- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറന്നുപോയ പേപ്പർ എടുക്കാൻ കുനിഞ്ഞെന്ന വാദം പറഞ്ഞു പിടിച്ചു നിൽക്കാനുള്ള ശ്രമവും പാളി; വകുപ്പുതല സസ്പെൻഷന് പിന്നാലെ ഡീബാർ ചെയ്തതോടെ വകുപ്പുതല അന്വേഷണവും വന്നേക്കും; പൊലീസ് വകുപ്പിന് നാണക്കേടായ ഐജി ടി ജെ ജോസിന്റെ കോപ്പിയടിയുടെ പരിസമാപ്തി ഇങ്ങനെ
കോട്ടയം: കോപ്പിയടിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പറന്നുപോയ പേപ്പർ എടുക്കാൻ കുനിഞ്ഞപ്പോഴാണ് താഴെ കിടന്ന് തുണ്ടുപേപ്പർ എടുക്കാൻ ശ്രമിച്ചതാണെന്നും പറഞ്ഞു പിടിച്ചു നിൽക്കാനുള്ള ഐ ജി ടി ജെ ജോസിന്റെ വാദങ്ങളെല്ലാം വെറുതേയായി. പിടിച്ചു നിൽക്കാൻ വേണ്ടി അവസാന നിമിഷം വരെ അദ്ദേഹം നടത്തിയ എല്ലാ ശ്രമങ്ങളും പാളിയതോടെ ഡീബാർ ലഭിക്കുകയായിരുന്
കോട്ടയം: കോപ്പിയടിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പറന്നുപോയ പേപ്പർ എടുക്കാൻ കുനിഞ്ഞപ്പോഴാണ് താഴെ കിടന്ന് തുണ്ടുപേപ്പർ എടുക്കാൻ ശ്രമിച്ചതാണെന്നും പറഞ്ഞു പിടിച്ചു നിൽക്കാനുള്ള ഐ ജി ടി ജെ ജോസിന്റെ വാദങ്ങളെല്ലാം വെറുതേയായി. പിടിച്ചു നിൽക്കാൻ വേണ്ടി അവസാന നിമിഷം വരെ അദ്ദേഹം നടത്തിയ എല്ലാ ശ്രമങ്ങളും പാളിയതോടെ ഡീബാർ ലഭിക്കുകയായിരുന്നു. പൊലീസ് വകുപ്പിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ നേരത്തെ തന്നെ ഐജിയെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു. സർവകലാശാലാ നടപടി വന്നതോടെ വകുപ്പുതലത്തിൽ വീണ്ടും അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ ഐജി മുമ്പ് നേടിയ ബിരുദങ്ങളെ കുറിച്ചും കൂടുതൽ അന്വേഷണം ഉണ്ടാകും.
കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ മെയ് നാലിന് നടന്ന എൽ.എൽ.എം. പരീക്ഷയിൽ കോപ്പിയടിച്ചതാണ് ഐ.ജി. ടി.ജെ.ജോസിന് വിനയായത്. ഒരു വർഷത്തേക്ക് ഡീബാർ ചെയ്യാൻ എം.ജി.സർവകലാശാലാ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇദ്ദേഹം കോപ്പിയടിച്ചെന്ന് സിൻഡിക്കേറ്റ് ഉപസമിതി ഓഗസ്റ്റ് 11ന് സർവകലാശാലയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. രണ്ട് സെമസ്റ്ററുകളിലേക്കാണ് ഐ.ജി.യെ ഡീബാർ ചെയ്തത്.
എൽ.എൽ.എം. കോഴ്സിന് ഐ.ജി. ഇതുവരെ എഴുതിയ എല്ലാ പരീക്ഷകളും റദ്ദാക്കാനും തീരുമാനിച്ചു. പരമാവധി മൂന്നു വർഷം, അതായത് ആറ് സെമസ്റ്റർ വരെ ഡീബാർ ചെയ്യപ്പെടാവുന്ന കുറ്റമാണ് ഐ.ജി. ചെയ്തത്. കോപ്പിയടിച്ചതിന് സാക്ഷികൾ ഇല്ല. എന്നാൽ ഇൻവിജിലേറ്ററുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുകയായിരുന്നു. രണ്ട് കുറ്റങ്ങളാണ് ഐ.ജി. ചെയ്തത്. പരീക്ഷാ ഹാളിൽ കോപ്പിയടിക്കാൻ കൊണ്ടുവന്നു. ഇൻവിജിലേറ്റർ ആവശ്യപ്പെട്ടിട്ടും അത് കൈമാറാൻ വിസമ്മതിച്ചു.
