- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ നോട്ടു പിൻവലിക്കൽ നിരോധനം ശരിക്കും പാക്കിസ്ഥാനെ കുഴപ്പത്തിലാക്കിയോ? രണ്ട് ലക്ഷം കോടിയുടെ കള്ളപ്പണം ഇന്ത്യയിലേക്കു കടത്തിയ ദാവൂദിന്റെ വിശ്വസ്തൻ ജാവേദ് ഖനാനിയുടെ ആത്മഹത്യ മോദിയുടെ 'സർജിക്കൽ സ്ട്രൈക്ക്' ഏറ്റെന്നു സൂചന; കെട്ടിടത്തിൽ നിന്നും വീണു ഖനാനി മരിച്ചതു വമ്പൻ നഷ്ടത്തിൽ മനം തകർന്നെന്നു റിപ്പോർട്ട്
കറാച്ചി: ഇന്ത്യയിലെ നോട്ടു പിൻവലിക്കലാണ് പാക്കിസ്ഥാൻ ഹവാലാ രാജാവ് ജാവേദ് ഖനാനിയുടെ ആത്മഹത്യക്കുപിന്നിലെന്ന് അഭ്യൂഹം. ഞായറാഴ്ചയാണ് കറാച്ചിയിലെ കെട്ടിടത്തിൽനിന്നു ചാടി ഖനാനി ആത്മഹത്യ ചെയ്തത്. പാക്കിസ്ഥാനിലെ പ്രധാന പണമിടപാട് സ്ഥാപനമായ ഖനാനി ആൻഡ് ഖാലിയ ഇന്റർനാഷണലിന്റെ മേധാവിയായിരുന്നു ജാവേദ്. ദാവൂദ് ഇബ്രാഹിമിനും ഭീകര സംഘടനകളായ ലഷ്‌കർ ഇ തൊയ്ബയ്ക്കും ഹവാല ഇടപാടുകൾ നടത്തിയത് ഖനാനിയുടെ കമ്പനിയായിരുന്നെന്ന് ആരോപണമുണ്ട്. പത്തുവർഷത്തിനിടയിൽ ഖനാനി ഇന്ത്യയിലേക്ക് രണ്ടുലക്ഷം കോടി രൂപയുടെ ഹവാല ഇടപാടുകൾ നടത്തിയതായി ഇന്ത്യൻ ഇന്റലിജൻസിന്റെ റിപ്പോർട്ടുണ്ട്. 2008ൽ ഹവാല ഇടപാടുകളുടെ പേരിൽ ഖനാനിയെയും പങ്കാളിയായ മുനാഫ് ഖാലിയയെയും പാക്കിസ്ഥാൻ ഫെഡറൽ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. 2015ലും ജാവേദിനെതിരെ പാക്കിസ്ഥാൻ കേസെടുത്തിരുന്നു. രാജ്യത്തെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ പ്രധാനമന്ത്രി മോദി ഏർപ്പെടുത്തിയ നോട്ട് നിരോധനമാണ് ഖനാനിയെ തളർത്തിയതെന്നാണ് വിലയിരുത്തൽ. ആവശ്യമായതിന്റെ 150% കൂടുതൽ കറൻ
കറാച്ചി: ഇന്ത്യയിലെ നോട്ടു പിൻവലിക്കലാണ് പാക്കിസ്ഥാൻ ഹവാലാ രാജാവ് ജാവേദ് ഖനാനിയുടെ ആത്മഹത്യക്കുപിന്നിലെന്ന് അഭ്യൂഹം. ഞായറാഴ്ചയാണ് കറാച്ചിയിലെ കെട്ടിടത്തിൽനിന്നു ചാടി ഖനാനി ആത്മഹത്യ ചെയ്തത്. പാക്കിസ്ഥാനിലെ പ്രധാന പണമിടപാട് സ്ഥാപനമായ ഖനാനി ആൻഡ് ഖാലിയ ഇന്റർനാഷണലിന്റെ മേധാവിയായിരുന്നു ജാവേദ്.
ദാവൂദ് ഇബ്രാഹിമിനും ഭീകര സംഘടനകളായ ലഷ്‌കർ ഇ തൊയ്ബയ്ക്കും ഹവാല ഇടപാടുകൾ നടത്തിയത് ഖനാനിയുടെ കമ്പനിയായിരുന്നെന്ന് ആരോപണമുണ്ട്. പത്തുവർഷത്തിനിടയിൽ ഖനാനി ഇന്ത്യയിലേക്ക് രണ്ടുലക്ഷം കോടി രൂപയുടെ ഹവാല ഇടപാടുകൾ നടത്തിയതായി ഇന്ത്യൻ ഇന്റലിജൻസിന്റെ റിപ്പോർട്ടുണ്ട്. 2008ൽ ഹവാല ഇടപാടുകളുടെ പേരിൽ ഖനാനിയെയും പങ്കാളിയായ മുനാഫ് ഖാലിയയെയും പാക്കിസ്ഥാൻ ഫെഡറൽ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. 2015ലും ജാവേദിനെതിരെ പാക്കിസ്ഥാൻ കേസെടുത്തിരുന്നു.
രാജ്യത്തെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ പ്രധാനമന്ത്രി മോദി ഏർപ്പെടുത്തിയ നോട്ട് നിരോധനമാണ് ഖനാനിയെ തളർത്തിയതെന്നാണ് വിലയിരുത്തൽ. ആവശ്യമായതിന്റെ 150% കൂടുതൽ കറൻസി ഉദ്പാദിപ്പിക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ എന്നത് പരസ്യമായ രഹസ്യമാണ്. അത്തരത്തിലുള്ള കറൻസികൾ ഉപയോഗിക്കുന്നതോ ലഷ്‌കർ, ഹഖാനി തുടങ്ങിയ തീവ്രവാദ പ്രസ്ഥാനങ്ങളും ദാവൂദ് ഇബ്രഹിമിന്റേത് പോലുള്ള മാഫിയകളും. ദുബായിൽ മാറ്റിയെടുക്കുകയോ അല്ലെങ്കിൽ ഇന്ത്യയിലേക്ക് കടത്തുകയോ ആണ് പതിവ്. ഇത്തരത്തിൽ 40,000 കോടിയോളം രൂപ ഖനാനി ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
നവംബർ എട്ടാം തിയതി ഇന്ത്യയിൽ നോട്ട് നിരോധനം ഏർപ്പെടുത്തിയതോടെ ഇത്തരം മാഫിയകൾക്കും അവരുടെ ഏജൻസികൾക്കും ഇതൊരു തിരിച്ചടിയായി മാറുകയായിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെയും ലഷ്‌കറിന്റെയും ഇടനിലക്കാരനായി വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരുന്ന ജാവേദ് ഖനാനി യുടെ മരണം നോട്ട് നിരോധനത്തിന്റെ ഫലമായാണെന്നാണ് കരുതുന്നത്. പാക്കിസ്ഥാനിലെ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണാണ് ഖനാനി ആൻഡ് കാലിയ ഇന്റർനാഷണൽ മണി ചേഞ്ചേഴ്‌സ് ഡയറക്ടർ ജാവേദ് ഖനാനി മരിച്ചതെന്നാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജാവേദിനും പങ്കാളിത്തമുള്ള നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണാണ് മരണം സംഭവിച്ചതെങ്കിലും അത് അപകടമായിരുന്നോ ആത്മഹത്യയായിരുന്നോ അതോ മറ്റ് കള്ളക്കളികൾ എന്തെങ്കിലും ഇതിന് പിന്നിൽ നടന്നിട്ടുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.