- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളപ്പണക്കാർ ഏറ്റവും അധികം പണം ഒഴുക്കിയത് കള്ളപ്പണത്തിന്റെ രാജ്യത്തെ പ്രധാനകേന്ദ്രമായ മംഗലാപുരത്തിന് സമീപമുള്ള ഭട്കലിൽ തന്നെ; ബാങ്ക് മാനേജരുടെ അറിവോടെ ഇവിടെ വെളുപ്പിച്ചത് ആയിരം കോടിയോളം കള്ളപ്പണം; അദായനികുതി വകുപ്പ് രംഗത്തിറങ്ങിയപ്പോൾ തലവരിക്കാർക്ക് ആശങ്ക
മംഗളൂരു: കർണ്ണാടക-കേരള അതിർത്തിയിലെ മംഗളൂരു അധോലോക സംഘങ്ങളുടെ താവളം കൂടിയാണ്. കള്ളപ്പണവും കള്ളനോട്ടുമെല്ലാം സുലഭമായിരുന്നു ഇവിടെ. അതുകൊണ്ട് തന്നെ ആദായ നികുതി വകുപ്പും കണ്ണും തുറന്നിരുന്നു. നോട്ട് പിൻവലിക്കൽ പ്രഖ്യാപനം വന്നതിനുപിന്നാലെ ഭട്കലിലേക്ക് ഒഴുകിയത് കോടികളുടെ കള്ളപ്പണമാണെന്ന് കണ്ടെത്തുകയും ചെയ്തു. മൂന്ന് ബാങ്കുകൾ വഴി 1000 കോടിയിലേറെ വരുന്ന കള്ളപ്പണം വെളുപ്പിച്ചതായാണ് അന്വേഷണവിഭാഗത്തിന് കിട്ടിയ രഹസ്യവിവരം. ഭട്കലിലെ ഒരു സഹകരണ ബാങ്കും പുതുതലമുറയിൽപ്പെട്ട മറ്റ് രണ്ട് ബാങ്കുകളും കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചതായാണ് വിവരം. രാജ്യത്ത് തലവരിപ്പണം ഏറെ കൈകാര്യം ചെയ്യുന്ന നഗരങ്ങളായാണ് മംഗളൂരുവും ഉഡുപ്പിയും അറിയപ്പെടുന്നത്. ഇതെല്ലാം കള്ളപ്പണമാണ്. ഇവയെല്ലാം തന്ത്രപരമായി വെളുപ്പിച്ചെടുത്തു. അതുകൊണ്ട് തന്നെ തലവരി നിക്ഷേപക്കാരേയും ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ജൻധൻ അക്കൗണ്ടുകളിൽ ക്രമക്കേട് കാണിച്ചാണ് കള്ളപ്പണക്കാരെ സഹായിച്ചത്. മുഴുവൻ അക്കൗണ്ടുകളിലും 50,000-ൽ താഴെ മാത്രമാണ് നിക്ഷേപം ക
മംഗളൂരു: കർണ്ണാടക-കേരള അതിർത്തിയിലെ മംഗളൂരു അധോലോക സംഘങ്ങളുടെ താവളം കൂടിയാണ്. കള്ളപ്പണവും കള്ളനോട്ടുമെല്ലാം സുലഭമായിരുന്നു ഇവിടെ. അതുകൊണ്ട് തന്നെ ആദായ നികുതി വകുപ്പും കണ്ണും തുറന്നിരുന്നു. നോട്ട് പിൻവലിക്കൽ പ്രഖ്യാപനം വന്നതിനുപിന്നാലെ ഭട്കലിലേക്ക് ഒഴുകിയത് കോടികളുടെ കള്ളപ്പണമാണെന്ന് കണ്ടെത്തുകയും ചെയ്തു.
