85കാരനായ മാദ്ധ്യമ രാജാവ് റുപെർട്ട് മർഡോക്കിനെ ഉപേക്ഷിച്ച് 21കാരനായ മോഡൽ ബെർടോൾഡ് സഹോറനൊപ്പം പൊറുതി തുടങ്ങിയ റുപെർട്ടിന്റെ മുൻ ഭാര്യ വെൻഡി ഡെൻഗിന് ഉറക്കം മുറുകുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. തന്റെ പുതിയ ചുള്ളൻ കാമുകനെ തന്റെ പെൺമക്കൾ കൈയും കലാശവും കാണിച്ച് അടിച്ച് മാറ്റുമോയെന്ന് ഭയന്നാണ് വെൻഡിയുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നത്. മർഡോക്കിൽ തനിക്ക് ജനിച്ച പെൺമക്കളായ 15കാരിയായ ഗ്രേസ്, 13കാരിയായ ച്ലോയെ എന്നിവർക്കൊപ്പം വെൻഡി തന്റെ പുതിയ കാമുകനൊപ്പം പൊറുതി തുടങ്ങിയപ്പോഴാണ് അവർക്കീ തലവേദന ആരംഭിച്ചിരിക്കുന്നത്. ഹംഗറിക്കാരനായ ഈ മോഡൽ കഴിഞ്ഞ മെയ് മാസം മുതലായിരുന്നു വെൻഡിയുമായി ഡേറ്റിങ് ആരംഭിച്ചിരുന്നത്. താനും വെൻഡിയും തമ്മിലുള്ള ആദ്യത്തെ ന്യൂ ഇയർ ഈവ് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സഹോറൻ അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു.

വെൻഡിയുടെ മകൾ ഗ്രേസ് ഈ ചിത്രങ്ങളോട് ആവേശത്തോടെയാണ് പ്രതികരിച്ചിരിക്കുന്നത്.സ്നേഹത്തിന്റെ ഹൃദയത്തെ അമ്പ് തുളയ്ക്കുന്ന ഇമോജി ഗ്രേസ് ഇതിനുള്ള കമന്റെന്നോണം ഇടുകയും ചെയ്തിരുന്നു.സെന്റ് ബാർട്സിലെ തന്റെ ഒഴിവുകാല വസതിയിൽ വച്ച് ശനിയാഴ്ച ബിക്കിനി ധരിച്ച സൺബാത്തിങ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ വെൻഡി പുറത്ത് വിട്ടിരുന്നു. ഇവർക്കൊപ്പം രണ്ട് പെൺമക്കളെയും ചിത്രങ്ങളിൽ കാണാം. തന്റെ ദേഹവടിവ് വ്യക്തമാക്കുന്ന ചിത്രങ്ങൾ സഹോറനും പോസ്റ്റ് ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. സഹോറൻ ഡെൻഗിന്റെ പുറകിൽ നിന്ന് തന്റെ കൈകൾ അവരെ വരിഞ്ഞ് പിടിച്ച് നിൽക്കുന്ന ചൂടൻ ചിത്രങ്ങളും ഈ അവസരത്തിൽ പുറത്ത് വന്നിട്ടുണ്ട്. ഇതിനൊപ്പം ഇംഗ്ലീഷ്, ചൈനീസ്, ഹംഗേറിയൻ എന്നീ ഭാഷകളിൽ ഹാപ്പി ന്യൂ ഇയർ എന്ന ക്യാപ്ഷനും അദ്ദേഹം ഈ ചിത്രങ്ങൾക്കൊപ്പം ഇട്ടതായി കാണാം.

എന്നാൽ സഹോറനൊപ്പം താൻ പുതുവത്സരം ആഘോഷിക്കുന്ന ചിത്രങ്ങളൊന്നും വെൻഡി പോസ്റ്റ് ചെയ്തിട്ടില്ല. പകരം തന്റെ പെൺമക്കൾക്കൊപ്പം പോസ് ചെയ്ത ചിത്രങ്ങളാണ് അവർ പുറത്ത് വിട്ടിരിക്കുന്നത്. ശനിയാഴ്ച നടന്ന ആഘോഷ പരിപാടികളിൽ താൻ മക്കളോടൊപ്പം പോസ് ചെയ്ത ചിത്രങ്ങൾ വെൻഡി പോസ്റ്റ് ചെയ്തിരുന്നു. തങ്ങളുടെ ക്രിസ്മസ് ട്രീക്ക് മുന്നിൽ ച്ലോയെ തന്റെ മടിയിൽ ഇരിക്കുന്ന ചിത്രം ഞായറാഴ്ച അവർ പുറത്ത് വിട്ടിരുന്നു. തന്റെ ബിക്കിനിക്ക് മുകളിൽ മിസോനി ടോപ്പാണ് ഈ ഫോട്ടോഷൂട്ടിനിടെ വെൻഡി ധരിച്ചിരിക്കുന്നത്. ഹോളിഡേ ആഘോഷിക്കാൻ വെൻഡിയും മക്കളും സെന്റ് ബാർട്സിലേക്ക് സാധാരണ നടത്തുന്ന യാത്രയാണ് ഇപ്രാവശ്യവും നടത്തിയിരിക്കുന്നത്. എന്നാൽ ഇതാദ്യമായിട്ടാണ് സഹോറനെ പോലുള്ള ഒരു ബോയ്ഫ്രണ്ട് ഇവർക്കൊപ്പം ഇവിടെയെത്തിയിരിക്കുന്നത്.

വെൻഡിയുടെ പെൺമക്കളിലൊരാളായ ഗ്രേസ് ഇപ്പോൾ തന്നെ സഹോറന്റെ ആരാധികയായി മാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അമ്മയും സഹോറനും നിൽക്കുന്ന ഇൻസ്റ്റാഗ്രാം ചിത്രത്തിന് സ്നേഹചിഹ്നം ഇമോജി ഇട്ടത് ഇതിന്റെ പ്രതീകമാണെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളും ഉയർന്ന് കഴിഞ്ഞു. ഇതിനെ തുടർന്നാണ് തന്റെ കാമുകനെ മകൾ തട്ടിയെടുക്കുമോയെന്ന ഉത്കണ്ഠ വെൻഡിക്ക് വർധിച്ചിരിക്കുന്നത്. സഹോറനെയും വെൻഡിയെയും രണ്ട് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഈ ദ്വീപിൽ കാണപ്പെട്ടിരുന്നു. ബിച്ചിലെ സ്ട്രോൾ ആസ്വദിക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. അപ്പോൾ വെൻഡി വൈറ്റ് ബിക്കിനി ബോട്ടവും ബാൻഡ്യൂ ടോപ്പുമായിരുന്നു ധരിച്ചത്. എന്നാൽ സഹോറൻ അപ്പോൾ ഷർട്ടില്ലാതെ ്രേഗ കോട്ടൻ ജിം ഷോർട്സായിരുന്നു അണിഞ്ഞിരുന്നത്. 14 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു വെൻഡി മർഡോക്കുമായി 2013ൽ വേർപിരിഞ്ഞിരുന്നത്. തുടർന്ന് കഴിഞ്ഞ മേയിൽ സഹോറനുമായി ഡേറ്റിങ് ആരംഭിക്കുകയും ചെയ്തു.