- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തങ്ങളുടെ 'സാധുമനുഷ്യൻ' ടെറസിൽ നട്ടുനനച്ച് വളർത്തിയ ചെടികൾ കണ്ട് നാട്ടുകാർ ഞെട്ടി; ആരോരും കാണാതെ വളമിട്ട് വളർത്തിയത് സ്വന്തം ഉപയോഗത്തിനെന്ന് എക്സൈസ് സംഘത്തോട് ഏറ്റുപറച്ചിൽ; റാന്നിയിൽ കഞ്ചാവ് നട്ടുവളർത്തിയതിന് പിടിയിലായത് ദന്ത ഡോക്ടർ
പത്തനംതിട്ട: നാദിർഷാ സംവിധാനം ചെയ്ത അമർ, അക്‌ബർ, അന്തോണി എന്ന സിനിമയിൽ സദ്ഗുണ സമ്പന്നനായി നടിച്ച രമേശ് പിഷാരടിയുടെ കഥാപാത്രത്തെ ഓർമയില്ലേ? ഇതേ പോലെ നാട്ടുകാർക്ക് മുന്നിൽ ഒരു സാധുവായി നടിച്ച് ദന്തഡോക്ടറെ ടെറസിൽ കഞ്ചാവ് ചെടി കൃഷി ചെയ്തതിന് എക്സൈസ് സംഘം പിടികൂടി. റാന്നി ഇട്ടിയപ്പാറയിൽ ക്ലിനിക്ക് നടത്തുന്ന വലിയപറമ്പിൽപടി മുള്ളൻ കുഴിയിൽ തോമസ് മാത്യു(48)വിനെയാണ് ഇന്നു വൈകിട്ട് എക്സൈസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ചെല്ലുമ്പോൾ കിറുങ്ങി നിൽക്കുകയായിരുന്നു ഡോക്ടർ. അടിവസ്ത്രം മാത്രമായിരുന്നു വേഷം. ചെടിച്ചട്ടിയിൽ വളമൊക്കെയിട്ട് മൂന്നു ചെടികളാണ് നട്ടുവളർത്തിയിരുന്നത്. മൂന്നും തഴച്ചു വളരുകയാണ്. താൻ ചെടി ഓമനിച്ചു വളർത്തുന്നത് സ്വന്തമായി ഉപയോഗിക്കാൻ വേണ്ടിയാണെന്നാണ് ഇയാൾ എക്സൈസ് സംഘത്തോടു പറഞ്ഞത്. ചെടിച്ചട്ടിയിൽ വളർത്തിയ മൂന്നു കഞ്ചാവു ചെടികളും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഒരു ചെടിക്ക് വലുതും മറ്റു രണ്ടണ്ണത്തിന് ശരാശരി ഉയരവുമാണ്. ദന്തഡോക്ടർ വീടിനു മുകളിൽ കഞ്ചാവു ചെ
പത്തനംതിട്ട: നാദിർഷാ സംവിധാനം ചെയ്ത അമർ, അക്‌ബർ, അന്തോണി എന്ന സിനിമയിൽ സദ്ഗുണ സമ്പന്നനായി നടിച്ച രമേശ് പിഷാരടിയുടെ കഥാപാത്രത്തെ ഓർമയില്ലേ? ഇതേ പോലെ നാട്ടുകാർക്ക് മുന്നിൽ ഒരു സാധുവായി നടിച്ച് ദന്തഡോക്ടറെ ടെറസിൽ കഞ്ചാവ് ചെടി കൃഷി ചെയ്തതിന് എക്സൈസ് സംഘം പിടികൂടി. റാന്നി ഇട്ടിയപ്പാറയിൽ ക്ലിനിക്ക് നടത്തുന്ന വലിയപറമ്പിൽപടി മുള്ളൻ കുഴിയിൽ തോമസ് മാത്യു(48)വിനെയാണ് ഇന്നു വൈകിട്ട് എക്സൈസ് സംഘം പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ചെല്ലുമ്പോൾ കിറുങ്ങി നിൽക്കുകയായിരുന്നു ഡോക്ടർ. അടിവസ്ത്രം മാത്രമായിരുന്നു വേഷം. ചെടിച്ചട്ടിയിൽ വളമൊക്കെയിട്ട് മൂന്നു ചെടികളാണ് നട്ടുവളർത്തിയിരുന്നത്. മൂന്നും തഴച്ചു വളരുകയാണ്. താൻ ചെടി ഓമനിച്ചു വളർത്തുന്നത് സ്വന്തമായി ഉപയോഗിക്കാൻ വേണ്ടിയാണെന്നാണ് ഇയാൾ എക്സൈസ് സംഘത്തോടു പറഞ്ഞത്.
ചെടിച്ചട്ടിയിൽ വളർത്തിയ മൂന്നു കഞ്ചാവു ചെടികളും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഒരു ചെടിക്ക് വലുതും മറ്റു രണ്ടണ്ണത്തിന് ശരാശരി ഉയരവുമാണ്. ദന്തഡോക്ടർ വീടിനു മുകളിൽ കഞ്ചാവു ചെടികൾ വളർത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു എക്സൈസ് ഇൻസ്പെക്ടർ അൻവർ സാദത്തിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.