- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക രാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി ഡൽറ്റ വകഭേദത്തിന്റെ കുതിച്ചുചാട്ടം; ലോകത്തിലെ കോവിഡ് മരണസംഖ്യ അഞ്ച് ദശലക്ഷം കടന്നു; വെല്ലുവിളിയാകുന്നത് വാക്സിനേഷന്റെ മെല്ലെപ്പോക്ക്; വാക്സിനേഷനിലും ആശങ്കയൊഴിയാതെ രാജ്യങ്ങൾ
വാഷിങ്ങ്ടൺ: കോവിഡിന്റെ വക ഭേദമായ ഡൽറ്റ കടിഞ്ഞാണില്ലാതെ വ്യാപിക്കുമ്പോൾ ലോകത്തെ കോവിഡ് മരണസംഖ്യ അഞ്ച് ദശലക്ഷം കടന്നു.വാക്‌സിനേഷൻ നിരക്കുൾപ്പടെ വിവിധ കാരണങ്ങളാൽ വാക്‌സിനേഷൻ മന്ദഗതിയിലാകുന്നതാണ് പ്രതിസന്ധി രൂക്ഷാക്കുന്നത്. ഒരു ഡോസ് പോലും സ്വീകരിക്കാത്തവരെയാണ് രോഗം കൂടുതലായും ബാധിക്കുന്നത്.ഇതിനു പുറമെ വിവിധ രാജ്യങ്ങളിൽ വാക്‌സിനോട് ജനങ്ങൾ വിമുഖത കാണിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആഗോള മരണങ്ങളിൽ പകുതിയിലധികവും യുഎസ്, റഷ്യ, ബ്രസീൽ, മെക്‌സിക്കോ, ഇന്ത്യ എന്നിവിടങ്ങളിലാണ്. മരണസംഖ്യ 2.5 ദശലക്ഷത്തിലെത്താൻ ഒരു വർഷമെടുത്തപ്പോൾ, അടുത്ത 2.5 ദശലക്ഷം മരണങ്ങൾ എട്ട് മാസത്തിനുള്ളിൽ രേഖപ്പെടുത്തിയതായി റോയിട്ടേഴ്‌സ് നിരീക്ഷിക്കുന്നു.
കഴിഞ്ഞ ആഴ്ച വരെ ലോകമെമ്പാടും പ്രതിദിനം ശരാശരി 8,000 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതായത് ഓരോ മിനിറ്റിലും അഞ്ച് മരണങ്ങൾ എന്ന നിരക്കിൽ. എങ്കിലും ഇക്കഴിഞ്ഞ ആഴ്‌ച്ച മരണനിരക്കിൽ നേരിയ കുറവ് വന്നിട്ടുണ്ട്. പക്ഷെ അതും പ്രത്യാശയ്ക്ക് വക നൽകുന്നതല്ല.
സമ്പന്നരാഷ്ട്രങ്ങളിൽ ബുസ്റ്റർ ഡോസ് എത്തിയിട്ടും സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന പല രാജ്യങ്ങളിലും ഇപ്പോഴും ആദ്യ ഡേീാസ് പോലും ലഭിച്ചിട്ടില്ല. അതിനാൽ തന്നെ അത്തരം രാഷ്ട്രങ്ങളിലേക്ക് വാക്‌സിൻ വിതരണം വേഗത്തിലാക്കുനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.ലോകത്തിന്റെ പകുതിയിലധികം പേർക്കും ഇതുവരെ ഒരു ഡോസ് കോവിഡ് -19 വാക്‌സിൻ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം അമേരിക്കയ്ക്ക് തിരിച്ചടിയാകുന്നത് വാക്‌സിനെതിരെയുള്ള പ്രചരണങ്ങളാണ്. ഇത്തരം പ്രചരണങ്ങൾ രാജ്യത്ത് ഇപ്പോഴും ജനങ്ങളെ വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്ന് പിൻവലിക്കുന്നുണ്ട്.887 മരണങ്ങളാണ് കഴിഞ്ഞ ദിവസം റഷ്യയിൽ റിപ്പോർട്ട് ചെയ്തത്. പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ പ്രതിദിനകണക്കാണ് അത്.റഷ്യയിലെ യോഗ്യരായ ജനസംഖ്യയുടെ 33 ശതമാനം പേർക്ക് മാത്രമാണ് ആദ്യ വാക്‌സിൻ ഡോസ് ലഭിച്ചത്.
എന്നാൽ ഇന്ത്യയെ സംബന്ധിച്ച് ആശ്വാസത്തിന് വക നൽകുന്നതാണ് പുറത്ത് വരുന്ന കണക്കുകൾ. ഡൽറ്റ വകഭേദം ഏറ്റവും കൂടുതൽ ദോഷം ചെയ്ത രാജ്യമായ ഇന്ത്യയിൽ പ്രതിരോധ കുത്തിവയ്‌പ്പ് പ്രചാരണം ആരംഭിച്ചതോടെ പ്രതിദിനം ശരാശരി 4,000 മരണങ്ങളിൽ നിന്ന് 300 ൽ താഴെയായി.
ഇന്ത്യയിലെ യോഗ്യരായ ജനസംഖ്യയുടെ 47 ശതമാനത്തിനും ആദ്യ ഡോസ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലെ കണക്കനുസരിച്ച് പ്രതിദിനം 7,896,950 ഡോസുകൾ നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