- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ ആഭ്യന്തര വകുപ്പിന്റെ സേവനങ്ങൾക്ക് ഫീസ് വർദ്ധനവ് ഉറപ്പ്; വിദേശികളുടെ ഇഖാമ ഗതാഗത സേവനങ്ങൾക്ക് ഫീസ് വർധിപ്പിക്കാനുള്ള ശുപാർശയ്ക്ക് മന്ത്രിയുടെ അനുമതി
കുവൈത്തിൽ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഫീസ് വർധിപ്പിക്കാനുള്ള ശുപാർശ വകുപ്പ് മന്ത്രി അംഗീകരിച്ചു. ഇതനുസരിച്ച് വിദേശികളുടെ ഇഖാമഗതാഗത സേവനങ്ങൾക്ക് ഫീസ് വർധനവ് ഉണ്ടാകും. എന്നാൽ പാർലമെന്റിന്റെ അംഗീകാരത്തോടെ മാത്രമേ ഫീസ് വർനവ് ഉണ്ടാകു എന്നും വ്യക്തമാക്കിയിട്ടുണ്ട്. വിദേശികളുടെ ഇഖാമ സംബന്ധമായതും ഗതാഗത സേവനങ്ങൾ
കുവൈത്തിൽ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഫീസ് വർധിപ്പിക്കാനുള്ള ശുപാർശ വകുപ്പ് മന്ത്രി അംഗീകരിച്ചു. ഇതനുസരിച്ച് വിദേശികളുടെ ഇഖാമഗതാഗത സേവനങ്ങൾക്ക് ഫീസ് വർധനവ് ഉണ്ടാകും. എന്നാൽ പാർലമെന്റിന്റെ അംഗീകാരത്തോടെ മാത്രമേ ഫീസ് വർനവ് ഉണ്ടാകു എന്നും വ്യക്തമാക്കിയിട്ടുണ്ട്.
വിദേശികളുടെ ഇഖാമ സംബന്ധമായതും ഗതാഗത സേവനങ്ങൾക്കും ഫീസ് വർധിപ്പിക്കാവാന് വിവിധ മന്ത്രാലയങ്ങൾ സമർപ്പിച്ച ശുപാർശയാണ് ആഭ്യന്തരവകുപ്പ് മന്ത്രി ഷേഖ് മുഹമദ് അൽ ഖാലിദ് അൽ സബ അംഗീകരിച്ചത്. ആഭ്യന്തര മന്ത്രാലയം മാസങ്ങൾക്കുമുമ്പ് തയാറാക്കിയ വർധനാ റിപ്പോർട്ടിനാണ് ആഭ്യന്തര മന്ത്രി ശൈഖ് മുഹമ്മദ് അൽഖാലിദ് അസ്സബാഹ് അനുമതി നൽകിയത്. പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാൽ ഫീസ് വർദ്ധനവ് നടപ്പിൽവരും. മാതാപിതാക്കൾക്ക് 300 ദീനാർ വീതം, ഭാര്യക്ക് 200 ദീനാർ, മക്കൾക്ക് 150 ദീനാർ വീതം എന്നിങ്ങനെയാണ് വർധന.
ഇപ്പോഴത്തെ നിരക്കിനേക്കാൾ 100 ശതമാനം വർദ്ധനവാണ് നടപ്പിലാക്കിയത്. നാഷണൽ അസംബ്ലിയിൽ എന്ന് ബിൽ അവതരിപ്പിക്കും എന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. കുറച്ച് ആഴ്ചകൾക്കുള്ളിൽ പാർലമെന്റിൽ വിഷയം അവതരിപ്പിക്കും എന്നാണ് സൂചന. ഇതോടൊപ്പം, ഗതാഗത നിയമലംഘനത്തിനുള്ള പിഴ കൂട്ടാനുള്ള ശിപാർശക്കും അനുമതി നൽകിയിട്ടുണ്ട്.
ഇതോടെ പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാൽ താമസിയാതെ വർധന പ്രാബല്യത്തിൽവരും. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിലും വൻ വർധനയുണ്ട്. എല്ലാവിധ പിഴകളും ഇരട്ടിയായി കൂട്ടാനാണ് ശുപാർശ. സന്ദർശകവിസക്കുമുള്ള നിരക്കുകളിൽ വൻ വർധനയാണ് വരുത്തിയത്. സന്ദർശകവിസക്ക് നിലവിലെ മൂന്നു ദീനാറിൽനിന്ന് ഒരു മാസത്തേക്ക് 30 ദീനാർ, രണ്ടു മാസത്തേക്ക് 60 ദീനാർ, മൂന്നുമാസത്തേക്ക് 90 ദീനാർ എന്നിങ്ങനെയാണ് വർധിപ്പിച്ചത്.