മൂന്ന് ബാങ്കുകൾ വഴി 1000 കോടിയിലേറെ വരുന്ന കള്ളപ്പണം വെളുപ്പിച്ചതായാണ് അന്വേഷണവിഭാഗത്തിന് കിട്ടിയ രഹസ്യവിവരം. ഭട്കലിലെ ഒരു സഹകരണ ബാങ്കും പുതുതലമുറയിൽപ്പെട്ട മറ്റ് രണ്ട് ബാങ്കുകളും കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചതായാണ് വിവരം. രാജ്യത്ത് തലവരിപ്പണം ഏറെ കൈകാര്യം ചെയ്യുന്ന നഗരങ്ങളായാണ് മംഗളൂരുവും ഉഡുപ്പിയും അറിയപ്പെടുന്നത്. ഇതെല്ലാം കള്ളപ്പണമാണ്. ഇവയെല്ലാം തന്ത്രപരമായി വെളുപ്പിച്ചെടുത്തു. അതുകൊണ്ട് തന്നെ തലവരി നിക്ഷേപക്കാരേയും ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.
ജൻധൻ അക്കൗണ്ടുകളിൽ ക്രമക്കേട് കാണിച്ചാണ് കള്ളപ്പണക്കാരെ സഹായിച്ചത്. മുഴുവൻ അക്കൗണ്ടുകളിലും 50,000-ൽ താഴെ മാത്രമാണ് നിക്ഷേപം കാണിച്ചതെന്നതിനാൽ സുരക്ഷിതരാണെന്നും ഇവർ കരുതുന്നു. കേന്ദ്രതലത്തിൽ ഇപ്പോഴത്തെ പരിശോധനപോലും രണ്ടുലക്ഷത്തിനു മേലെവന്ന നിക്ഷേപങ്ങളെക്കുറിച്ചാണ്. അത് 50,000-ൽ എത്തിയാൽപോലും തങ്ങളെ പിടികൂടാനാവില്ലെന്ന വിശ്വാസത്തിലാണ് കള്ളപ്പണം ബാങ്കുകളിൽ എത്തിച്ചത്. എന്നാൽ ഇതും ആദായ നികുതി വകുപ്പ് കണ്ടെത്തി. ഇതോടെയാണ് കള്ളക്കളി പൊളിഞ്ഞത്.
രാജ്യത്തെ ഹവാല റാക്കറ്റിന്റെ കേന്ദ്രമാണ് ഭട്കൽ. ഹവാല റാക്കറ്റിലെ കണ്ണികൾ രംഗത്തിറങ്ങിയതോടെ പണം വെളുപ്പിക്കൽ വർധിച്ചു. ബണ്ടിബയാർ വഴിയാണ് മുംബൈയിൽനിന്നുള്ള കള്ളപ്പണം ഭട്കലിലേക്ക് ഒഴുകിയത്. പണം വെളുപ്പിച്ച് നൽകിയ കമ്മിഷൻ തുകതന്നെ കോടികളുമാണ്. ശിവാജിനഗർ മാർക്കറ്റ് വഴിയാണ് െബംഗളൂരുവിൽനിന്നുള്ള കള്ളപ്പണം ഭട്കലിൽ എത്തിയത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭട്കൽ ആയാദ് നഗർ സ്വദേശിയാണ് ഇതിന് ചുക്കാൻപിടിച്ചതെന്നാണ് വിവരം.
ശിവാജി മാർക്കറ്റിലെ ചില കടക്കാരെ ഇവർ ഏജന്റുമാരാക്കിയായിരുന്നു നീക്കം. പഴയ നോട്ടുമായി സ്വർണം വാങ്ങാനെത്തിയ ചിലരും ഇതിൽ കണ്ണികളാായി. കുന്ദാപുരംവരെ ബസിലും തുടർന്ന് ടാക്സികളിലുമാണ് ഇവർ കള്ളപ്പണം ഭട്കലിൽ എത്തിച്ച് വെളുപ്പിച്ചത്. ശിവാജിനഗറിലെ ഒരു വ്യക്തി പ്രതിദിനം അഞ്ചുകോടിയാണ് വെളുപ്പിച്ച് നൽകിയത്. ഗോവയിലെ കള്ളപ്പണക്കാർക്ക് തുണയായത് ഭട്കൽ സ്വദേശിതന്നെ. ഇയാൾ ബലാൽകൊണ്ടയിലെ പുതുതലമുറ ബാങ്ക് വഴിയാണ് കോടികൾ വെളുപ്പിച്ചത്.