- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാറസിൽനിന്നും അമേരിക്കയ്ക്ക് പോകുന്ന വഴി വിയന്ന എയർപോർട്ടിൽവച്ച് പ്രസവിച്ചു; കണക്ഷൻ ഫ്‌ളൈറ്റ് മിസ്സാകാതിരിക്കാൻ കുഞ്ഞിനെ പൊതിഞ്ഞ് ബിൻ ബോക്സിൽ ഉപേക്ഷിച്ച് മുങ്ങി; ചോരയൊലിക്കുന്നത് കണ്ട് പൊലീസ് അറസ്റ്റ് ചെയ്ത അമ്മയുടെ കഥ
എങ്ങനെയും അമേരിക്കയിലെത്തിപ്പെടുക എന്നതുമാത്രമായിരുന്നു നൈജീരിയകക്കാരിയായ 27-കാരിയുടെ ലക്ഷ്യം. പൂർണഗർഭിണിയായിരുന്നിട്ടും വിമാനത്തിൽ യാത്ര ചെയ്യാൻ തീരുമാനിച്ചതും അതുകൊണ്ടുതന്നെ. യാത്രയ്ക്കിടെ, വിമാനത്താവളത്തിൽവച്ച് താൻ പ്രസവിച്ചപ്പോൾ കുഞ്ഞിനെ ഉപേക്ഷിച്ചിട്ടാണെങ്കിലും യാത്ര തുടരാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ചോരയൊലിക്കുന്നത് കണ്ട് ഇവരെ അറസ്റ്റ് ചെയ്ത പൊലീസ് നടത്തിയ തിരച്ചിലിൽ വിമാനത്താവളത്തിലെ വേസ്റ്റ് ബിന്നിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ആ കുരുന്ന് മരിച്ചു. വ്യാഴാഴ്ചയാണ് സംഭവം. ബലാറസിൽനിന്ന് അമേരിക്കയിലേക്ക് പോവുകയായിരുന്ന വിമാനം വിയന്നയിൽ ഇറങ്ങിയപ്പോഴാണ് പ്രസവം നടന്നത്. മിൻസ്‌കിൽനിന്ന് വാഷിങ്ടണിലേക്ക് പോവുകയായിരുന്ന ഇവരുടെ കണക്ഷൻ ഫ്‌ളൈറ്റ് വിയന്നയിൽനിന്നായിരുന്നു. വിയന്നയിൽവച്ച് പ്രസവവേദന അനുഭവപ്പെട്ട ഇവർ ടോയ്‌ലറ്റിൽപ്പോയി പ്രസവിക്കുകയും കുഞ്ഞിനെ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് ബിന്നിൽ ഉപേക്ഷിക്കുകയുമായിരുന്നു. വെയ്റ്റിങ് ഏരിയയിൽ ഇരിക്കവെ, ഇവരുടെ ശരീരത്തി
എങ്ങനെയും അമേരിക്കയിലെത്തിപ്പെടുക എന്നതുമാത്രമായിരുന്നു നൈജീരിയകക്കാരിയായ 27-കാരിയുടെ ലക്ഷ്യം. പൂർണഗർഭിണിയായിരുന്നിട്ടും വിമാനത്തിൽ യാത്ര ചെയ്യാൻ തീരുമാനിച്ചതും അതുകൊണ്ടുതന്നെ. യാത്രയ്ക്കിടെ, വിമാനത്താവളത്തിൽവച്ച് താൻ പ്രസവിച്ചപ്പോൾ കുഞ്ഞിനെ ഉപേക്ഷിച്ചിട്ടാണെങ്കിലും യാത്ര തുടരാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ചോരയൊലിക്കുന്നത് കണ്ട് ഇവരെ അറസ്റ്റ് ചെയ്ത പൊലീസ് നടത്തിയ തിരച്ചിലിൽ വിമാനത്താവളത്തിലെ വേസ്റ്റ് ബിന്നിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ആ കുരുന്ന് മരിച്ചു.
വ്യാഴാഴ്ചയാണ് സംഭവം. ബലാറസിൽനിന്ന് അമേരിക്കയിലേക്ക് പോവുകയായിരുന്ന വിമാനം വിയന്നയിൽ ഇറങ്ങിയപ്പോഴാണ് പ്രസവം നടന്നത്. മിൻസ്‌കിൽനിന്ന് വാഷിങ്ടണിലേക്ക് പോവുകയായിരുന്ന ഇവരുടെ കണക്ഷൻ ഫ്‌ളൈറ്റ് വിയന്നയിൽനിന്നായിരുന്നു. വിയന്നയിൽവച്ച് പ്രസവവേദന അനുഭവപ്പെട്ട ഇവർ ടോയ്‌ലറ്റിൽപ്പോയി പ്രസവിക്കുകയും കുഞ്ഞിനെ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് ബിന്നിൽ ഉപേക്ഷിക്കുകയുമായിരുന്നു.
വെയ്റ്റിങ് ഏരിയയിൽ ഇരിക്കവെ, ഇവരുടെ ശരീരത്തിൽനിന്ന് ചോരയൊലിക്കുന്നതുകണ്ടാണ് പൊലീസ് പിടികൂടിയത്.. ചോദ്യം ചെയ്യലിനിടെ പ്രസവിച്ച കാര്യം ഇവർ വെളിപ്പെടുത്തി. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തന്റെ കണക്ഷൻ ഫ്‌ളൈറ്റ് മിസ്സാകാതിരിക്കുന്നതിനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. താൻ പ്രസവിച്ചത് ചാപിള്ളയാണെന്നാണ് കരുതിയതെന്നും അവർ പറഞ്ഞു.
എന്നാൽ, വേസ്റ്റ് ബിന്നിൽ ശ്വാസം കിട്ടാതിരുന്നതാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ യഥാർഥ മരണകാരണം വ്യക്തമാകൂ. യുവതി ഇപ്പോൾ വിയന്നയിൽ പൊലീസ് കസ്റ്റഡിയിലാണ്. കുഞ്ഞിനെ മനപ്പൂർവം കൊലപ്പെടുത്തിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പ്രോസിക്യൂട്ടർ ഫ്രീഡ്‌റീഷ് കോഹി പറഞ്ഞു.