പ്രൊഫ. സി.എച്ച്.അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷനായ ഏഴംഗ സിൻഡിക്കേറ്റ് ഉപസമിതിയാണ് സംഭവം അന്വേഷിച്ചത്. താൻ എം.ജി.സർവകലാശാലാ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറായിരുന്നപ്പോൾ ചിലർക്കെതിരെ അച്ചടക്കനടപടിക്ക് റിപ്പോർട്ട് നൽകിയിരുന്നു. അങ്ങനെയുള്ളവർ ചേർന്ന് തനിക്കെതിരെ കെട്ടിച്ചമച്ചതാണ് കേസെന്നാണ് ഐ.ജി. ഉപസമിതിയോട് വിശദീകരിച്ചത്. ഐ.ജി.യുടെ വിശദീകരണം പക്ഷേ, ഉപസമിതി തള്ളി. കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് തൃശ്ശൂർ റേഞ്ച് ഐ.ജി. സ്ഥാനത്തുനിന്ന് ടി.ജെ.ജോസിനെ നീക്കിയിരുന്നു. എന്നാൽ വകുപ്പുതല അന്വേഷണത്തിൽ ഐ.ജി. കുറ്റക്കാരനല്ലെന്നാണ് കണ്ടെത്തിയത്.
എന്നും വിവാദങ്ങൾക്കൊപ്പം സഞ്ചരിച്ച വ്യക്തിയായിരുന്നു ടി ജെ ജോസ് ഐപിഎസ്. കേരളാ പൊലീസിൽ കൺഫേഡ് ഐപിഎസുകാരുടെ പട്ടികയിലാണ് ഇദ്ദേഹം ഇടംപിടിച്ചത്. സർവീസിൽ കയറി തുടങ്ങിയ ഇദ്ദേഹത്തിന് അതിവേഗം പ്രേമോഷൻ ലഭിച്ചത് ഇടതെന്നോ വലതെന്നോ വ്യത്യാസമില്ലാതെ ആർക്കും സഹായങ്ങൾ ചെയ്തു കൊടുത്തതു കൊണ്ടാണ്. അല്ലാതെ, ഏതെങ്കിലും കുപ്രസിദ്ധമായ കേസിലെ പ്രതികളെ പിടികൂടിയതു കൊണ്ടോ അന്വേഷണ മികവുകൊണ്ടോ ഒന്നുമല്ല. ക്രിസ്ത്യൻ സമുദായത്തിലെ സംവരണാനൂകൂല്യം പറ്റുന്ന വിഭാഗക്കാരനാണെന്ന പ്രത്യേകതയും ടി ജെ ജോസിന് ഐപിഎസ് പദവിയിലേക്ക് എത്തിപ്പെടാനുള്ള ചവിട്ടുപടിയായി മാറുകയായിരുന്നു.
ഡിവൈഎസ്പി തസ്തികയിൽ നേരിട്ട് ലഭിച്ച വ്യക്തിയായിരുന്നു ടി ജെ ജോസ്. ഇന്ന് പ്രമോഷൻ തസ്തികയാണ് ഇതെങ്കിൽ അക്കാലത്ത് പരീക്ഷ എഴുതിയാണ് ടി ജെ ജോസിനെ നിയമനം ലഭിച്ചത്. സംവരണത്തിന്റെ ആനുകൂല്യത്തിൽ നേരിട്ട് ഡിവൈഎസ്പിയായി കയറിയ ഇദ്ദേഹം അതിവേഗമാണ് എസ്പിയായും ഐജിയായും പ്രമേഷൻ നേടിയത്. ഇതിന് വലതുപക്ഷത്തെ എന്ന പോലെ ഇടതുപക്ഷത്തിന്റെ സഹായവും അദ്ദേഹത്തിന് ഗുണകരമായി. തനിക്ക് പ്രമോഷനിൽ ഗുണകരമാകും എന്നു കരുതിയല്ല കൂടുതൽ കോഴ്സുകൾ ചെയ്യാൻ ടി ജെ ജോസ് തയ്യാറായത്. വ്യത്യസ്തമായ മേഖലകളിൽ നിന്നും ബിരുദം നേടുക എന്നത് ഹോബിയായി മാറിയിരുന്നു അദ്ദേഹത്തിന്.
