- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനയാത്രയ്ക്കിടെ മലയാളി യുവതിക്ക് സുഖപ്രസവം; സംഭവം ദമാമിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ; അമ്മയും കുഞ്ഞും സുരക്ഷിതരെന്ന് അധികൃതർ
മുംബൈ: വിമാനത്തിനുള്ളിൽ മലയാളി യുവതിക്ക് സുഖ പ്രസവം. ദമാമിൽനിന്ന് കൊച്ചിയിലേക്കുള്ള ജെറ്റ് എയർവേസിലാണ് സംഭവം.വിമാനയാത്രയ്ക്കിടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ദമാമിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ജെറ്റ് എയർവേസ് 569 വിമാനത്തിൽവച്ചു യുവതിക്കു പ്രസവവേദന അനുഭവപ്പെട്ടത്. ഇക്കണോമി ക്ലാസിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ പിന്നീട് ഫസ്റ്റ്ക്ലാസിലെത്തിച്ചു. വിമാനക്കമ്പനി ജീവനക്കാരും, യാത്രക്കാരിയായ നഴ്‌സും ചേർന്നാണ് യുവതിക്കു പരിചരണം നൽകിയത്. പിന്നീടു യുവതി പ്രസവിച്ചു. പാക്കിസ്ഥാനിലെ കറാച്ചിക്കു മുകളിലൂടെ സഞ്ചരിക്കുമ്പോഴാണു പ്രസവം നടന്നതെന്നു വിമാനത്തിലെ ജീവനക്കാർ യാത്രക്കാരോടു പറഞ്ഞു. ഏതാണ്ട് ഒന്നര മണിക്കൂറിനുശേഷം വിമാനം മുംബൈയിലിറക്കി.വിമാനത്താവളത്തിൽ തയ്യാറായി നിന്നിരുന്ന ആംബുലൻസിൽ പിന്നീട് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. യുവതിക്കും കുഞ്ഞിനും ആരോഗ്യസംബന്ധമായി കുഴപ്പമൊന്നുമില്ലെന്നും എന്നാൽ യാത്രതുടരുന്നത് സുരക്ഷിതമല്ലെന്നും അധികൃതർ പറഞ്ഞു. എന്നാൽ യുവതിക്കൊ
മുംബൈ: വിമാനത്തിനുള്ളിൽ മലയാളി യുവതിക്ക് സുഖ പ്രസവം. ദമാമിൽനിന്ന് കൊച്ചിയിലേക്കുള്ള ജെറ്റ് എയർവേസിലാണ് സംഭവം.വിമാനയാത്രയ്ക്കിടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ദമാമിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ജെറ്റ് എയർവേസ് 569 വിമാനത്തിൽവച്ചു യുവതിക്കു പ്രസവവേദന അനുഭവപ്പെട്ടത്. ഇക്കണോമി ക്ലാസിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ പിന്നീട് ഫസ്റ്റ്ക്ലാസിലെത്തിച്ചു.
വിമാനക്കമ്പനി ജീവനക്കാരും, യാത്രക്കാരിയായ നഴ്‌സും ചേർന്നാണ് യുവതിക്കു പരിചരണം നൽകിയത്. പിന്നീടു യുവതി പ്രസവിച്ചു. പാക്കിസ്ഥാനിലെ കറാച്ചിക്കു മുകളിലൂടെ സഞ്ചരിക്കുമ്പോഴാണു പ്രസവം നടന്നതെന്നു വിമാനത്തിലെ ജീവനക്കാർ യാത്രക്കാരോടു പറഞ്ഞു. ഏതാണ്ട് ഒന്നര മണിക്കൂറിനുശേഷം വിമാനം മുംബൈയിലിറക്കി.വിമാനത്താവളത്തിൽ തയ്യാറായി നിന്നിരുന്ന ആംബുലൻസിൽ പിന്നീട് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.
യുവതിക്കും കുഞ്ഞിനും ആരോഗ്യസംബന്ധമായി കുഴപ്പമൊന്നുമില്ലെന്നും എന്നാൽ യാത്രതുടരുന്നത് സുരക്ഷിതമല്ലെന്നും അധികൃതർ പറഞ്ഞു. എന്നാൽ യുവതിക്കൊപ്പം മറ്റാരുമുണ്ടായിരുന്നില്ല എന്നതിനാൽ അവരുടെ പേരുവിവരങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവയ്ക്കാൻ അധികൃതർ വിസമ്മതിച്ചു.യുവതിയുടെ ടിക്കറ്റിലെ വിവരങ്ങൾവച്ചു ബന്ധുക്കളെ ബന്ധപ്പെടുമെന്നു വിമാനകമ്പനി ജീവനക്കാർ യാത്രക്കാരെ അറിയിച്ചു.രണ്ടുമണിക്കൂറോളം മുംബൈ വിമാനത്താവളത്തിൽ നിർത്തിയിട്ട വിമാനം പതിനൊന്നേകാലോടെ കൊച്ചിയിലേക്കു തിരിച്ചു.