- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡെന്മാർക്ക് ഓപ്പണിൽ പിവി സിന്ധുവിന് ഞെട്ടിക്കുന്ന തോൽവി; തോറ്റത് അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത താരത്തോട്; പുറത്തായത് ഒന്നാം റൗണ്ടിൽ നിന്ന്
ഓഡൻസ: ഡെന്മാർക്ക് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് ഞെട്ടിക്കുന്ന തോൽവി.ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന സിന്ധുവിനെ വനിതാ സിംഗിൾസിന്റെ ഒന്നാം റൗണ്ടിൽ അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത താരമായ ബെയ്‌വെൻ ഷാങ് അട്ടിമറിക്കുകയായിരുന്നു. ലോക മൂന്നാം റാങ്കുകാരി കൂടിയായ സിന്ധുവിനെതിരേ ഷാങ് നേടുന്ന തുടർച്ചയായ മൂന്നാം ജയമാണിത്. ഈ വർഷം ഫെബ്രുവരിയിലാണ് ഷാങ് അവസാനമായി സിന്ധുവിനെ തോൽപിച്ചത്. കഴിഞ്ഞ വർഷം ഇൻഡൊനീഷ്യ ഓപ്പണിലും ഷാങ് സിന്ധുവിനെ തോൽപിച്ചിരുന്നു.ഒന്നിനെതിരേ രണ്ട് ഗെയിമുകൾക്കായിരുന്നു മൂന്നാം സീഡായ സിന്ധുവിനെതിരായ ഷാങ്ങിന്റെ ജയം. സ്‌കോർ: 21-17, 16-21, 21-18. മത്സരം 55 മിനിറ്റ് നീണ്ടുനിന്നു.വെള്ളി മെഡൽ നേടിയ ഏഷ്യൻ ഗെയിംസിനുശേഷം നടന്ന ജപ്പാൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിലും ചൈന ഓപ്പണിന്റെ ക്വാർട്ടറിലും സിന്ധു തോറ്റിരുന്നു.
ഓഡൻസ: ഡെന്മാർക്ക് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് ഞെട്ടിക്കുന്ന തോൽവി.ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന സിന്ധുവിനെ വനിതാ സിംഗിൾസിന്റെ ഒന്നാം റൗണ്ടിൽ അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത താരമായ ബെയ്‌വെൻ ഷാങ് അട്ടിമറിക്കുകയായിരുന്നു.
ലോക മൂന്നാം റാങ്കുകാരി കൂടിയായ സിന്ധുവിനെതിരേ ഷാങ് നേടുന്ന തുടർച്ചയായ മൂന്നാം ജയമാണിത്. ഈ വർഷം ഫെബ്രുവരിയിലാണ് ഷാങ് അവസാനമായി സിന്ധുവിനെ തോൽപിച്ചത്. കഴിഞ്ഞ വർഷം ഇൻഡൊനീഷ്യ ഓപ്പണിലും ഷാങ് സിന്ധുവിനെ തോൽപിച്ചിരുന്നു.
ഒന്നിനെതിരേ രണ്ട് ഗെയിമുകൾക്കായിരുന്നു മൂന്നാം സീഡായ സിന്ധുവിനെതിരായ ഷാങ്ങിന്റെ ജയം.
സ്‌കോർ: 21-17, 16-21, 21-18. മത്സരം 55 മിനിറ്റ് നീണ്ടുനിന്നു.വെള്ളി മെഡൽ നേടിയ ഏഷ്യൻ ഗെയിംസിനുശേഷം നടന്ന ജപ്പാൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിലും ചൈന ഓപ്പണിന്റെ ക്വാർട്ടറിലും സിന്ധു തോറ്റിരുന്നു.
Next Story