- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുള്ളാന്മുട്ടിയിട്ട് പിടിച്ചു നിൽക്കാനാവാതെ വന്നപ്പോൾ ടോയിലറ്റിൽ കയറിയതിന് യാത്രക്കാരനെ അപഹസിച്ചിറക്കി വിട്ട് ഡെൽറ്റാ എയർലൈൻ; വിമാനം വൈകുമ്പോൾ ടോയിലറ്റ് ഉപയോഗിച്ചിത് ചട്ടവിരുദ്ധമെന്ന് വാദം
ന്യൂയോർക്ക്: വിമാനം പറന്നുയരും മുൻപുള്ള കാത്തിരിപ്പിനിടെ മുള്ളാനും പാടില്ല. വിമാനം പറന്നുയരുന്നതിനുള്ള കാത്തിരിപ്പ് നീണ്ടപ്പോൾ ശുചിമുറിയിൽ പോയ യാത്രക്കാരനെ യുഎസിലെ ഡെൽറ്റ എയർലൈൻസ് പുറത്താക്കിയതു വിവാദമാകുന്നു. 18നാണു സംഭവം. എന്നാൽ, യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് നടപടിയെന്ന വിശദീകരണമാണ് അമേരിക്കയിലെ പ്രമുഖ വിമാനക്കമ്പനിയായ ഡെൽറ്റ എയർലൈൻസ് നൽകുന്നത്. ഇതിലെന്ത് സുരക്ഷാ പ്രശ്‌നമാണുള്ളതെന്ന് ആർക്കും പിടികിട്ടുന്നതുമില്ല. കവിയും ഡിസ്‌ക് ജോക്കിയുമായ കിമ ഹാമിൽട്ടൻ (39) ആണു പുറത്താക്കപ്പെട്ടത്. അറ്റ്‌ലാന്റയിൽനിന്നു മിൽവോകിയിലേക്കു പറക്കാനൊരുങ്ങിയ വിമാനം റൺവേയിൽ പ്രവേശിക്കുന്നതിനു മുൻപ് അര മണിക്കൂറോളം ടാർമാക്കിൽ കാത്തുകിടക്കേണ്ടി വന്നു. ഇതിനിടെയാണ് മൂത്ര ശങ്ക തോന്നിയത്. ടോയിലറ്റിൽ പോകാനും ഉറപ്പിച്ചു. എന്നാൽ ശുചിമുറിയിൽ പോകാനൊരുങ്ങിയ ഹാമിൽട്ടനെ വിമാന ജീവനക്കാർ തടഞ്ഞു. കാത്തിരിപ്പു പിന്നെയും നീണ്ടപ്പോൾ ഹാമിൽട്ടൺ ആരുടെയും അനുവാദത്തിനു നിൽക്കാതെ ടോയിലറ്റിൽ പോയി. തുടർന്നാണ് മറ്റു യാത്രക്കാരുടെ എതിർപ്
ന്യൂയോർക്ക്: വിമാനം പറന്നുയരും മുൻപുള്ള കാത്തിരിപ്പിനിടെ മുള്ളാനും പാടില്ല. വിമാനം പറന്നുയരുന്നതിനുള്ള കാത്തിരിപ്പ് നീണ്ടപ്പോൾ ശുചിമുറിയിൽ പോയ യാത്രക്കാരനെ യുഎസിലെ ഡെൽറ്റ എയർലൈൻസ് പുറത്താക്കിയതു വിവാദമാകുന്നു. 18നാണു സംഭവം. എന്നാൽ, യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് നടപടിയെന്ന വിശദീകരണമാണ് അമേരിക്കയിലെ പ്രമുഖ വിമാനക്കമ്പനിയായ ഡെൽറ്റ എയർലൈൻസ് നൽകുന്നത്. ഇതിലെന്ത് സുരക്ഷാ പ്രശ്‌നമാണുള്ളതെന്ന് ആർക്കും പിടികിട്ടുന്നതുമില്ല.
കവിയും ഡിസ്‌ക് ജോക്കിയുമായ കിമ ഹാമിൽട്ടൻ (39) ആണു പുറത്താക്കപ്പെട്ടത്. അറ്റ്‌ലാന്റയിൽനിന്നു മിൽവോകിയിലേക്കു പറക്കാനൊരുങ്ങിയ വിമാനം റൺവേയിൽ പ്രവേശിക്കുന്നതിനു മുൻപ് അര മണിക്കൂറോളം ടാർമാക്കിൽ കാത്തുകിടക്കേണ്ടി വന്നു. ഇതിനിടെയാണ് മൂത്ര ശങ്ക തോന്നിയത്. ടോയിലറ്റിൽ പോകാനും ഉറപ്പിച്ചു. എന്നാൽ ശുചിമുറിയിൽ പോകാനൊരുങ്ങിയ ഹാമിൽട്ടനെ വിമാന ജീവനക്കാർ തടഞ്ഞു.
കാത്തിരിപ്പു പിന്നെയും നീണ്ടപ്പോൾ ഹാമിൽട്ടൺ ആരുടെയും അനുവാദത്തിനു നിൽക്കാതെ ടോയിലറ്റിൽ പോയി. തുടർന്നാണ് മറ്റു യാത്രക്കാരുടെ എതിർപ്പ് പരിഗണിക്കാതെ തന്നെ പുറത്താക്കിയതെന്നു ഹാമിൽട്ടൺ പറയുന്നു. പൊലീസും ഡെൽറ്റ എയർലൈൻസ് അധികൃതരും തന്നെ ചോദ്യം ചെയ്തതായും ടിക്കറ്റ് നിരക്കിന്റെ ഒരുഭാഗം തിരികെ നൽകിയതായും ഹാമിൽട്ടൺ പറഞ്ഞു.
സംഭവം പുറത്തറിഞ്ഞതോടെ, ഒട്ടേറെപ്പേർ പ്രതിഷേധവുമായി രംഗത്തെത്തി. ശുചിമുറിയിൽ പോയെന്ന കാരണത്താൽ ഒരു യാത്രക്കാരനു സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നു മാത്രമല്ല, മറ്റു യാത്രക്കാർ രണ്ടു മണിക്കൂറോളം ഈ നാടകം കണ്ടിരിക്കേണ്ടിയും വന്നുവെന്ന് ഒരു യാത്രക്കാരി വിമാനക്കമ്പനിക്ക് എഴുതിയ തുറന്ന കത്തിൽ ആരോപിച്ചു. ഇതോടെയാണ് ഡെൽറ്റാ എയർലൈനിന്റെ നടപടിക്ക് പുതുമാനം വന്നത്.