്ടെന്നാണ് വിമാനത്തിലുണ്ടായ യാത്രക്കാരിയായ
ദുബായിൽ നിന്നും ഫിലിപ്പീൻസിലേക്കുള്ള സെബു പസിഫിക്ക് എയർ ഫ്ലൈറ്റിൽ യുവതി കുഞ്ഞിന് ജന്മം നൽകി. വിമാനം 30,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ ആകാശത്ത് വച്ച് ഫിലിപ്പിനോ യുവതിക്ക് പ്രസവവേദയുണ്ടായതിനെ തുടർന്ന് വിമാനത്തിൽ അതിനുള്ള സജ്ജീകരണങ്ങൾ ചെയ്യുകയായിരുന്നു. പ്രസവം എടുക്കാൻ യാത്രക്കാർ സന്നദ്ധരായി മുന്നോട്ട് വരുകയും ചെയ്തു.
വിമാനത്തിൽ ജനിച്ച കുഞ്ഞിന് വിമാനക്കമ്പനി ആജീവനാന്ത കാലം സൗജന്യയാത്ര വാഗ്ദാനം ചെയ്തിട്ടുണ്ട്. കുഞ്ഞിന് സമ്മാനമായി ഇന്ത്യൻ പൗരത്വവും ലഭിച്ചിട്ടുണ്ട്. ഒമ്പത് മണിക്കൂർ യാത്രാ സമയമെടുക്കുന്ന ഈ റൂട്ടിൽ വിമാനം വെറും അഞ്ച് മണിക്കൂർ പിന്നിട്ടപ്പോഴായിരുന്നു സ്ത്രീക്ക് പ്രസവവേദനയുണ്ടായത്.
തുടർന്ന് ഫ്ലൈറ്റ് അറ്റൻഡർമാർ സഹായമഭ്യർത്ഥിച്ചതിനെ തുടർന്ന് യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന രണ്ട് നഴ്സുമാർ സഹായിക്കാൻ സന്നദ്ധരായി മുന്നോട്ട് വരുകയായിരുന്നു. ആദ്യം തങ്ങൾ സ്ത്രീയുടെ കരച്ചിൽ കേട്ടെന്നും പിന്നീട് സെക്കൻഡുകൾക്ക് ശേഷം കുഞ്ഞിന്റെ കരച്ചിലും കേട്ടെന്നാണ് വിമാനത്തിലുണ്ടായ യാത്രക്കാരിയായ മിസി ഉമൻദാൽ തന്റെ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റ് യാത്രക്കാരും സ്ത്രീയുടെ സഹായത്തിനെത്തിയിരുന്നു. ചിലർ തങ്ങളുടെ കൈയിലുള്ള കുട്ടികളുടെ വസ്ത്രം നൽകി സഹായിക്കുകയും ചെയ്തിരുന്നു. തുടർന്ന് മിനറൽ വാട്ടറിൽ കുളിപ്പിച്ച് കുട്ടിയെ ഈ വസ്ത്രം ധരിപ്പിക്കുകയുംചെയ്തു. തുടർന്ന് വിമാനം അടിയന്തിരമായി ഇന്ത്യയിൽ ഇറക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യം ഉറപ്പ് വരുത്തുന്നതിന് അടിയന്തിര പരിചരണം നൽകുന്നതിന് വേണ്ടിയായിരുന്നു.
പ്രതീക്ഷിച്ചതിലും രണ്ട് മാസം മുമ്പെയായിരുന്നു സ്ത്രീ പ്രസവിച്ചതെന്നതിനാൽ കുട്ടിക്ക് പ്രത്യേക പരിചരണം ആവശ്യമായിരുന്നു.കുട്ടി ആദ്യമായി നിലംതൊട്ട രാജ്യം ഇന്ത്യയായതിനാലാണ് സമ്മാനമായി ഇന്ത്യൻ പൗരത്വം നൽകുന്നത്. ഇതിനൊപ്പം ഫിലിപ്പീൻസ് പാസ്പോർട്ടുമുണ്ടാകും.