തിരുവനന്തപുരത്ത് കമ്മീഷണറായി ജോലി നോക്കുന്ന വേളയിൽ അദ്ദേഹം തിരുവനന്തപുരം പ്രസ്ക്ലബിൽ നിന്നും ജേണലിസത്തിൽ ഡിപ്ലോമ സ്വന്തമാക്കിയിരുന്നു. ഈ കാലയളവിൽ തന്നെയാണ് തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും എൽഎൽബിയിൽ അദ്ദേഹം ബിരുദം നേടിയെടുത്തത്. നിയമത്തിൽ ഉള്ള അഭിരുചി തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിനും ഗുണകരമാകുമെന്ന് കണ്ടാണ് പിന്നീട് ഇതിൽ മാസ്റ്റർ ബിരുദം നേടാനും ഇദ്ദേഹം ഇറങ്ങിപുറപ്പെട്ടത്. എൽഎൽബി നേടിയ ശേഷം എം ജി സർവകലാശാലയിലാണ് അദ്ദേഹം എൽഎൽഎമ്മിന് ചേർന്നത്. തിരുവനന്തപുരം കമ്മീഷണർ എന്ന പോസ്റ്റ് എപ്പോഴും ശോഭിക്കാനുള്ള അവസരം ഒരുക്കുന്ന തസ്തികയാണെങ്കിലും കേസുകളുടെ കാര്യത്തിൽ അദ്ദേഹം അശ്രദ്ധ കാണിച്ചിരുന്നു എന്നാണ് അന്ന് ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തവർ തന്നെ പറയുന്നത്.
സമരമുഖങ്ങളിൽ നേരിടാനായി പൊലീസ് അണിനിരക്കുമ്പോൾ അവിടെയെങ്ങും പോകാത്ത പ്രകൃതമായിരുന്നു ടി ജെ ജോസിന്റേത്. ഒരിക്കൽ എസ്്എഫ്ഐയുടെ പ്രക്ഷോഭം ലാത്തിചാർജ്ജിൽ കലാശിച്ചപ്പോൾ എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരായിരുന്നു ഇദ്ദേഹത്തെ സമരത്തിന്റെ മുൻനിരയിലേക്ക് തള്ളിവിട്ടത്. എന്നാൽ, അന്ന് കമ്മീഷണർ ഒറ്റപ്പെട്ട അവസ്ഥയിലായിപ്പോയെന്നും പൊലീസുകാർക്കിടയിൽ തന്നെ അടക്കംപറച്ചിലുണ്ട്.
രണ്ടാം വർഷ എൽഎൽഎം പരീക്ഷ എഴുതുന്നതിനിടയിൽലാണ് കോപ്പിയടിക്ക് ജോസ് പിടിക്കപ്പെട്ടതും. കോപ്പിയടിക്ക് പിടിക്കപ്പെട്ടു എന്ന് ഇൻവിജിലേറ്റർ റിപ്പോർട്ട് നൽകിയതോടെ അദ്ദേഹത്തെ ഡീബാറു ചെയ്യുമെന്ന കാര്യം ഏതാണ് ഉറപ്പായിട്ടുണ്ട്. കളമശേരി സെന്റ് പോൾസ് കോളജിൽ നടന്ന ഓഫ് ക്യാംപസ് എൽഎൽഎം പരീക്ഷയെഴുതി (കോൺസ്റ്റിറ്റിയൂഷൻ ലോ)യപ്പോഴാണ് ടി.ജെ. ജോസിനെ പിടികൂടിയത്. കോപ്പിയടിക്ക് പിടിക്കപ്പെട്ടുവെന്നത് ടി ജെ ജോസിന് ഔദ്യോഗിക ജീവിതതത്തിലെ കറുത്ത ഏടായി മാറുകയും ചെയ്തു.
സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ ഫോൺ ചോർത്തൽ സംഭവത്തിൽ ഇന്റലിജന്റൻസ് എഡിജിപിയായിരിക്കെ സെൻകുമാർ കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയാണ് ടി ജെ ജോസ്. അന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ തലവനായിട്ടായിരുന്നു ടി ജെ ജോസിന് ചുമതല. പിന്നീട് സോളാർ കേസിൽ രാഷ്ട്രീയ വിവാദങ്ങൾക്കും വിലപേശലുകൾക്കും ഇടയാക്കിയത് സരിതയുടെ കോൾലിസ്റ്റായിരുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും നൽകിയ റിപ്പോർട്ടിൽ കുറ്റക്കാരനായ ടി ജെ ജോസിനെതിരെ നടപടിയെടുക്കാൻ സെൻകുമാർ ശുപാർശ ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ജോസിനെതിരെ നടപടിയൊന്നും എടുത്തില്ല. തനിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനുള്ള പ്രത്യുപകാരമായിരുന്നു ഇതെന്ന ആക്ഷേപം അന്നും ഉയർന്നിരുന്നു.